
അബുദാബി : ഗാന്ധി ജയന്തി ദിനം രാജ്യാന്തര അഹിംസാ ദിനമായി ഐക്യ രാഷ്ട്ര സഭ അംഗീ കരിച്ചത് ഗാന്ധിക്കും ഇന്ത്യ ക്കു മുള്ള മഹത്തായ അംഗീ കാരം ആണെന്നും ലോകത്ത് സംഘർഷവും അസ്വ സ്ഥത കളും വർദ്ധിച്ചു വരുന്ന കാല ഘട്ട ത്തിൽ ഗാന്ധിസ ത്തിന്റെ പ്രസക്തി വർദ്ധി ക്കുക യാണെന്നും ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് അബുദാബി ഇന്ത്യന്‍ എംബസി യില്‍ സംഘടിപ്പിച്ച രാജ്യാന്തര അഹിംസാ ദിനാചരണം ഉത്ഘാടനം ചെയ്തു കൊണ്ട് ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം.
യു. എ. ഇ. എക്സ്ചേഞ്ച് പ്രസിഡന്റ് വൈ.സുധീര്‍ കുമാര്‍ ഷെട്ടി മുഖ്യ പ്രഭാ ഷണം നടത്തി. ഗാന്ധിജി യുടെ ആത്മ കഥ യായ ‘എന്റെ സത്യാന്വേഷണ പരീക്ഷണ ങ്ങൾ’ എന്ന ഗ്രന്ഥം വിവിധ ഇന്ത്യന്‍ സ്കൂളു കളില്‍ നിന്നുള്ള അമ്പതോളം വിദ്യാര്‍ ത്ഥി കള്‍ക്ക് സമ്മാനിച്ചു.
ആമിന അഫറ, നസീര്‍ പാങ്ങോട്, നസീര്‍ രാമന്തളി എന്നിവര്‍ വരച്ച ഗാന്ധി ചിത്ര ങ്ങളുടെ പ്രദര്‍ശനവും പരിപാടി യുടെ ഭാഗ മായി നടന്നു.
അബുദാബി ടൂറിസം അതോറിറ്റി ഇന്റർ നാഷനൽ റിലേഷൻസ് അഡ്വൈസര്‍ അവാദ് അലി സാലെ, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവ ഹാജി, ഗാന്ധി സാഹിത്യ വേദി പ്രസിഡന്റ് വി. ടി. വി. ദാമോദരൻ, സെക്രട്ടറി എം. യു. ഇര്‍ഷാദ് എന്നിവര്‍ പ്രസംഗിച്ചു.
സാമൂഹ്യ സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖരും വിവിധ സ്കൂളു കളി ലെ വിദ്യാര്‍ത്ഥി കളും അദ്ധ്യാ പകരും രക്ഷിതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.





അബുദാബി : മുസ്സഫ യിലെ നാഷണൽ പെട്രോളിയം കൺസ്‌ട്രക്‌ഷൻ കമ്പനി യിൽ (എൻ. പി. സി. സി.) തൊഴിലാളി കൂട്ടായ്മയായ കൈരളി കൾച്ചറൽ ഫോറം വിപുല മായ പരിപാടി കളോടെ ഓണാഘോഷം സംഘടിപ്പിച്ചു.
അബുദാബി : മലയാള ത്തിന്റെ പ്രിയ സംഗീത സംവിധായ കൻ രവീന്ദ്രൻ മാസ്റ്റർക്ക് ‘രവീന്ദ്ര സ്മൃതി’ യിലൂടെ കല അബുദാബി യുടെ ശ്രദ്ധാഞ്ജലി. രവീന്ദ്രൻ മാസ്റ്റർ ഈണം നൽകിയ മുപ്പതോളം ഗാന ങ്ങളും ഈ ഗാന ങ്ങൾ പിറന്ന സന്ദർഭത്തെ ക്കുറിച്ചുള്ള മലയാള സിനിമ യിലെ പ്രമുഖരുടെ അഭിപ്രായ ങ്ങളും അവയുടെ ആലാപനവും ഉൾപ്പെടുത്തി അവതരിപ്പിച്ച ‘രവീന്ദ്ര സ്മൃതി’ ക്ക് പ്രമുഖ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററും പിന്നണി ഗായകൻ മധു ബാലകൃഷ്ണനു മാണ് നേതൃത്വം നൽകിയത്. അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ യു. എ. ഇ. യിലെ പ്രശസ്തരായ നിരവധി ഗായകരും രവീന്ദ്രൻ മാസ്റ്റ റുടെ ഗാനങ്ങൾ ആലപിച്ചു. താഹിർ ഇസ്മയിൽ ചങ്ങരംകുളം പരിപാടി യുടെ സംവിധാനവും കെ. കെ. മൊയ്തീൻ കോയ അവതരണവും നിർവ്വ ഹിച്ചു. കല അബുദാബി പ്രസിഡന്റ് സുരേഷ് പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു. കലാ വിഭാഗം സെക്രട്ടറി മഹേഷ് ശുകപുരം, പ്രോഗ്രാം കോഡിനേറ്റര്‍ ബിജു കിഴക്കനേല, ട്രഷറര്‍ മധു വാര്യർ, വനിതാ വിഭാഗം കണ്‍വീനർ സന്ധ്യ ഷാജു, അബുദാബി യിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

























