
അബുദാബി : ബലി പെരുന്നാള്‍ സെപ്തംബര്‍ 24 വ്യാഴാഴ്ച ആയി രിക്കും എന്ന് സൗദി സുപ്രീം കൗണ്‍സില്‍ അറിയിച്ചു. 23 ബുധനാഴ്ച അറഫാ ദിനം (ദുല്‍ഹജ്ജ് 9) ആചരിക്കും.
ദുല്‍ഹജ്ജ് മാസപ്പിറവി ഇന്നലെ (സെപ്തം :13 ന്) ദൃശ്യമായില്ല. ആയതിനാല്‍ തിങ്കളാഴ്ച ദുല്‍ ഖഅദ് 30 പൂര്‍ത്തി യാക്കി, ചൊവ്വാഴ്ച ദുല്‍ഹജ്ജ് മാസ ത്തിന് തുടക്കമാകും.
ഇത് പ്രകാരം ഹജ്ജ് കര്‍മ്മ ങ്ങളുടെ സമാപനമായ അറഫാ ദിനം ദുല്‍ഹജ്ജ് 9 ബുധനാഴ്ചയും (സെപ്തംബര്‍ 23) ബലി പെരുന്നാള്‍ ആഘോഷം സെപ്തംബര്‍ 24 വ്യാഴാഴ്ചയും ആയിരിക്കും.





അബുദാബി : വൈ. എം. സി. എ. അബുദാബി കമ്മിറ്റി യുടെ പത്താം വാര്‍ഷിക ആഘോഷ ങ്ങള് വിപുല മായ പരിപാടി കളോടെ സംഘടി പ്പിക്കും എന്ന് ഭാരവാഹികള്‍ അബു ദാബി യില്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. ആഗോള വൈ. എം. സി. എ. യുടെ അംഗീകാരം ലഭിച്ചതിനു ശേഷമുള്ള അബുദാബി വൈ. എം. സി. എ. യുടെ പ്രവര്‍ത്തന രംഗത്ത് പത്തു വര്‍ഷം പൂര്‍ത്തി യാക്കു മ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്കി ക്കൊണ്ടാണ് അബുദാബിയിലും നാട്ടിലുമായി വിവിധ പരിപാടി കള്‍ സംഘടിപ്പിക്കുന്നത്.


























