അബുദാബി : പച്ച വേഷ ത്തിലെ നിത്യ വിസ്മയമായ പത്മശ്രീ കലാമണ്ഡലം ഗോപി ആശാനും സംഘവും അവതരി പ്പിക്കുന്ന ‘പ്രണയ പര്‍വ്വം’ കഥകളി മഹോത്സവ ത്തിന് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ തുടക്കമായി.
ശുക്രാചാര്യ രില്‍ നിന്ന് മൃത സഞ്ജീവനി കൈവശ പ്പെടുത്താന്‍ വരുന്ന കചന്‍ ദേവയാനി യുടെ ആത്മാര്‍ത്ഥ മായ പ്രണയ ത്തെ വഞ്ചിച്ച് പരസ്പരം ശപിച്ച് പിരിയുന്ന ‘ദേവയാനി ചരിതം’ ആണ് ആദ്യ ദിനം അരങ്ങേറിയത്.
കലാമണ്ഡലം ഗോപി ആശാന്‍ കചന്‍െറ വേഷം ഗംഭീരമാക്കി. മാര്‍ഗി വിജയകുമാര്‍, കലാ മണ്ഡലം ഷണ്‍ മുഖന്‍, പത്തിയൂര്‍ ശങ്കരന്‍കുട്ടി, കോട്ടക്കല്‍ മധു, കലാമണ്ഡലം കൃഷ്ണ ദാസ്, കലാനിലയം മനോജ് തുടങ്ങിയവരും അരങ്ങിലെത്തി. വെള്ളിയാഴ്ച രാത്രി ‘രുക്മാംഗദ ചരിതം’, എന്ന കഥയും ശനിയാഴ്ച രാത്രി ‘ബഗവധം’ എന്ന കഥ യും അരങ്ങില്‍ എത്തും.