അബുദാബി : മുസ്സഫയിലെ സെന്റ് പോൾസ് കത്തോലിക്കാ ദേവാലയ ത്തിലെ മലയാള വിഭാഗ ത്തിന്റെ നേതൃത്വ ത്തിൽ സംഘടി പ്പിച്ച ഓണാ ഘോഷം ശ്രദ്ധേയ മായി.
വൈവിധ്യമാർന്ന പരിപാടി കളോടെ ദേവാലയ അങ്കണത്തില്‍ നടത്തിയ ഓണാ ഘോഷം, ഇടവക വികാരി ഫാദർ അനി സേവ്യർ ഉത്ഘാടനം ചെയ്തു. ഫാദർ അശോക് ഓണ സന്ദേശം നല്കി.
തിരുവാതിരക്കളി, മാർഗ്ഗംകളി, വഞ്ചിപ്പാട്ട്, തുടങ്ങീ വിവിധ കലാ പരിപാടി കൾ അരങ്ങേറി.
ഇടവകാംഗങ്ങൾ പങ്കെടുത്ത വടം വലി മത്സരം ഓണാഘോഷ ങ്ങൾക്ക് മാറ്റുകൂട്ടി. 18 വിഭവ ങ്ങൾ ഒരുക്കിയ ഓണ സദ്യക്കു മൂവായിര ത്തോളം പേർ പങ്കെടുത്തു.
മലയാളം കമ്മ്യൂണിറ്റി സ്പിരിച്വൽ ഡയരക്ടർ ഫാദർ ജോണി പടിഞ്ഞാറേ ക്കര സ്വാഗതവും പ്രോഗ്രാം കോഡി നേറ്റർ ബിജു ഡോമിനിക് നന്ദിയും പറഞ്ഞു.
ഫാദർ ജോണി, ഷാജി ജോർജ്ജ്, ലിനുപീറ്റർ, ജോബി, ജോജി സെബാസ്റ്റ്യൻ, ബിനു ജോണ്‍, ലാലി ജോസഫ്, ബിനു തോമസ് തുടങ്ങിയവര്‍ പരിപാടി കൾക്ക് നേതൃത്വം നല്കി.




അബുദാബി : വൈ. എം. സി. എ. അബുദാബി കമ്മിറ്റി യുടെ പത്താം വാര്‍ഷിക ആഘോഷ ങ്ങള്‍ വിപുല മായ പരിപാടി കളോടെ സംഘടി പ്പിക്കും എന്ന്‍ ഭാരവാഹികള്‍ അബു ദാബി യില്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. ആഗോള വൈ. എം. സി. എ. യുടെ അംഗീകാരം ലഭിച്ചതിനു ശേഷമുള്ള അബുദാബി വൈ. എം. സി. എ. യുടെ പ്രവര്‍ത്തന രംഗത്ത് പത്തു വര്‍ഷം പൂര്‍ത്തി യാക്കു മ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കി ക്കൊണ്ടാണ് അബുദാബിയിലും നാട്ടിലുമായി വിവിധ പരിപാടി കള്‍ സംഘടിപ്പിക്കുന്നത്.





























