നബിദിനാഘോഷം സമാജത്തിൽ

December 22nd, 2015

skssf-meeladu-nabi-celebration-ePathram
അബുദാബി : ജീലാനി കൂട്ടായ്മ അബുദാബി, നബിദിന ആഘോഷ ത്തിന്റെ ഭാഗ മായി ഡിസംബര്‍ 24 വ്യാഴാ ഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ മുസ്സഫ യിലെ മലയാളീ സമാജ ത്തിൽ ‘പ്രവാചകരാണ് പ്രേമ ഭാജനം’ എന്ന പേരിൽ റബീഅ കാമ്പയിൻ സംഘടി പ്പിക്കുന്നു.

മൗലീദ് പാരായണം, ബുർദ മജ്‌ലിസ്, മദ്ഹു ഗാനങ്ങൾ, ഖവാലി, ഉദ്ബോദന ക്ലാസ്സു കൾ എന്നിവ ഉണ്ടായി രിക്കും എന്ന് സംഘാടകർ അറി യിച്ചു. നിരവധി പണ്ഡിതന്മാർ ചടങ്ങിൽ സംബന്ധി ക്കും.

വിശദ വിവര ങ്ങൾക്ക് : ഹനീഫ് 056 – 40 67 011

- pma

വായിക്കുക: ,

Comments Off on നബിദിനാഘോഷം സമാജത്തിൽ

മലയാളി സമാജം ക്രിസ്മസ് ബസാര്‍

December 19th, 2015

abudhabi-malayalee-samajam-logo-epathram അബുദാബി : മലയാളി സമാജം വനിതാ വിഭാഗം സംഘടിപ്പിച്ച ക്രിസ്മസ് ബസാര്‍ ശ്രദ്ധേയ മായി. വീട്ടമ്മമാർ വരച്ച ചിത്ര ങ്ങളുടെ പ്രദർശന വും വനിതകൾ തയ്യാറാക്കിയ വിവിധ തരം കര കൌശല വസ്തു ക്കളും ക്രിസ്മസ് ബസാറിനെ വേറിട്ടതാക്കി.

യു. എ. ഇ. യുടെ നാല്പത്തി നാലാം ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി അബുദാബി മലയാളി സമാജം ഒരുക്കു ന്ന നാല്പത്തി നാലു ദിവസ ങ്ങളിലെ ആഘോഷ പരിപാടി യുടെ ഭാഗ മായിട്ടാണ് സമാജം വനിതാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ ക്രിസ്മസ് ബസാര്‍ ഒരുക്കിയത്. സമാജം പ്രസിഡന്റ് ബി. യേശു ശീലന്‍ ബസാ റിന്റെ ഉദ്ഘാടനം നിര്‍വ ഹിച്ചു.

ഇരുപതോളം സ്റ്റാളു കളി ലായി വൈവിധ്യ മാര്‍ന്ന ഉത്പന്ന ങ്ങ ളുടെ പ്രദർശന വും വിപണന വും ലക്ഷ്യ മിട്ടാണ് പരി പാടി സംഘടി പ്പിച്ചത്.

തത്സമയം പാകം ചെയ്ത വിഭവ ങ്ങളും വനിതാ വിഭാഗം അംഗ ങ്ങൾ വീടു കളിൽ നിന്ന് പാകം ചെയ്ത് കൊണ്ടു വന്ന പലഹാര ങ്ങളും വിവിധ തരം പായസ ങ്ങളും ബസാറിന്റെ മുഖ്യ ആകർഷക ഘടകമായി രുന്നു.

സമാജം ബാല വേദി യുടെ സ്റ്റാളു കളിൽ വിവിധ ങ്ങളായ ഗെയിമു കളും ഒരുക്കി യിരുന്നു. പുതിയ രീതി യിലുള്ള ക്രിസ്മസ് കേക്കു കളു ടെ തത്സമയ നിർമ്മാണം, കര കൗശല വസ്തുക്കളുടെ പ്രദര്‍ശനം, ആഭരണ ങ്ങള്‍, വസ്ത്ര ങ്ങള്‍, എന്നിവ യുടെ സ്റ്റാളുകള്‍ തുടങ്ങിയവ ക്രിസ്മസ് ബസാറിനെ വ്യത്യസ്ത മാക്കി.

വനിതാ വിഭാഗം കണ്‍വീനര്‍ ലിജി ജോബിസ്, ജോയിന്റ് കണ്‍വീനർ മാരായ നൗഷി ഫസല്‍, അപര്‍ണാ സന്തോഷ് എന്നിവരും ബാല വേദി പ്രവര്‍ത്ത കരും പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on മലയാളി സമാജം ക്രിസ്മസ് ബസാര്‍

തയ്യില്‍ കുടുംബ സംഗമം വെള്ളിയാഴ്ച

December 17th, 2015

logo-thayyil-family-meet-2015-ePathram
ദുബായ് : തയ്യില്‍ കുടുംബാംഗ ങ്ങളുടെ യു. എ. ഇ. യിലെ ഒത്തു ചേരല്‍ ഡിസംബര്‍ 18 വെള്ളിയാഴ്ച രാത്രി ഏഴു മണിക്ക് ദുബായ് ഖിസൈസിലെ നെല്ലറ റെസ്റ്റോ റന്റില്‍ വെച്ച് നടക്കും.

കേരളത്തിലെ പ്രമുഖ കുടുംബ മായ തയ്യില്‍ കുടുംബം, നാട്ടില്‍ വിവിധ ജില്ല കളിലും ഗള്‍ഫ്‌ രാജ്യ ങ്ങളിലും ‘തയ്യില്‍ ഫാമിലി ഓര്‍ഗനൈസേഷന്‍ – ടി. എഫ്. ഒ’ എന്ന പേരില്‍ തയ്യില്‍ കുടുംബ സംഗമം നടന്നു കൊണ്ടിരി ക്കുകയാണ്. ഇതിന്‍റെ ഭാഗ മായിട്ടാണ് യു. എ. ഇ. യിലെ ഒത്തു ചേരല്‍ ദുബാ യില്‍ സംഘടി പ്പിച്ചി രിക്കുന്നത്. എല്ലാ തയ്യില്‍ കുടും ബാംഗ ങ്ങളും പങ്കെടുക്കണം എന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 – 554 6756, 055 – 455 8591

- pma

വായിക്കുക: , ,

Comments Off on തയ്യില്‍ കുടുംബ സംഗമം വെള്ളിയാഴ്ച

നബിദിനം : ഡിസംബര്‍ 24 വ്യാഴാഴ്ച പൊതു അവധി

December 16th, 2015

ramadan-epathram അബുദാബി : നബി ദിനം പ്രമാണിച്ച് ഡിസംബര്‍ 24 വ്യാഴാഴ്ച യു. എ. ഇ. യിൽ പൊതു അവധി പ്രഖ്യാപിച്ചു.

ഹിജറ മാസം റബീഉല്‍ അവ്വല്‍ 12 ബുധ നാഴ്‌ച യാണ് (ഡിസംബര്‍ 23) നബി ദിനം എങ്കിലും വാരാന്ത്യ അവധി യോട് ചേർത്ത് വ്യാഴാഴ്‌ച ഔദ്യോഗിക അവധി ദിനം ആക്കിയ താണ് എന്ന് വിദ്യാ ഭ്യാസ മന്ത്രിയും ഫെഡറൽ അതോറിറ്റി ഫോർ ഗവൺ മെന്റ് ഹ്യൂമൻ റിസോഴ്‌സസ് ചെയർ മാനുമായ ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദി അറിയിച്ചു.

- pma

വായിക്കുക: ,

Comments Off on നബിദിനം : ഡിസംബര്‍ 24 വ്യാഴാഴ്ച പൊതു അവധി

യുവ കലാ സന്ധ്യ 2015 : കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

December 14th, 2015

yuva-kala-sandhya-2015-kanam-rajendran-ePathram
ദുബായ് : യുവ കലാ സാഹിതി സംഘടിപ്പിച്ച യുവ കലാ സന്ധ്യ 2015 സി. പി. ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഖിസൈസ് ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍ നടന്ന സാംസ്‌കാരിക സമ്മേള നത്തില്‍ സുഭാഷ് ദാസ് അദ്ധ്യക്ഷത വഹിച്ചു. കെ. പി. രാജേന്ദ്രന്‍ മുഖ്യാതിഥി ആയിരുന്നു. മുന്‍ എം. എല്‍. എ.പി.രാജു, യുവ കലാ സാഹിതി സെക്രട്ടറി വിനയ ചന്ദ്രന്‍, വില്‍സണ്‍ തോമസ്, അജി കണ്ണൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

യുവ കലാ സാഹിതി ദുബായ് യൂണിറ്റ് നടത്തിയ നാടക രചനാ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ പ്രദീപ് മണ്ടൂര്‍, രണ്ടാം സമ്മാനം നേടിയ ജിഷ അഭിനയ എന്നിവര്‍ക്ക് കാനം രാജേന്ദ്രന്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. യുവ കലാ സാഹിതി യുടെ മുതിര്‍ന്ന അംഗം വേണു ഗോപാല്‍, ആദ്യ കാല ഭാര വാഹി ഷക്കീര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. യൂനിറ്റ് സെക്രട്ടറി കെ. വി. വിനോദന്‍ റിപ്പോര്‍ട്ട് അവതരി പ്പിച്ചു. ജയശീലന്‍ കൊല്ലം സ്വാഗതവും ജോണ്‍ ബിനോ കാര്‍ലോസ് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് അവതരിപ്പിച്ച ‘പാട്ടിന്റെ പാലാഴി’ എന്ന സംഗീത നിശയില്‍ പ്രമുഖ ഗായകരായ പന്തളം ബാലന്‍, സുമി അരവിന്ദ്, ലേഖ അജയ്, ഫിറോസ് മാറഞ്ച്ചേരി എന്നിവര്‍ അണി നിരന്നു. ജയരാജ് വാര്യര്‍ അവതരിപ്പിച്ച കാരിക്കേച്ചര്‍ ഷോ യുവ കലാ സന്ധ്യയെ കൂടുതല്‍ മികവുറ്റ താക്കി.

- pma

വായിക്കുക: , , , , ,

Comments Off on യുവ കലാ സന്ധ്യ 2015 : കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു


« Previous Page« Previous « കേരള പുരോഗതിക്ക് അടിസ്ഥാനം പ്രവാസികള്‍ : മന്ത്രി ഇബ്രാഹീം കുഞ്ഞ്
Next »Next Page » ഭരത് മുരളി നാടകോത്സവം : ചൊവ്വാഴ്ച തിരശ്ശീല ഉയരും »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine