ദേശീയ പുരസ്കാര ജേതാവ് എസ്. ജെ. ജേക്കബിനെ ആദരിക്കുന്നു

September 4th, 2014

al-ameer-school-principal-sj-jacob-ePathram
അജ്മാന്‍ : മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്കാരം നേടിയ എസ്. ജെ. ജേക്കബിനെ അജ്മാനിലെ അല്‍ അമീര്‍ ഇംഗ്ളീഷ് സ്കൂളിൽ ഓണാഘോഷത്തോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന ചടങ്ങിൽ സ്കൂൾ മാനേജ്മെന്റും വിവിധ സാംസ്കാരിക കൂട്ടായ്മകളും ആദരിക്കും.

സ്കൂള്‍ പ്രിന്‍സിപ്പല്‍ കൂടിയായ എസ്. ജെ. ജേക്കബ്, 2013-2014 അധ്യയന വര്‍ഷത്തെ മികച്ച അദ്ധ്യാപകനുള്ള രാഷ്ട്രപതി യുടെ ദേശീയ പുരസ്കാരമാണ് കരസ്ഥ മാക്കിയത്.

അദ്ധ്യാപക ദിനത്തോട് അനുബന്ധിച്ച് ഇന്ത്യ യിലെ വിവിധ സംസ്ഥാന ങ്ങളിലെയും വിദേശ ത്തെയും ഇന്ത്യന്‍ വിദ്യാലയ ങ്ങളില്‍ നിന്ന് മികച്ച സേവനം കാഴ്ച വെക്കുന്ന അദ്ധ്യാപകരെ യാണ് രാഷ്ട്രപതി യുടെ ദേശീയ പുരസ്കാര ത്തിന് തെരഞ്ഞെടുക്കുന്നത്.

സി. ബി. എസ്. ഇ. വിഭാഗ ത്തിലാണ് എസ്. ജെ. ജേക്കബ് ദേശീയ അംഗീകാര ത്തിന് അര്‍ഹനായത്. തിരുമല എസ്. ഡി. എ സ്കൂളിലും കൊട്ടാരക്കര എസ്. ഡി. എ. സ്കൂളിലും സേവനം അനുഷ്ടിച്ചിട്ടുള്ള എസ്. ജെ. ജേക്കബ് തിരുവനന്തപുരം സ്വദേശിയാണ്.

1993 ലാണ് അജ്മാനിലെ അല്‍അമീര്‍ ഇംഗ്ളീഷ് സ്കൂളില്‍ ചേര്‍ന്നത്. പിന്നീട് ഇതേ സ്കൂളിലെ സൂപ്പര്‍വൈസറും 1997ല്‍ പ്രിന്‍സിപ്പലു മായി. ഭാര്യ സാലി ജേക്കബ്ബ് ഇതേ സ്കൂളില്‍ അദ്ധ്യാപി കയാണ്.

വിശദ വിവരങ്ങള്‍ക്ക് : 050 5478 691, 06 74 36 600

- pma

വായിക്കുക: , , , ,

Comments Off on ദേശീയ പുരസ്കാര ജേതാവ് എസ്. ജെ. ജേക്കബിനെ ആദരിക്കുന്നു

വേനല്‍ തുമ്പികള്‍ക്ക് വര്‍ണാഭമായ പരിസമാപ്തി

August 31st, 2014

ksc-summer-camp-2014-closing-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്‍ററില്‍ കുട്ടികൾക്കായി സംഘടിപ്പിച്ച ‘വേനല്‍ തുമ്പികള്‍’ വേനൽ അവധി ക്യാമ്പ് വൈവിധ്യമാര്‍ പരിപാടി കളോടെ സമാപിച്ചു.

venal-thumbikal-of-ksc-summer-camp-2014-ePahram

ആടിയും പാടിയും കളിച്ചും ചിരിച്ചും വിനോദവും വിജ്ഞാനവും പങ്കു വെച്ചു കൊണ്ട് വേനൽ അവധിയെ ആഹ്ളാദ ഭരിതമാക്കി കൊണ്ടാണ് കെ. എസ് . സി. അങ്കണ ത്തിൽ വേനൽ തുമ്പികൾ സമാപന സമ്മേള നവും ആഘോഷ പരിപാടി കളും അരങ്ങേറിയത്.

ksc-summer-camp-2014-venalthumbikal-ePathram

ഒരു മാസക്കാലം നീണ്ടു നിന്ന ക്യാമ്പ് തങ്ങൾക്കു നല്ല അനുഭവം ആയിരുന്നു എന്ന് കുട്ടികൾ തന്നെ സാക്ഷ്യപ്പെടുത്തി. ക്യാമ്പിൽ പങ്കെടുത്ത നൂറ്റി അൻപ തോളം കുട്ടികൾ പങ്കെടുത്ത പുതുമ നിറഞ്ഞ കലാ പരിപാടികൾ സമാപന സമ്മേളന ത്തിൽ അവതരി പ്പിച്ചു.

ക്യാമ്പ് ഡയരക്ടർ നിർമ്മൽ കുമാർ പരിപാടി കൾക്ക് നേതൃത്വം നല്കി. കുട്ടികളെ തല്ലിയും ശാസിച്ചുമല്ല വളര്‍ത്തേണ്ടതെന്നും അവര്‍ക്ക് സ്നേഹം പകര്‍ന്ന് വളര്‍ത്തുക യാണെ ങ്കില്‍ നമ്മുടെ പ്രതീക്ഷ കള്‍ക്കും അപ്പുറ ത്തേക്ക് അവര്‍ വളരുമെന്നും ക്യാമ്പ് അനുഭവ ങ്ങള്‍ പങ്കു വെച്ച് നിർമ്മൽ കുമാർ അഭിപ്രായ പ്പെട്ടു. കുട്ടികളെ പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന തോടൊപ്പം ദിവസവും കുറച്ചു സമയം അവരെ സ്വതന്ത്ര രായി വിടാന്‍ അനുവദി ക്കുക യാണെങ്കില്‍ സര്‍ഗാത്മക കഴിവു കള്‍ പ്രകട മാക്കാന്‍ അവര്‍ക്ക് കഴിയുമെന്ന് നിർമ്മൽ കുമാർ പറഞ്ഞു.

കെ. എസ്. സി. പ്രസിഡന്റ് എം. യു. വാസു, ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, മധു പരവൂര്‍, വനജ വിമൽ, ബിന്ദു ഷോബി, ബാലവേദി സെക്രട്ടറി റെയ്ന റഫീഖ്, കലാ വിഭാഗം സെക്രട്ടറി രമേശ് രവി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

ക്യാമ്പ് അസി. ഡയറക്ടര്‍മാരായ പി. കെ. നിയാസ്, വനജ വിമല്‍ എന്നിവരുടെ നേതൃത്വ ത്തില്‍ കുട്ടികള്‍ക്കുള്ള ബഹുമതി പത്രം വിതരണം ചെയ്തു.

- pma

വായിക്കുക: , , ,

Comments Off on വേനല്‍ തുമ്പികള്‍ക്ക് വര്‍ണാഭമായ പരിസമാപ്തി

ബിരിയാണിയും മാപ്പിളപ്പാട്ടും പിന്നെ മൈലാഞ്ചിയും

August 22nd, 2014

biriyani-mappilappatu-mylanchi-eid-celebration-competitions-for-ladies-ePathram
ദുബായ് : മലബാറിലെ കല്യാണ വീടുകളിലെ ബിരിയാണിയും മാപ്പിള പ്പാട്ടും മൈലാഞ്ചിയും ഓര്‍മ പ്പെടുത്തി ക്കൊണ്ട് ദുബായില്‍ പ്രത്യേക പരിപാടി ഒരുക്കി. സ്‌കോപ് ഇവെന്റ്‌സ് നടത്തിയ ‘ബിരിയാണി ചെപ്പിലെ മാപ്പിള പ്പാട്ട്’ എന്ന പരിപാടി യില്‍ ബിരിയാണി പാചക മത്സരവും മാപ്പിള പ്പാട്ടും കൂടെ മൈലാഞ്ചി വരയും ഒന്നിച്ച പ്പോള്‍ കാണികള്‍ക്കും അത് കൗതുകം പകര്‍ന്നു. നജ്മു സജല, റാഷിദ്, മുജീബ് പേരാമ്പ്ര എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ബിരിയാണി പാചക മത്സര ത്തില്‍ വയലറ്റ് ജോണ്‍സണ്‍ ഒന്നാം സ്ഥാനവും നജല സാബില്‍, സജ്‌ന ഫാസില്‍ എന്നിവര്‍ രണ്ടാം സ്ഥാനവും അഫ്‌നി ശാം, സജ്‌ന അബ്ദുല്‍ റസാക്ക് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.

അയച്ചു തന്നത് : സുബൈർ വെള്ളിയോട് -ദുബായ്

- pma

വായിക്കുക: , ,

Comments Off on ബിരിയാണിയും മാപ്പിളപ്പാട്ടും പിന്നെ മൈലാഞ്ചിയും

ധീര ജവാന്മാരെ അബുദാബിയില്‍ ആദരിച്ചു

August 19th, 2014

honoring-indian-army-soldiers-in-abudhabi-ePathram
അബുദാബി : ഭാരതത്തിനു വേണ്ടി ജീവൻ ബലി അർപ്പിക്കാൻ തയ്യാറായി സൈനിക സേവനം അനുഷ്ഠിച്ച ധീര ജവാന്മാരെ ഇന്ത്യന്‍ സ്വാതന്ത്യ ദിന ത്തിൽ അബുദാബി യില്‍ ആദരിച്ചു.

സ്വാതന്ത്യ ദിനാഘോഷ ത്തിന്റെ ഭാഗ മായി അബുദാബി മഹാത്മാ ഗാന്ധി കള്‍ചറല്‍ ഫോറം സംഘടിപ്പിച്ച പരിപാടി യിലാണ് നായക് റാങ്ക് മുതല്‍ സുബേദാര്‍ മേജര്‍ വരെ യുള്ള റാങ്കു കളിൽ സേവനം ചെയ്ത 26 മുന്‍ സൈനിക രെ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചത്. യു. എ. ഇ. യുടെ വിവിധ എമിറേറ്റുകളില്‍ ജോലി ചെയ്യുന്ന 26 മുന്‍ സൈനിക രാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഇന്ത്യന്‍ എംബസി യിലെ ഡിഫന്‍സ് അഡ്വൈസര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ കെ. പ്രേം കുമാര്‍ ഉത്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധി കള്‍ചറല്‍ ഫോറം പ്രസിഡന്റ് രവി മേനോന്‍ അധ്യക്ഷത വഹിച്ചു.

മുഖ്യ രക്ഷാധികാരി മനോജ് പുഷ്കര്‍, വർക്കിംഗ് പ്രസിഡന്റ് അബ്ദുല്‍ അസിസ് മൊയ്തീന്‍, ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി ടി. വി. സുരേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , ,

Comments Off on ധീര ജവാന്മാരെ അബുദാബിയില്‍ ആദരിച്ചു

മലയാളി സമാജം സമ്മര്‍ ക്യാമ്പ് സമാപിച്ചു

August 19th, 2014

അബുദാബി : മലയാളീ സമാജം സമ്മർ ക്യാമ്പ് ‘ഉല്ലാസ പ്പറവകൾ’ വർണ്ണാഭമായ പരിപാടികളോടെ സമാപിച്ചു. പാട്ടും കഥ പറച്ചിലും പഠനവും കളികളുമായി പതിനാറു ദിവസ ങ്ങളിലായി മുസഫ യിലെ സമാജം അങ്കണ ത്തിൽ നടന്ന സമ്മർ ക്യാമ്പിൽ കുട്ടികൾ പരിശീലിച്ച കലാ പരിപാടി കൾ സമാപന വേദിയിൽ അവതരിപ്പിച്ചു.

നാല് ഗ്രൂപ്പു കളിലായി നടന്ന മത്സര ങ്ങളിൽ പെരിയാർ, പമ്പ എന്നീ ഗ്രൂപ്പു കൾ ഓന്നാം സ്ഥാനവും നിള, തേജസ്വിനി എന്നീ ഗ്രൂപ്പു കൾ രണ്ടാം സ്ഥാനവും കരസ്ഥ മാക്കി. ക്യാമ്പ് ഡയരക്ടർ ഡോ. ആര്‍. സി. കരിപ്പത്ത് സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്തു. വി. എസ്. തമ്പി, യേശുശീലന്‍, അഷ്‌റഫ് പട്ടാമ്പി, ഡോ. രേഖ പ്രസാദ്, ടി. പി. ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

സമാജം പ്രസിഡന്റ് ഷിബു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് പയ്യന്നൂർ സ്വാഗതവും സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു. രക്ഷിതാക്കളും കുട്ടികളും സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on മലയാളി സമാജം സമ്മര്‍ ക്യാമ്പ് സമാപിച്ചു


« Previous Page« Previous « യുവജനസഖ്യം സ്വാതന്ത്ര്യ ദിനാഘോഷം
Next »Next Page » വിചിത്രമായ രൂപത്തിൽ ഒരു യാത്രികൻ »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine