പെരുന്നാൾ അവധി പ്രഖ്യാപിച്ചു

July 13th, 2015

ramadan-epathram ദുബായ് : സർക്കാർ – സ്വകാര്യ മേഖല യിലെ ചെറിയ പെരുന്നാളിന്റെ അവധി ദിനങ്ങൾ യു. എ. ഇ. തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. റമദാൻ 29 (ജൂലായ് 16) മുതല്‍ ഈദ് ഒന്ന്, രണ്ട്, മൂന്ന് ദിവസ ങ്ങളിലാണ് സര്‍ക്കാര്‍ മേഖല യില്‍ അവധി. സ്വകാര്യ മേഖലയില്‍ ശവ്വാല്‍ ഒന്ന്, രണ്ട് ദിവസങ്ങ ളിലായിരിക്കും അവധി

റമദാൻ 30 പൂർത്തിയാക്കി ശനിയാഴ്ച പെരുന്നാൾ വന്നാൽ ഗവണ്‍മെന്റ് മേഖല യ്ക്ക് അഞ്ചു ദിവസത്തെ അവധി ലഭിക്കുമെന്ന് മാനവ വിഭവ ശേഷി ഫെഡറല്‍ അതോറിറ്റി യുടെ പ്രഖ്യാപനം. എന്നാൽ ജൂലായ് 17 വെള്ളിയാഴ്ച ഈദ് വരിക യാണെങ്കില്‍ ഗവണ്‍മെന്റ് മേഖല യ്ക്ക് നാലു ദിവസത്തെ അവധി യാണ് ലഭിക്കുക.

- pma

വായിക്കുക: , , , ,

Comments Off on പെരുന്നാൾ അവധി പ്രഖ്യാപിച്ചു

അന്താരാഷ്ട്ര യോഗ ദിനാചരണ സമ്മേളനം ശ്രദ്ധേയമായി

June 22nd, 2015

international-day-of-yoga-2015-ePathram
അബുദാബി : ഇന്ത്യന്‍ എംബസ്സി യുടെ ആഭിമുഖ്യ ത്തിൽ അബുദാബി യില്‍ സംഘടി പ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണ സമ്മേളനം ഇന്ത്യൻ സ്ഥാനപതി ടി. പി. സീതാറാം ഉത്ഘാടനം ചെയ്തു.

പ്രധാനമന്ത്രി യുടെ യോഗ ദിന സന്ദേശത്തോടെ തുടക്കമായ അന്താരാഷ്ട്ര യോഗ ദിനാചരണ സമ്മേളന ത്തില്‍ പതിനാല് സ്കൂളു കളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി കളും ആര്‍ട്ട് ഓഫ് ലിവിംഗ് അടക്കമുള്ള വിവിധ യോഗാ പരിശീലക സംഘ ങ്ങളില്‍ നിന്നുള്ള വരുമായി രണ്ടായിര ത്തോളം പേര്‍ പങ്കെടുത്തു.

sheikh-nahyan-bin-mubarak-attend-first-international-day-of-yoga-ePathram

അബുദാബി ഇന്ത്യൻ സ്കൂളില്‍ വെച്ചു നടന്ന ഉത്ഘാടന ചടങ്ങില്‍ യു. എ. ഇ. സാംസ്കാരിക യുവജന സാമൂഹിക വികസന വകുപ്പു മന്ത്രി ശൈഖ് നഹ്യാന്‍ ബിൻ മുബാറഖ് അൽ നഹ്യാൻ മുഖ്യാതിഥി ആയിരുന്നു.

പത്മശ്രീ എം. എ. യൂസഫലി, ഡോക്ടര്‍ ബി. ആര്‍. ഷെട്ടി, ഡോക്ടര്‍ ഷംസീര്‍ വയലില്‍, വൈ. സുധീര്‍ കുമാര്‍ ഷെട്ടി, കെ. മുരളീധരന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, യോഗാ ആദ്ധ്യാപകര്‍, വിവിധ സംഘടനാ പ്രതിനിധി കള്‍ അടക്കം അബുദാബി യിലെ വ്യാവസായിക – സാമൂഹ്യ – സാംസ്കാ രിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on അന്താരാഷ്ട്ര യോഗ ദിനാചരണ സമ്മേളനം ശ്രദ്ധേയമായി

‘ബൊക്കെ ഓഫ് ഇമോഷന്‍സ്’ പ്രകാശനം ചെയ്തു

June 17th, 2015

releasing-bouquet-of-emotions-ePathram
അബുദാബി : പ്രവാസി എഴുത്തുകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളം രചിച്ച ‘ബൊക്കെ ഓഫ് ഇമോഷന്‍സ്’ എന്ന പുസ്തകം അബുദാബി യില്‍ പ്രകാശനം ചെയ്തു. അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ ഫ്രണ്ട്‌സ് എ. ഡി. എം. എസ്. സംഘടി പ്പിച്ച ചടങ്ങില്‍ പ്രശസ്ത കവി പ്രൊഫസര്‍ വി. മധുസൂദനന്‍ നായര്‍ ടി. എ. നാസറിന് ആദ്യ പ്രതി നല്‍കി യാണ് ‘ബൊക്കെ ഓഫ് ഇമോഷന്‍സ്’ പ്രകാശനം ചെയ്തത്.

abdul-punnayurkkulam-bouquet-of-emotions-ePathram

കഴിഞ്ഞ നാലു പതിറ്റാണ്ടു കാലം പ്രവാസ ജീവിതം നയിക്കുന്ന അബ്ദുള്‍ പുന്നയൂര്‍ ക്കുളം, അമേരിക്കയില്‍ ജോലി ചെയ്തിരുന്ന സമയത്തും നിരവധി കഥകളും കവിത കളും രചിച്ചിട്ടുണ്ട്. എളാപ്പ, സ്നേഹ സൂചിക, കാച്ചിംഗ് ദി ഡ്രീംസ് എന്നിവ യാണ് ശ്രദ്ധേയ കൃതികള്‍. മീൻകാരൻ ബാപ്പ എന്ന സമാഹാര ത്തിന്റെ പണിപ്പുര യിലാണ് അദ്ദേഹം.

friends-adms-felicitate-abdul-punnayurkkulam-ePathram

ഫ്രണ്ട്‌സ് എ. ഡി. എം. എസ്. പ്രസിഡന്റ് സലിം ചിറക്കല്‍ അദ്ധ്യ ക്ഷത വഹിച്ചു. ചടങ്ങില്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനെ പൊന്നാട അണി യിച്ച് ആദരിക്കുകയും ചെയ്തു. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on ‘ബൊക്കെ ഓഫ് ഇമോഷന്‍സ്’ പ്രകാശനം ചെയ്തു

പയ്യന്നൂർ സൗഹൃദ വേദി സൗഹൃദ സായാഹ്നം

June 5th, 2015

അബുദാബി : പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ സംഘടി പ്പിക്കുന്ന കുടുംബ സംഗമം, സൗഹൃദ സായാഹ്നം എന്ന പേരില്‍ ജൂണ്‍ 5 വെള്ളിയാഴ്ച വൈകുന്നേരം 6 മണി ക്ക് ഇന്ത്യ സോഷ്യൽ സെന്റർ ഹാളിൽ നടക്കും.

പയ്യന്നൂർ സൗഹൃദ വേദി പുതിയ കമ്മിറ്റി യുടെ ഈ വർഷത്തെ പ്രവർത്തന ഉല്‍ഘാടനവും വിവിധ കലാ സാംസ്കാരിക പരിപാടി കളും കുടുംബ സംഗമ ത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കും.

10, 12 പരീക്ഷ കളിലും മറ്റു വിവിധ മേഖല കളിലും മികച്ച വിജയം നേടിയ സൗഹൃദ വേദി കുടുംബാംഗ ങ്ങളെയും പ്രമുഖ താള വാദ്യ കലാകാരൻ ഡി. വിജയ കുമാറിനെയും ചടങ്ങിൽ ആദരിക്കും.

- pma

വായിക്കുക: , ,

Comments Off on പയ്യന്നൂർ സൗഹൃദ വേദി സൗഹൃദ സായാഹ്നം

ദുബായില്‍ ‘മാമാങ്കം 2015’ : പി. ജയചന്ദ്രനെ ആദരിക്കും

June 3rd, 2015

p-jayachandran-in-vadakkancherry-mamankam-2015-ePathram
ദുബായ് : തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി നിവാസി കളുടെ പ്രവാസി കൂട്ടായ്മയായ ‘വടക്കാഞ്ചേരി സുഹൃദ്‌ സംഘ’ ത്തിന്റെ 27 ആമത് വാര്‍ഷിക ആഘോഷം ‘മാമാങ്കം 2015’ ജൂണ്‍ 5 നു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ദുബായ് ഖിസൈസ് ഇന്ത്യന്‍ അക്കാഡമി ഹൈസ്‌കൂളില്‍ നടക്കും.

സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ വെച്ച് സംഗീത രംഗത്ത് അമ്പത് വര്‍ഷം തികയ്ക്കുന്ന ഗായകന്‍ പി. ജയചന്ദ്രനെയും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് അഷ്‌റഫ് താമരശ്ശേരിയെയും ആദരിക്കും.

തുടര്‍ന്ന പി. ജയചന്ദ്രന്‍ നയിക്കുന്ന സംഗീത നിശയും അരങ്ങേറും. യു. എ. ഇ. യിലെ കലാകാരന്മാരുടെ പഞ്ചവാദ്യവും ഉണ്ടായി രിക്കും.

വിവരങ്ങള്‍ക്ക് :- 050 48 47 188

- pma

വായിക്കുക: , , ,

Comments Off on ദുബായില്‍ ‘മാമാങ്കം 2015’ : പി. ജയചന്ദ്രനെ ആദരിക്കും


« Previous Page« Previous « കൈരളി കള്‍ച്ചറല്‍ ഫോറം പതിനഞ്ചാം വാര്‍ഷികം ആഘോഷിച്ചു
Next »Next Page » വാരാന്ത്യത്തില്‍ കാലാവസ്ഥയില്‍ മാറ്റം ഉണ്ടാവും »



  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine