ദേശീയ ദിനം : വസ്ത്ര ധാരണ മത്സരവും സാംസ്കാരിക സമ്മേളനവും

December 2nd, 2014

uae-flag-epathram
അബുദാബി : കേരള സോഷ്യല്‍ സെന്ററിന്‍റെ ആഭിമുഖ്യ ത്തില്‍ യു. എ. ഇ. ദേശീയ ദിന ആഘോഷ ങ്ങള്‍ വൈവിധ്യമാര്‍ന്ന പരിപാടി കളോടെ കെ. എസ്. സി. യില്‍ സംഘടിപ്പിക്കും.

ഡിസംബര്‍ 3 ബുധനാഴ്ച വൈകുന്നേരം 8.30 നു നടക്കുന്ന ആഘോഷ പരിപാടി കളില്‍ ചിത്ര പ്രദര്‍ശനം, നൃത്ത നൃത്യങ്ങള്‍, സംഘഗാനം എന്നിവയും സാംസ്കാരിക സമ്മേളനവും നടക്കും.

ദേശീയ ദിനവുമായി ബന്ധപ്പെട്ട് ഏറ്റവും മനോഹരമായി വസ്ത്രം ധരിക്കുന്ന 18 വയസ്സിനു താഴെ യുള്ള കുട്ടികള്‍ക്കായി വസ്ത്ര ധാരണ മത്സരം സംഘടിപ്പിക്കുന്നുണ്ട് എന്നും പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കെ. എസ്. സി. ഓഫീസുമായി ബന്ധപ്പെടണം എന്നും സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ദേശീയ ദിനം : വസ്ത്ര ധാരണ മത്സരവും സാംസ്കാരിക സമ്മേളനവും

ദേശീയ ദിനാഘോഷം : സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

December 2nd, 2014

അബുദാബി : യു. എ. ഇ. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഡിസംബര്‍ 2 ചൊവ്വാഴ്ച അബുദാബി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

രാവിലെ 9 മുതല്‍ 12 മണി വരെ നടക്കുന്ന ക്യാമ്പില്‍ രക്ത സമ്മര്‍ദം, പ്രമേഹം, ബി. എം. ഐ. എന്നിവ സൗജന്യമായി പരിശോധിക്കും.

ടീന്‍ ഇന്ത്യ, ഗേള്‍സ് ഇസ്ലാമിക് അസോസിയേഷന്‍ എന്നിവര്‍ ചേര്‍ന്ന് സംഘടി പ്പിക്കുന്ന പ്രദര്‍ശന ത്തില്‍ യു. എ. ഇ. യുടെ വളര്‍ച്ച, അറബ് സംസ്‌കാര ത്തില്‍ ഇന്ത്യയുടെ സ്വാധീനം, യു. എ. ഇ. യിലെ പള്ളി കള്‍ എന്നിവ ദൃശ്യവത്കരിക്കും.

ഡിസംബര്‍ മൂന്നിന് പൊതു ജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ദേശീയ ദിനാഘോഷം : സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

സൗഹൃദ സന്ധ്യ 2014 ശ്രദ്ധേയമായി

December 2nd, 2014

അബുദാബി : പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ പന്ത്രണ്ടാം വാർഷിക ആഘോഷ ത്തിന്റെ ഭാഗ മായി സംഘടിപ്പിച്ച സൗഹൃദ സന്ധ്യ 2014, അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഓഡിറ്റോറിയ ത്തിൽ അരങ്ങേറി.

പരിപാടി യിൽ പ്രമുഖ സിനിമ – നാടക- ടെലിവിഷൻ കലാകാരനും പയ്യന്നൂർ സ്വദേശി യുമായ വി. പി. രാമചന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. ചലച്ചിത്ര ഗാന ങ്ങളും മാപ്പിള പ്പാ ട്ടുകളും ഗസൽ സംഗീതവും അടക്കം ജനപ്രിയ സംഗീത ത്തിന്റെ എല്ലാ ഭാവ ങ്ങളെയും ഉൾപ്പെടുത്തി പ്രശസ്ത പിന്നണി ഗായകരായ കണ്ണൂർ ഷെറീഫും സിതാര കൃഷ്ണ കുമാറും നയിച്ച ഗാന മേള സൗഹൃദ സന്ധ്യ ക്ക് മാറ്റു കൂട്ടി.

സൗഹൃദ വേദി പ്രസിഡന്റ്‌ വി. ടി. വി. ദാമോദരൻ, ഉസ്മാൻ കരപ്പാത്ത്, എം. അബ്ദുൽ സലാം തുടങ്ങിയവ ർ പരിപാടി കൾക്ക് നേതൃത്വം നല്കി.

- pma

വായിക്കുക: , ,

Comments Off on സൗഹൃദ സന്ധ്യ 2014 ശ്രദ്ധേയമായി

കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലൂമ്നൈ രജതജൂബിലി ആഘോഷിച്ചു

December 2nd, 2014

kozhancherry-st-thomas-collage-alumni-silver-jubilee-ePathram
അബുദാബി : കോഴഞ്ചേരി സെന്റ്‌ തോമസ്‌ കോളേജ് അലൂമ്നെ അബുദാബി ചാപ്ടറിന്റെ രജത ജൂബിലി ആഘോഷ ങ്ങൾ മുസഫ മാര്‍ത്തോമ്മാ പാരിഷ് ഹാളില്‍ വെച്ചു നടന്നു. അലൂമ്നെ ഗായക സംഘം ആലപിച്ച ജുബിലി ഗാന ത്തോടെ തുടക്കം കുറിച്ച ആഘോഷ പരിപാടി കള്‍ കേളേജിലെ പൂര്‍വ വിദ്യാര്‍ഥി യും കേരള കലാമണ്ഡലം വൈസ് ചാൻസി ലറുമായ പി. എൻ. സുരേഷ് ഉത്ഘാടനം ചെയ്തു.

അലൂമ്നെ പ്രസിഡന്റ് വി. ജെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. റോയ്സ് മല്ലശ്ശേരി, മുന്‍ പ്രിന്‍സി പ്പല്‍മാരായ പ്രഫ. എന്‍ സാമുവേല്‍ തോമസ്, പ്രഫ. ജോര്‍ജ് എബ്രഹാം, മാര്‍ത്തോമ്മാ ഇടവക വികാരി റവ. പ്രകാശ് എബ്രഹാം തുടങ്ങിയവര്‍ സംബന്ധിച്ചു.

രജത ജൂബിലി യോട് അനുബന്ധിച്ചു പുറത്തിറക്കിയ സ്മരണിക യുടെ പ്രകാശനം ചെയ്തു. അലൂമ്നെ അംഗ ങ്ങളുടെ മക്കളും 10,12 ക്ലാസു കളിൽ ഉന്നത വിജയം നേടി യവരു മായ കുട്ടികളെ അനുമോദിച്ചു.

സംഘടന യിൽ 25 വർഷം പൂർത്തി യാക്കിയ വരെ പൊന്നാട അണിയിച്ചു ആദരിച്ചു. അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാ പരിപാടി കളും അരങ്ങേറി.

- pma

വായിക്കുക: , , , ,

Comments Off on കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലൂമ്നൈ രജതജൂബിലി ആഘോഷിച്ചു

ദേശീയ ദിനാഘോഷം : വാഹനങ്ങള്‍ മോടി പിടിപ്പിക്കുന്നതിനു മാര്‍ഗ നിര്‍ദേശങ്ങള്‍

December 1st, 2014

uae-national-day-celebration-ePathram
അബുദാബി : ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗമായി വാഹന ങ്ങള്‍ മോടി പിടിപ്പി ക്കുന്നതിനു മാര്‍ഗ നിര്‍ദേശ ങ്ങള്‍ അബുദാബി പോലീസ് പുറത്തിറക്കി. ഈ മാര്‍ഗ നിര്‍ദേശ ങ്ങളും ട്രാഫിക് നിയമ ങ്ങളും പാലിച്ചു കൊണ്ടാ യിരിക്കണം ആഘോഷ ച്ചടങ്ങു കള്‍ സംഘടി പ്പിക്കേണ്ടത്.

മറ്റുള്ള വരുടെ ശരീര ത്തിലേയ്ക്കു സ്പ്രേ പ്രയോഗവും ലായനികള്‍ തെളിക്കുന്നതും വാഹന ത്തിന്‍െറ നിറം മാറ്റുന്നതും നിശ്ചിത പരിധി യില്‍ അധികം ആളുകളെ കയറ്റുകയോ പൊതു നിരത്തില്‍ വാഹനം നിര്‍ത്തി ആളുകളെ കയറ്റിറക്കം നടത്തുകയോ ചെയ്യുന്നത് നിരോധി ച്ചിട്ടുണ്ട്.

നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കാനും ദേശീയ ദിന ആഘോഷം കുറ്റമറ്റ താക്കാനും വേണ്ടി ”43- ആം ദേശീയ ദിനം നിയമ ലംഘനങ്ങള്‍ ഇല്ലാതെ ഞങ്ങള്‍ ആഘോഷിക്കും” എന്ന ശീര്‍ഷക ത്തില്‍ അബുദാബി പോലീസും ഗതാഗത വകുപ്പും ആഘോഷ ദിന ങ്ങളില്‍ നിരത്തു കള്‍ നിരീക്ഷിക്കും.

ആഘോഷ ത്തിനു മാറ്റു കൂട്ടു വാനായി വാഹന ങ്ങള്‍ അണിയിച്ച് ഒരുക്കുവാന്‍ അധി കൃതര്‍ അനുമതി നല്‍കി യിട്ടുണ്ട് എങ്കിലും പൊതു ജന ങ്ങളുടെ ജീവനും സ്വത്തിനും അപായം ഉണ്ടാക്കുന്ന വിധ ത്തിലുള്ള രീതി യില്‍ ആഘോഷ ങ്ങളില്‍ ഏര്‍പ്പെടരുത് എന്ന മുന്നറിയിപ്പു മായിട്ടാണ് വാഹന ങ്ങള്‍ മോടി പിടിപ്പി ക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പോലീസ് പുറത്തിറക്കിയത്.

മര്യാദ കള്‍ക്ക് വിരുദ്ധ മായ വാചക ങ്ങളോ ചിത്രങ്ങളോ വാഹന ത്തില്‍ പതിക്കാന്‍ പാടില്ല. വാഹന ങ്ങളുടെ വശങ്ങളിലുള്ള ചില്ലു കളിലൂടെ ആളുകള്‍ പുറത്തേക്ക് തല ഇടുന്നതും ഇറങ്ങുന്നതും നിയമ ലംഘന മാണ്. പൊതു ജന ങ്ങളുടെ ജീവനും സ്വത്തിനും അപായം ഉണ്ടാക്കുന്ന ഏതു നിയമ ലംഘനങ്ങളും ഗൌരവ ത്തോടെ കാണും എന്നും ഇങ്ങിനെ ചെയ്യുന്ന വാഹന ങ്ങള്‍ ഒരു മാസ ത്തേ യ്ക്കു പിടിച്ചെടുക്കുകയും രണ്ടായിരം ദിര്‍ഹം പിഴ ഈടാക്കുകയും നിയമ ലംഘനം നടത്തിയ ഡ്രൈവര്‍ മാരുടെ ലൈസന്‍സില്‍ 12 ബ്ലാക്ക് പോയിന്റുകള്‍ മാര്‍ക്ക് ചെയ്യും എന്നും അബൂദാബി ട്രാഫിക് പട്രോളിംഗ് ഡപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഖമീസ് ഇസ്ഹാഖ് മുഹമ്മദ് അറിയിച്ചു.

വാഹന ങ്ങളുടെ മത്സരിച്ചുള്ള ഓട്ടം, ചുവപ്പ് സിഗ്നല്‍ മറി കടന്നോടുക, വളഞ്ഞും പുളഞ്ഞും വാഹനം ഓടിക്കുക തുടങ്ങിയവയും നിയമ ലംഘന ങ്ങളില്‍ ഉള്‍പ്പെടുമെന്ന് പോലീസ് പത്ര ക്കുറിപ്പില്‍ പറയുന്നു.

അപകട കര മായ നിയമ ലംഘന ങ്ങളെ കുറിച്ചു ള്ള വിവരങ്ങള്‍ വാഹന ത്തിന്‍െറ ചിത്രവും നമ്പറും അടക്കം യു. എ. ഇ. ഗവന്മേന്റ് സൈറ്റിലോ അബുദാബി ഇ- ഗവന്മേന്റ്റ് സൈറ്റി ലോ സന്ദര്‍ശിച്ച്  ‘സിറ്റി ഗാര്‍ഡ് ‘ എന്ന ആപ്പ് വഴി പൊതു ജന ങ്ങള്‍ക്കും പൊലീസിനെ അറിയിക്കാനുള്ള സംവിധാനം ഗതാഗത വകുപ്പ് തയ്യാരാക്കിയിടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on ദേശീയ ദിനാഘോഷം : വാഹനങ്ങള്‍ മോടി പിടിപ്പിക്കുന്നതിനു മാര്‍ഗ നിര്‍ദേശങ്ങള്‍


« Previous Page« Previous « മതത്തോടൊപ്പം രാജ്യത്തെയും സ്‌നേഹിക്കണം : കാന്തപുരം
Next »Next Page » ശൈഖ് ഖലീഫ എക്സലന്‍സ്‌ അവാര്‍ഡ്‌ എല്‍. എല്‍. എച്. ആശുപത്രിക്ക് »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine