ഇശല്‍ മെഹ്ഫില്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു

July 27th, 2015

alif-media-ishal-mehfil-brochure-release-ePathram
അബുദാബി : അലിഫ് മീഡിയ അബുദാബി യുടെ ഒന്നാം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി സംഘടി പ്പിക്കുന്ന ‘ഇശല്‍ മെഹ്ഫില്‍’ എന്ന സംഗീത നിശ യുടെ ബ്രോഷര്‍ പ്രകാശനം അബുദാബി യില്‍ നടന്നു.

ഫ്രണ്ട്സ് എ. ഡി. എം. എസ്. പ്രവര്‍ത്തന ഉത്ഘാടന വേദി യില്‍ വെച്ച് സക്കീര്‍ അമ്പലത്ത്, സാട്ട ഏരിയ മാനേജര്‍ മനോജ്‌ എന്നിവര്‍ ചേര്‍ന്നാണ് ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിച്ചത്. സലീം ചിറക്കല്‍, പുന്നൂസ് ചാക്കോ, ഗുഡ് വില്‍ സാഹിൽ ഹാരിസ്, രജീദ്‌, ഷഫീല്‍ കണ്ണൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സെപ്തംബര്‍ ആദ്യവാരം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് പ്രമുഖ ഗായകന്‍ കണ്ണൂര്‍ ഷരീഫിന്റെ നേതൃത്വ ത്തില്‍ നടക്കുന്ന ‘ഇശല്‍ മെഹ്ഫില്‍’ മൂന്നു മണിക്കൂര്‍ നീളുന്ന ഗസലു കള്‍, മാപ്പിള പ്പാട്ടുകള്‍, ആല്‍ബം ഗാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചു കൊണ്ട് തീര്‍ത്തും വിത്യസ്തമായ ഒരു സംഗീത നിശ ആയിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് : 055 591 30 50, 052 999 22 01

- pma

വായിക്കുക: , ,

Comments Off on ഇശല്‍ മെഹ്ഫില്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു

കസവ് ശ്രദ്ധേയമായി : ഹംദാ നൌഷാദിനെ ആദരിച്ചു

July 26th, 2015

friends-adms-2015-committee-inauguration-ePathram
അബുദാബി : ഫ്രണ്ട്‌സ് എ. ഡി. എം. എസ്. പുതിയ കമ്മിറ്റി യുടെ പ്രവര്‍ത്തന ഉല്‍ഘാടനവും പെരുന്നാള്‍ ആഘോഷവും വിവിധ പരിപാടി കളോടെ അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടന്നു. ജെമിനി ഗ്രൂപ്പ് എം. ഡി. ഗണേഷ് ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സലിം ചിറക്കല്‍ അദ്ധ്യക്ഷത വഹിച്ചു. രമേഷ് പണിക്കര്‍, എന്‍. വി. മോഹനന്‍, ബി. യേശു ശീലന്‍, ജോണി തോമസ്, കെ. കെ. മൊയ്തീന്‍ കോയ, ഷിഹാബ്, മനോജ്‌, നന്ദകുമാര്‍ തുടങ്ങി സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു.

singer-hamda-noushad-receive-award-from-adms-ePathram

മൈലാഞ്ചി സീസണ്‍ 4 ലെ വിജയി യും അബുദാബി യിലെ കലാകാരി യുമായ ഹംദാ നൗഷാദിനെ ചടങ്ങില്‍ ആദരിച്ചു.

ഈദ് ആഘോഷ ങ്ങളുടെ ഭാഗ മായി സംഘടിപ്പിച്ച ‘കസവ് 2015’ എന്ന സ്റ്റേജ് ഷോ യില്‍ നാട്ടില്‍ നിന്നും എത്തിയ പ്രമുഖ മാപ്പിളപ്പാട്ടു കലാ കാര ന്മാരായ കമറുദ്ദീന്‍ കീച്ചേരി, ആദില്‍ അത്തു, ഇസ്‌മയില്‍ തളങ്കര, നിസാര്‍ വയനാട്, ഹംദ നൗഷാദ്, ശ്രീക്കുട്ടി എന്നിവരുടെ സംഗീത മേളയും ഒപ്പന, ദഫ് മുട്ട്, കോല്‍ക്കളി, വിവിധ നൃത്ത നൃത്യങ്ങള്‍, ഹാസ്യ കലാ പ്രകടനങ്ങള്‍ എന്നിവ അരങ്ങേറി.

സെക്രട്ടറി പുന്നൂസ് ചാക്കോ സ്വാഗതവും ട്രഷറര്‍ കല്യാണ കൃഷ്ണന്‍ നന്ദിയും പറഞ്ഞു. സക്കീര്‍ അമ്പലത്ത്, റജീദ് പട്ടോളി, ഫസലുദ്ദീൻ, ഫിറോസ്‌ ബാബു, സാഹിൽ ഹാരിസ് തുടങ്ങി യവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി

- pma

വായിക്കുക: , , , ,

Comments Off on കസവ് ശ്രദ്ധേയമായി : ഹംദാ നൌഷാദിനെ ആദരിച്ചു

പെരുന്നാള്‍ ആഘോഷം സോഷ്യല്‍ സെന്ററില്‍

July 23rd, 2015

friends-adms-kasav-stage-program-ePathram
അബുദാബി : സാംസ്കാരിക കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് അബുദാബി മലയാളി സമാജം (ഫ്രണ്ട്‌സ് എ. ഡി. എം. എസ്.) 2015 – 2016 വര്‍ഷത്തെ പ്രവര്‍ത്തന ഉല്‍ഘാടന വും പെരുന്നാള്‍ ആഘോഷവും ജൂലൈ 24 വെള്ളി യാഴ്ച രാത്രി എട്ടരയ്ക്കു ‘കസവ് 2015’ എന്ന പേരില്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് നടക്കും.

മാപ്പിളപ്പാട്ടു കലാ കാരന്മാരായ കമറുദ്ദീന്‍ കീച്ചേരി, ആദില്‍ അത്തു, ഇസ്‌മയില്‍ തളങ്കര, നിസാര്‍ വയനാട്, ഹംദ നൗഷാദ്, ശ്രീക്കുട്ടി, സതീഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

വിശദ വിവരങ്ങള്‍ക്ക് : സലിം ചിറക്കല്‍ 050 44 64 594, സക്കീര്‍ അമ്പലത്ത് 050 29 76 100, റജീദ് പട്ടോളി 050 54 15 048

- pma

വായിക്കുക: , , ,

Comments Off on പെരുന്നാള്‍ ആഘോഷം സോഷ്യല്‍ സെന്ററില്‍

സമാജം ഈദ് ആഘോഷങ്ങള്‍ വ്യാഴാഴ്ച

July 23rd, 2015

അബുദാബി : ഈദ് ആഘോഷ ങ്ങളുടെ ഭാഗമായി സമാജം സംഘടി പ്പിക്കുന്ന ‘ശവ്വാല്‍ അമ്പിളി’ എന്ന സ്റ്റേജ് ഷോ വ്യാഴാഴ്ച രാത്രി 8 മണിക്ക് മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ നടക്കും.

എടരിക്കോട് സംഘം അവതരിപ്പിക്കുന്ന കോല്‍ക്കളി, ദഫ്‌മുട്ട്, വട്ടപ്പാട്ട്, ഒപ്പന എന്നിവ ‘ശവ്വാല്‍ അമ്പിളി’ യുടെ മുഖ്യ ആകര്‍ഷ ണമായിരിക്കും. അറബിക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, മാപ്പിളപ്പാട്ട് ഗാനമേള തുടങ്ങീ വിവിധ കലാ പരിപാടി കള്‍ സമാജം കലാ വിഭാഗ ത്തിന്റെ നേതൃത്വത്തില്‍ അംഗങ്ങളും കുട്ടികളും അവതരിപ്പിക്കും.

- pma

വായിക്കുക: , , , , ,

Comments Off on സമാജം ഈദ് ആഘോഷങ്ങള്‍ വ്യാഴാഴ്ച

പ്രവാസികളുടെ പെരുന്നാള്‍ ആഘോഷം

July 18th, 2015

അബുദാബി : ഗള്‍ഫിലെ പ്രവാസി സമൂഹം വിപുല മായ രീതി യില്‍ ആകര്‍ഷക ങ്ങളായ പരിപാടി കളോടെ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു.

ഒന്നാം പെരുന്നാള്‍ ദിനമായ വെള്ളി യാഴ്ച രാത്രി യില്‍ ഇന്ത്യാ സോഷ്യല്‍ സെന്റര്‍, കേരളാ സോഷ്യല്‍ സെന്റര്‍, മലയാളി സമാജം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ തുടങ്ങി യ അബു ദാബി യിലെ വിവിധ അംഗീകൃത സംഘടന കളുടെ നേതൃത്വ ത്തില്‍ സംഘടി പ്പിച്ച ആഘോഷ പരിപാടി കളില്‍ ഗള്‍ഫി ലെയും നാട്ടിലെയും പ്രമുഖ കലാ കാരന്‍ മാരു ടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയ മായിരുന്നു.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഒരുക്കിയ ഈദ് നൈറ്റ് എന്ന കലാ സാംസ്കാരിക പരിപാടി യില്‍ പ്രസിഡന്റ് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ പണ്ഡിതന്മാര്‍ ഈദ് സന്ദേശം നല്‍കി.

സെന്റര്‍ ബാല വേദി യുടെയും കലാ വിഭാഗ ത്തിന്റെയും ഒപ്പന, കോല്‍ ക്കളി, അറബിക് ഡാന്‍സ്, ഗാന മേള തുടങ്ങിയ വിവിധ ങ്ങളായ കലാ പരിപാടി കള്‍ അരങ്ങേറി.

- pma

വായിക്കുക: , ,

Comments Off on പ്രവാസികളുടെ പെരുന്നാള്‍ ആഘോഷം


« Previous Page« Previous « ലിവ ഈന്തപ്പഴോൽസവം ജൂലായ് 22 മുതല്‍
Next »Next Page » ഒമാനിൽ വാഹന അപകടം : രണ്ടു മലയാളി കൾ അടക്കം ഏഴു മരണം »



  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine