കൊയ്‌ത്തുൽസവം നവംബർ 6 നു സമാജത്തില്‍

October 15th, 2015

അബുദാബി : സെന്റ് സ്‌റ്റീഫൻസ് യാക്കോബായ പള്ളി യിലെ കൊയ്‌ത്തുൽസവം നവംബർ 6 വെള്ളിയാഴ്ച, മുസ്സഫ യിലെ അബുദാബി മലയാളി സമാജ ത്തിൽ നടക്കും.

കൊയ്‌ത്തു ൽസവ ത്തിന്റെ പ്രവേശന കൂപ്പൺ ഉദ്‌ഘാടനവും ബ്രോഷർ പ്രകാശനവും ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ നിർവ്വഹിച്ചു.

വികാരി ഫാദർ. ജിബി വർഗീസ്, ജനറൽ കൺവീനർ എൽദോ ജേക്കബ്, സെക്രട്ടറി എൽദോ അരുൺ, ട്രസ്‌റ്റി സൈമൺ തോമസ് എന്നിവർ സംബന്ധിച്ചു.

വെള്ളിയാഴ്ച വൈകു ന്നേരം ആറു മണിക്ക് ആരംഭിക്കുന്ന കൊയ്ത്തു ത്സവ ത്തിൽ നാടൻ ഭക്ഷ്യ വിഭവ ങ്ങളുടെ തട്ടുകട കൾ, കുട്ടി കൾക്കാ യുള്ള വിവിധ ഗെയിമു കൾ, ലേലം, സംഗീത, ഹാസ്യ പരി പാടി കൾ എന്നിവ യും ഉണ്ടാവും.

- pma

വായിക്കുക: ,

Comments Off on കൊയ്‌ത്തുൽസവം നവംബർ 6 നു സമാജത്തില്‍

പുല്ലൂറ്റ് അസോസ്സിയേഷന്‍ ഓണം ആഘോഷിച്ചു

October 12th, 2015

pullut-association-nri-meet-2012-ePathram
ഷാര്‍ജ : കൊടുങ്ങലൂരിലെ പുല്ലൂറ്റ്‌ നിവാസി കളുടെ പ്രവാസി കൂട്ടായ്മ  യു. എ. ഇ. പുല്ലൂറ്റ് അസോസ്സിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസ്സി യേഷന്‍ ഹാളില്‍ നടന്ന പരിപാടി കള്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍ ഉദ്ഘാടനം ചെയ്തു.

uae-pulloot-association-felicitate-vk-muraleedharan-ePathram

ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് അര്‍ഹനായ വി. കെ. മുരളീധരനെ ആദരിച്ചു

പി. എന്‍. വിനയ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജീവ കാരുണ്യ പ്രവര്‍ ത്തന ത്തിന് പുല്ലൂറ്റ് അസോസ്സി യേഷന്‍ നല്‍കുന്ന ലൈഫ് ടൈം അച്ചീവ് മെന്റ് അവാര്‍ഡിന് അര്‍ഹ നായ വി. കെ. മുരളീധരനെ ആദരിച്ചു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടിയ വിദ്യാര്‍ ത്ഥികള്‍ക്കുള്ള പാരി തോഷി ക ങ്ങളും വിതരണം ചെയ്തു

അഷറഫ് കൊടുങ്ങല്ലൂര്‍ ആശംസ നേര്‍ന്നു. ഡോള്‍ കെ. വി. സ്വാഗതവും സുനില്‍ കുമാര്‍ പീടിക പറമ്പില്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on പുല്ലൂറ്റ് അസോസ്സിയേഷന്‍ ഓണം ആഘോഷിച്ചു

പയ്യന്നൂര്‍ സൗഹൃദ വേദി ഓണം ഈദ് ആഘോഷം

October 6th, 2015

singer-mg-sreekumar-ePathram
അബുദാബി : പയ്യന്നൂര്‍ സൗഹൃദവേദി അബുദാബി ചാപ്‌റ്റര്‍ ഓണം – ഈദ് ആഘോഷ ങ്ങള്‍ യു. എ. ഇ. എക്‌സ്‌ ചേഞ്ച് സെന്റര്‍ പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി ഉദ്‌ഘാടനം ചെയ്‌തു. പ്രമുഖ ഗായകന്‍ എം. ജി. ശ്രീകുമാര്‍ മുഖ്യാതിഥി ആയിരുന്നു.

ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്ന ആഘോഷ പരിപാടികളിൽ സൗഹൃദ വേദി പ്രസിഡന്റ്‌ ബി. ജ്യോതി ലാല്‍ അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂരിലെ അദ്ധ്യാപകന്‍ ആയിരുന്ന വി. പി. കൃഷ്ണ പൊതുവാള്‍, തിരക്കഥാ കൃത്ത് ചന്ദ്രന്‍ രാമന്തളി, ഹംദാന്‍ അവാര്‍ഡ്‌ ജേതാവ് ഗോപികാ ദിനേശ്, മൈലാഞ്ചി മ്യൂസിക് റിയാലിറ്റി ഷോ വിജയി ഹംദാ നൗഷാദ് തുടങ്ങിയ വരെ ചടങ്ങില്‍ ആദരിച്ചു.

അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. അംഗ ങ്ങളുടേയും കുട്ടി കളുടേയും വിവിധ കലാ പരിപാടി കള്‍, മാവേലി എഴുന്നെള്ള ത്ത്, ഓണ സദ്യ എന്നിവയും നടന്നു.

- pma

വായിക്കുക: , , ,

Comments Off on പയ്യന്നൂര്‍ സൗഹൃദ വേദി ഓണം ഈദ് ആഘോഷം

ഗാന്ധിസത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു : ഇന്ത്യന്‍ സ്ഥാനപതി

October 4th, 2015

mahathma-gandhi-ePathram
അബുദാബി : ഗാന്ധി ജയന്തി ദിനം രാജ്യാന്തര അഹിംസാ ദിനമായി ഐക്യ രാഷ്ട്ര സഭ അംഗീ കരിച്ചത് ഗാന്ധിക്കും ഇന്ത്യ ക്കു മുള്ള മഹത്തായ അംഗീ കാരം ആണെന്നും ലോകത്ത് സംഘർഷവും അസ്വ സ്ഥത കളും വർദ്ധിച്ചു വരുന്ന കാല ഘട്ട ത്തിൽ ഗാന്ധിസ ത്തിന്റെ പ്രസക്തി വർദ്ധി ക്കുക യാണെന്നും ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് അബുദാബി ഇന്ത്യന്‍ എംബസി യില്‍ സംഘടിപ്പിച്ച രാജ്യാന്തര അഹിംസാ ദിനാചരണം ഉത്ഘാടനം ചെയ്തു കൊണ്ട് ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം.

യു. എ. ഇ. എക്സ്ചേഞ്ച് പ്രസിഡന്റ് വൈ.സുധീര്‍ കുമാര്‍ ഷെട്ടി മുഖ്യ പ്രഭാ ഷണം നടത്തി. ഗാന്ധിജി യുടെ ആത്മ കഥ യായ ‘എന്റെ സത്യാന്വേഷണ പരീക്ഷണ ങ്ങൾ’ എന്ന ഗ്രന്ഥം വിവിധ ഇന്ത്യന്‍ സ്കൂളു കളില്‍ നിന്നുള്ള അമ്പതോളം വിദ്യാര്‍ ത്ഥി കള്‍ക്ക് സമ്മാനിച്ചു.

ആമിന അഫറ, നസീര്‍ പാങ്ങോട്, നസീര്‍ രാമന്തളി എന്നിവര്‍ വരച്ച ഗാന്ധി ചിത്ര ങ്ങളുടെ പ്രദര്‍ശനവും പരിപാടി യുടെ ഭാഗ മായി നടന്നു.

അബുദാബി ടൂറിസം അതോറിറ്റി ഇന്റർ നാഷനൽ റിലേഷൻസ് അഡ്വൈസര്‍ അവാദ് അലി സാലെ, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവ ഹാജി, ഗാന്ധി സാഹിത്യ വേദി പ്രസിഡന്റ് വി. ടി. വി. ദാമോദരൻ, സെക്രട്ടറി എം. യു. ഇര്‍ഷാദ് എന്നിവര്‍ പ്രസംഗിച്ചു.

സാമൂഹ്യ സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖരും വിവിധ സ്കൂളു കളി ലെ വിദ്യാര്‍ത്ഥി കളും അദ്ധ്യാ പകരും രക്ഷിതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഗാന്ധിസത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു : ഇന്ത്യന്‍ സ്ഥാനപതി

അനോര ഓണാഘോഷം ഐ. എസ്. സി. യില്‍

October 1st, 2015

logo-anora-tvm-ePathram
അബുദാബി : തിരുവനന്തപുരം ജില്ല ക്കാരുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ അനോര യുടെ (അനന്തപുരം നോൺ റസിഡന്റ്‌സ് അസോസി യേഷന്‍) ഓണാഘോഷം ഒക്ടോബര്‍ 9 വെള്ളിയാഴ്ച അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കൾചറല്‍ സെന്ററില്‍ (ഐ. എസ്. സി) വെച്ച് നടത്തും.

രാവിലെ പത്തര മുതല്‍ ആരംഭി ക്കുന്ന ആഘോഷ പരിപാടി കളുടെ ഭാഗമായി അംഗങ്ങളു ടെയും കുട്ടികളു ടെയും വിവിധ കലാ പരിപാടി കളും ഓണസദ്യ യും ഉണ്ടാകും.

വിശദ വിവരങ്ങള്‍ക്ക് : 050 – 79 21 747, 052 – 98 77 288

- pma

വായിക്കുക: , , , ,

Comments Off on അനോര ഓണാഘോഷം ഐ. എസ്. സി. യില്‍


« Previous Page« Previous « കെ. എം. സി. സി.യുടെ ‘ഗാന്ധി സ്മൃതി’ : ടി. ടി. ഇസ്മായിലും ശ്യാം സുന്ദറും സംബന്ധിക്കും
Next »Next Page » ബൈക്ക് യാത്രക്കാര്‍ ജാഗ്രത പാലിക്കണം : അബുദാബി പോലീസ് »



  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine