അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ഇന്ത്യാ ഫെസ്റ്റിന് തുടക്ക മായി. യു. എ. ഇ. സാംസ്കാരിക യുവജന സാമൂഹിക വികസന മന്ത്രി ഷെയ്ഖ് നഹ്യാന് ബിന്‍ മുബാറഖ് അല്‍ നഹ്യാന് ഇന്ത്യാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
വര്‍ണ്ണാഭമായ പരിപാടി കളോടെ യാണ് പ്രത്യേകം സജ്ജ മാക്കിയ വേദി യില്‍ ആഘോഷ പരിപാടികള്‍ അരങ്ങേറിയത്.
സെന്റര്‍ പ്രസിഡന്റ് ഡി. നടരാജന് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അംബാസിഡര്‍ ടി. പി. സീതാറാം മുഖ്യ അതിഥി ആയിരുന്ന ചടങ്ങില്‍ യു. എ. ഇ. സാംസ്കാരിക യുവജന സാമൂഹിക വികസന മന്ത്രി ഷെയ്ഖ് നഹ്യാന് ബിന്‍ മുബാറഖ് അല്‍ നഹ്യാന് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
സാമൂഹ്യ സാംസ്കാരിക വ്യാവസായിക രംഗ ങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന കലാ പരിപാടി കളില്‍ പ്രൊഫസര്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വ ത്തിലുള്ള മാജിക് ഷോ, തെരുവ് മാന്ത്രികന് ഷംസുദ്ദീന് ചെര്‍പ്പുള ശേരിയുടെ ‘ഗ്രീന്‍ മാംഗോ ട്രിക്ക്’ എന്ന ജാലവിദ്യ, പ്രഹ്ളാദ് ആചാര്യയുടെ ഷാഡോ പ്ളേ, ചാര്‍ലി ചാപ്ളിന്‍ ആക്ട് എന്നിവ നിറഞ്ഞ കൈയടി യോടെയാണ് കാണികള്‍ സ്വീകരിച്ചത്.
മൂന്നു ദിവസം നീണ്ടു നില്കുന്ന ഇന്ത്യാ ഫെസ്റ്റില്‍ വിവിധ സംസ്ഥാന ങ്ങളില്‍ നിന്നുള്ള നൂറിലധികം കലാകാര ന്മാരാണു കലാ സാംസ്കാരിക പരിപാടി കളുമായി അരങ്ങില്‍ എത്തുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാന ങ്ങളിലെ ഭക്ഷണ വിഭവ ങ്ങള് ലഭിക്കുന്ന നൂറോളം സ്റ്റാളുകളാണ് ഇന്ത്യാ ഫെസ്റ്റ് നഗരിയിലെ പ്രധാന ആകര്‍ഷണം.
ഇന്ത്യന്‍ എംബസി സാംസ്കാരിക വിഭാഗവും. അബൂദബി മുനിസിപ്പാലിറ്റിയും ഇന്ത്യാ ഫെസ്റ്റില്‍ സഹകരി ക്കുന്നുണ്ട്. ഫെസ്റ്റിന്‍െറ ഭാഗമായി ഇമറാത്തി, ഈജിപ്ഷ്യന്‍, ലബനീസ് കലാരൂപങ്ങളും വരും ദിവസ ങ്ങളില്‍ അരങ്ങേറും. പത്തു ദിര്‍ഹം പ്രവേശന കൂപ്പണ്‍ ഉപയോഗിച്ച് ശനിയാഴ്ച രാത്രി നടക്കുന്ന നറുക്കെടു പ്പിലൂടെ പ്യൂഷെ കാര്‍ സമ്മാനമായി നല്‍കും.