കുടുംബ സംഗമം ശ്രദ്ധേയമായി

March 3rd, 2015

actress-kavya-madhavan-ePathram
അല്‍ഐന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഐന്‍ പ്രോവിന്‍സി ന്റെ അഞ്ചാമത് കുടുംബ സംഗമം നടി കാവ്യാ മാധവന്‍ ഉദ്ഘാടനംചെയ്തു.

അല്‍ ഐന്‍ റൊട്ടാന ഹോട്ടല്‍ ബാള്‍റൂമില്‍ നടന്ന പരിപാടി യില്‍ കൌണ്‍സില്‍ പ്രസിഡന്റ് വര്‍ഗീസ് പനയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു.

ചെയര്‍മാന്‍ ഡോ. കെ. സുധാകരന്‍, ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് പട്ടാണി പ്പറമ്പില്‍, രാമചന്ദ്രന്‍ പേരാമ്പ്ര, ശാന്താ പോള്‍, സി. യു. മത്തായി എന്നിവര്‍ സംബന്ധിച്ചു.

പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് അഷ്‌റഫ് താമര ശ്ശേരിയെയും പൊതു പ്രവര്‍ത്തകരായ ജാനറ്റ് വര്‍ഗീസ്, ടി. വി. എന്‍. കുട്ടി (ജിമ്മി), ജോണി മലയില്‍, ഡോ. മുഹമ്മദ് അന്‍സാരി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ടെലിവിഷന്‍ താരങ്ങളായ വിനോദ് കോവൂരും സുരഭിയും വേഷമിട്ട നാടകം ഉള്‍പ്പെടെയുള്ള കലാ പരിപാടി കളും അരങ്ങേറി.

- pma

വായിക്കുക: , ,

Comments Off on കുടുംബ സംഗമം ശ്രദ്ധേയമായി

കലാഞ്ജലി 2015 : ‘കൃഷ്ണ’ അരങ്ങേറി

March 2nd, 2015

krishna-dance-by-shobhana-ePathram
അബുദാബി : കല അബുദാബി സംഘടിപ്പിച്ച കലാഞ്ജലി 2015 ന്റെ ഭാഗമായി ശോഭന അവതരിപ്പിച്ച നൃത്ത നാടകമായ ‘കൃഷ്ണ’ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ അരങ്ങേറി.

കൃഷ്ണന്റെ ജനനം മുതല്‍ മരണം വരെ യുള്ള കാല ഘട്ടവും സംഭവ വികാസ ങ്ങളും മഹാ ഭാരത യുദ്ധവുമെല്ലാം രണ്ടര മണിക്കൂറു കൊണ്ട് എല്‍. ഇ. ഡി. ദൃശ്യ ങ്ങളുടെ സഹായ ത്തോടെ ശോഭനയും സംഘ വും ചേർന്ന് അവതരിപ്പിച്ചു.

ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം കലാഞ്ജലി 2015 ഉദ്ഘാടനം ചെയ്തു. കല പ്രസിഡന്റ് വേണു ഗോപാല്‍ അധ്യക്ഷത വഹിച്ചു.

ഐ. എസ്. സി., സമാജം, കെ. എസ്. സി. പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിച്ചു. ഐ. എസ്. സി. യുടെ നിയുക്ത പ്രസിഡന്റ് രമേശ് പണിക്കര്‍ ആശംസാ പ്രസംഗം നടത്തി. കല യുടെ ഉപഹാരം ഷഫീന യൂസഫലി ശോഭന യ്ക്ക് സമ്മാനിച്ചു. സമാജം കലാ തിലക പ്പട്ടം ചൂടിയ ഗോപിക ദിനേശിന് ശോഭന മൊമെന്റൊ സമ്മാനിച്ചു.

കല ജനറല്‍ സെക്രട്ടറി ബിജു കിഴക്കനേല സ്വാഗതവും ട്രഷറര്‍ പ്രശാന്ത് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on കലാഞ്ജലി 2015 : ‘കൃഷ്ണ’ അരങ്ങേറി

വേള്‍ഡ് മലയാളി കൗണ്‍സില്‍ കുടുംബ സംഗമം : കാവ്യാ മാധവന്‍ മുഖ്യാഥിതി

February 26th, 2015

actress-kavya-madhavan-ePathram
അല്‍ഐന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഐന്‍ പ്രോവിന്‍ സിന്റെ കുടുംബ സംഗമ ത്തില്‍ പ്രമുഖ ചലച്ചിത്ര താരം കാവ്യാ മാധവന്‍ മുഖ്യാഥിതി ആയി സംബന്ധിക്കും.

ഫെബ്രുവരി 26 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് അല്‍ ഐന്‍ റൊട്ടാന ഹോട്ടല്‍ ബാള്‍റൂമില്‍ പരിപാടി കള്‍ക്ക് തുടക്കമാകും.

പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാര ജേതാവ് അഷ്‌റഫ് താമര ശ്ശേരിക്കും അല്‍ ഐന്‍ മലയാളി സമൂഹ ത്തില്‍ നിന്നുള്ള മറ്റു നാലു പേര്‍ക്കും സാമൂഹിക സേവന പുരസ്‌കാരം നല്‍കും.

വിനോദ് കോവൂര്‍, സുരഭി എന്നിവര്‍ നയിക്കുന്ന ഹാസ്യ പരിപാടിയും മറ്റു കലാ പരിപാടി കളും അരങ്ങേറും.

- pma

വായിക്കുക: , , ,

Comments Off on വേള്‍ഡ് മലയാളി കൗണ്‍സില്‍ കുടുംബ സംഗമം : കാവ്യാ മാധവന്‍ മുഖ്യാഥിതി

സോഷ്യല്‍ ഫോറം കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു

February 22nd, 2015

അബുദാബി : സോഷ്യല്‍ ഫോറം അബുദാബി കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു. ഫോറ ത്തിന്റെ വാര്‍ഷിക ആഘോഷ ത്തിന്റെ ഭാഗ മായി സംഘടി പ്പിക്കുന്ന ‘ദൃശ്യം 2015’ കലാ സന്ധ്യയുടെ പ്രവേശന പാസിന്റെ വിതരണോദ്ഘാടനം നടന്നു.

സോഷ്യല്‍ ഫോറം പ്രസിഡന്റ് ഡോ. മനോജ് പുഷ്‌കര്‍ പ്രവാസി കള്‍ച്ചറല്‍ ഫോറം യു. എ. ഇ. കോ-ഓര്‍ഡിനേറ്റര്‍ ബാബു ചക്കാല യ്ക്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.

എം. ബാലകൃഷ്ണന്‍, അനൂപ് നമ്പ്യാര്‍, മുജീബ് അബ്ദുല്‍ സലാം, സാബു അഗസ്റ്റിന്‍, അനീഷ് ഭാസി, നിയാസ്, ഹാറൂണ്‍, സുരേഷ് കാന, രാജീവ് വത്സന്‍, സഗീര്‍, അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു. കോ-ഓര്‍ഡിനേറ്റര്‍ ടി. വി. സുരേഷ് കായംകുളം സ്വാഗതം പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on സോഷ്യല്‍ ഫോറം കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു

ബേബി ഷോ സംഘടിപ്പിച്ചു

February 22nd, 2015

അബുദാബി : മലയാളി സമാജവും അഹല്യ ആശുപത്രിയും ചേര്‍ന്ന് ബേബി ഷോ സംഘടിപ്പിച്ചു.

സമാജം വനിതാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ 65 കുരുന്നു കളാണ് മത്സര ത്തില്‍ പങ്കെടുത്തത്. മൂന്ന് വയസ്സു വരെയുള്ള കുട്ടി കളുടെ മത്സര ത്തില്‍ ഒവൈസ് ഒന്നാം സ്ഥാനവും അഹാന വിശ്വനാഥ് ഷെട്ടി രണ്ടാം സ്ഥാനവും ഇഷാനി ശ്രീനാഥ് മൂന്നാം സ്ഥാനവും നേടി.

മൂന്ന് മുതല്‍ 6 വയസ്സു വരെയുള്ളവരുടെ മത്സര ത്തില്‍ ആണ്‍ കുട്ടികളുടെ വിഭാഗ ത്തില്‍ ഓസ്ടിന്‍ ജോബീസ് ഒന്നാം സ്ഥാനവും ഫൈസ് ഫൈസല്‍ രണ്ടാം സ്ഥാനവും സാത്വിക് സജീവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പെണ്‍ കുട്ടികളുടെ വിഭാഗ ത്തില്‍ സാമിയ സുരേഷ് ഒന്നാം സ്ഥാന വും ഭവാനി മേനോന്‍ രണ്ടാം സ്ഥാനവും അധിജീവന സജീവ് മൂന്നാം സ്ഥാനവും നേടി.

ഐദിന്‍ അബ്ദുള്ള, അഹാന വിശ്വനാഥ്, ഐഞ്ജലീന സനൂഫ് ജോര്‍ജ്, കൗശിക് വി. നമ്പ്യാര്‍ എന്നിവര്‍ ഏറ്റവും നല്ല വസ്ത്ര അലങ്കാര ത്തിനുള്ള സമ്മാന ങ്ങളും കരസ്ഥമാക്കി.

ഡോ. അനുപമ, ഡോ. പ്രിയ, അഞ്ജു മേനോന്‍ എന്നിവരാണ് വിധി നിര്‍ണയം നടത്തിയത്.

- pma

വായിക്കുക: , , ,

Comments Off on ബേബി ഷോ സംഘടിപ്പിച്ചു


« Previous Page« Previous « കാസ്രോട്ടാര്‍ സോക്കര്‍ ലീഗ് 27ന്
Next »Next Page » സോഷ്യല്‍ ഫോറം കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു »



  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine