അബുദാബി : വലിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കേരളാ ഫോക് ലോര്‍ അക്കാദമി യുടെ കലാ കാരന്മാർ അവതരിപ്പിച്ച നാടൻ കലാ വിരുന്ന് ശ്രദ്ധേയ മായി. ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്ന ആഘോഷ പരിപാടി കൾക്ക് ഫോക് ലോർ അക്കാദമി ചെയർമാൻ പ്രൊഫസർ. ബി. മുഹമ്മദ് അഹമ്മദ്, സെക്രട്ടറി പ്രദീപ് കുമാർ എന്നിവർ നേതൃത്വം നല്കി.
നാടന്‍ പാട്ട്, മാപ്പിള പ്പാട്ട്, ഓണ പ്പാട്ട്, നാടോടി നൃത്തം, പുള്ളുവന്‍ പാട്ട്, ചവിട്ടു കളി തുടങ്ങിയ കലാ പരിപാടി കൾ കാണി കൾ ആവേശ ത്തോടെ യാണ് ഏറ്റെടുത്തത്.
കേരളാ ഫോക് ലോര്‍ അക്കാദമി യുടെ പരിപാടി കളെ പ്രവാസി മലയാളി സമൂഹ ത്തിനു പരിചയ പ്പെടുത്താൻ മുന്നിട്ടിറങ്ങിയ അബുദാബി മലയാളി സമാജ ത്തിന് ഈ ആഘോഷ വേള അഭിമാനം നല്കുന്നു എന്ന് സമാജം സെക്രട്ടറി സതീഷ് കുമാർ പറഞ്ഞു.
സമാജം പ്രസിഡന്റ് ബി. യേശുശീലന്റെ നേതൃത്വ ത്തിൽ മലയാളി സമാജം – ഐ. എസ്. സി. കമ്മിറ്റി അംഗ ങ്ങൾ കലാ കാര ന്മാർക്കുള്ള ഉപഹാര ങ്ങൾ സമ്മാനിച്ചു.