എസ്. കെ. എസ്. എസ്. എഫ്. ദശ വാര്‍ഷിക ആഘോഷങ്ങള്‍

March 19th, 2015

sayyid-abbas-ali-attend-abudhabi-skssf-meet-ePathram
അബുദാബി : എസ്. കെ. എസ്. എസ്. എഫ്. അബുദാബി സ്റ്റേറ്റ് കമ്മിറ്റി യുടെ ദശ വാര്‍ഷിക ആഘോഷ ങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാവും.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടിക ളുടെ ഉത്ഘാടനം, മാര്‍ച്ച് 20 വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പൊതു സമ്മേളന ത്തില്‍ എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.

”സഹന ഭൂമിയില്‍ സേവന സാഫല്യം” എന്ന മുദ്രാവാക്യ ത്തോടെ വിദ്യാഭ്യാസ രംഗത്ത് പുതിയ കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചു കൊണ്ടാണ് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ യുടെ ഔദ്യോഗിക സംഘടന യായ എസ്. കെ. എസ്. എസ്. എഫ്. അബുദാബി കമ്മിറ്റി യുടെ പത്താം വര്‍ഷ ത്തിലേക്ക് കടക്കുന്നത്‌.

പ്രമുഖ പണ്ഡിതന്‍ അഹമ്മദ് കബീര്‍ ബാഖവി മുഖ്യ പ്രഭാഷണം നടത്തും. മത സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും

സിവില്‍ സര്‍വ്വീസ് പരീക്ഷ കള്‍ നേരിടാന്‍ വിദ്യാര്‍ത്ഥി കളെ പ്രാപ്തരാക്കുന്ന STEP (Student Talent Empowering Program) എന്ന വിദ്യാര്‍ത്ഥി പ്രതിഭ ശാക്തീകരണ പദ്ധതി യില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കും എന്നും സംഘാടകര്‍ അബുദാബിയില്‍ അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍, കെ. കെ. ഹംസക്കുട്ടി, റഫീഖ് ഹൈദ്രോസ്, സജീര്‍ ഇരിവേരി തുടങ്ങിയവര്‍ പരിപാടിയെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on എസ്. കെ. എസ്. എസ്. എഫ്. ദശ വാര്‍ഷിക ആഘോഷങ്ങള്‍

സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറി

March 19th, 2015

p-bava-haji-43th-committee-of-islamic-center-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ 2015 -16 വര്‍ഷത്തെ പുതിയ കമ്മിറ്റി യുടെ സത്യ പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചു. ഐ. ഐ. സി. ഓഡിറ്റോറിയ ത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി. ബാവ ഹാജി സത്യ വാചകം ചൊല്ലി ക്കൊടുത്തു.

indian-islamic-center-43rd-managing-committee-ePathram

പതിനഞ്ച് പേരടങ്ങുന്ന പുതിയകമ്മിറ്റി പ്രതിജ്ഞ ചൊല്ലി അധികാര മേറ്റു. ട്രഷറര്‍ ഷുക്കൂറലി കല്ലുങ്ങല്‍ അംഗങ്ങളെ പരിചയ പ്പെടുത്തി. കെ. കെ. മൊയ്തീന്‍ കോയ, എം. പി. എം. റഷീദ്, റസാഖ് ഒരുമനയൂര്‍, മൊയ്തുഹാജി കടന്നപ്പള്ളി, ഉസ്മാന്‍ കരപ്പാത്ത്, മൊയ്തു എടയൂര്‍, അബ്ദുള്ള ഫാറൂഖി, അബ്ദുള്‍ റഹ്മാന്‍ ഒളവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന മുതിര്‍ന്നഅംഗം സൈതലവി ഹാജി കൊടിഞ്ഞിക്ക് സെന്റര്‍ ഉപഹാരവും രണ്ട് ദിവസം മുന്‍പ് അബുദാബി യില്‍െ വച്ച് നഷ്ടപ്പെട്ട മണി പേഴ്‌സ് ഉടമ യ്ക്ക് തിരിച്ച് നല്‍കി ക്കൊണ്ട് മാതൃക കാട്ടിയ അബ്ദുള്‍ ലത്തീഫ് കാഞ്ഞങ്ങാടിന് അനുമോദനവും നല്‍കി. അഡ്വ: കെ. വി. മുഹമ്മദ് കുഞ്ഞി സ്വാഗതവും അബ്ദുറഹ്മാന്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറി

ഐ. എം. സി. സി. വാര്‍ഷിക ആഘോഷം ഏപ്രില്‍ 23 ന്‌

March 16th, 2015

imcc-dhwani-ishal-raav-brochure-release-ePathram
അബുദാബി : ഇന്ത്യന്‍ മുസ്ലിം കള്‍ച്ചറല്‍ സെന്‍റര്‍ (ഐ. എം. സി. സി.) വാര്‍ഷിക ആഘോഷം ഏപ്രില്‍ 23 വ്യാഴാഴ്ച അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും. ആഘോഷ പരിപാടി യുടെ ബ്രോഷര്‍ പ്രകാശനം അബുദാബി സ്റ്റേറ്റ് പ്രസിഡന്‍റ് എന്‍. എം. അബ്ദുള്ളയ്ക്ക് കൈമാറി ക്കൊണ്ട് കുഞ്ഞാവുട്ടി അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു.

വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന പൊതു സമ്മേളന ത്തില്‍ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖരെ ആദരിക്കും. ഐ. എന്‍. എല്‍. ദേശീയ സംസ്ഥാന നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.

ഐ. എം. സി. സി. കലാ വിഭാഗം ‘ധ്വനി’ യുടെ നേതൃത്വത്തില്‍ ’ധ്വനി ഇശല്‍ നിലാവ്’ സംഗീത നിശയും അരങ്ങേറും.

ഐ. എന്‍. എല്‍. സംസ്ഥാന കമ്മറ്റി ഈ മാസം 25 ന്‌ നടത്താന്‍ തീരുമാനിച്ച എയര്‍ പോര്‍ട്ട് മാര്‍ച്ച് വന്‍ വിജയമാക്കണം എന്നും ഐ. എം. സി. സി. ആഹ്വാനം ചെയ്തു.

കുഞ്ഞാവുട്ടി അബ്ദുള്‍ ഖാദര്‍ മുഖ്യ പ്രഭാഷണം നടത്തി. എന്‍. എം. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ഖാന്‍ പാറയില്‍, ഗഫൂര്‍ ഹാജി, താഹിര്‍ പൊറപ്പാട്, സമീര്‍ ശ്രീകണ്ടപുരം, സാലിഹ്‌, റിയാസ്‌ കൊടുവള്ളി, മുജീബ്‌ താമരശ്ശേരി, അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി. എം. ഫാറൂഖ്‌ സ്വാഗതവും അഷ്‌റഫ്‌ വലിയ വളപ്പില്‍ നന്ദിയും പറഞ്ഞു

- pma

വായിക്കുക: , ,

Comments Off on ഐ. എം. സി. സി. വാര്‍ഷിക ആഘോഷം ഏപ്രില്‍ 23 ന്‌

പത്മരാജൻ അവാർഡ് നടന്‍ റഹ്മാന് സമ്മാനിച്ചു

March 15th, 2015

actor-rahman-receive-padmarajan-award-ePathram
അബുദാബി : പ്രമുഖ ചലച്ചിത്രകാരന്‍ പി. പത്മ രാജന്‍റെ ഓര്‍മ്മ ക്കായി സാംസ്കാരിക കൂട്ടായ്മയായ അബുദാബി സോഷ്യൽ ഫോറം പ്രഖ്യാപിച്ച പത്മരാജൻ അവാർഡ് നടന്‍ റഹ്മാന് സമ്മാനിച്ചു.

അബുദാബി നാഷണൽ തീയറ്ററിൽ​ സംഘടി പ്പിച്ച സോഷ്യൽ ഫോറം വാർഷിക ആഘോഷ പരിപാടി ദൃശ്യം 2015, ഇന്ത്യൻ അംബാസിഡർ ടി. പി. സീതാറാം ഉദ്ഘാടനം ചെയ്ത സാംസ്കാരിക സമ്മേളന ത്തോടെ ആരംഭിച്ചു.

ചടങ്ങില്‍ സോഷ്യൽ ഫോറം പ്രസിഡന്റ് ഡോക്ടര്‍ മനോജ്‌ പുഷ്കര്‍ അദ്ധ്യക്ഷത വഹിച്ചു. പത്മരാജൻ ഫൗണ്ടേഷനു മായി ചേർന്ന് അബുദാബി സോഷ്യൽ ഫോറം ഏര്‍പ്പെടു ത്തിയ പ്രഥമ പത്മ രാജൻ അവാർഡ് ​പ്രമുഖ നടന്‍ റഹ്മാന് സമ്മാനിച്ചു.

സാഹിത്യ കാരനും സംവിധായകനു മായ പി. പത്മരാജന്റെ പേരിൽ കേരള ത്തിന് പുറത്ത് ആദ്യ മായിട്ടാണ് ഒരു പുരസ്കാരം പ്രഖ്യാപി ക്കുന്നത്.​

സോഷ്യൽ ഫോറ ത്തിന്റെ ഈ വർഷത്തെ ബിസിനസ് എക്സ ലൻസി അവാർഡ് ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ചിന്റെ സി. ഇ. ഒ. അദീബ് അഹമ്മ​ദിനു സമ്മാനിച്ചു.

മാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തന ങ്ങള്‍ക്ക് പ്രമുഖ മാധ്യമ പ്രവര്‍ത്ത കന്‍ ജയ്മോന്‍ ജോര്‍ജ്ജിന് മാധ്യമ പുരസ്കാരവും സമ്മാനിച്ചു.

പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് നേടിയ അഷ്‌റഫ്‌ താമര ശ്ശേരിയെ ചടങ്ങിൽ ആദരിച്ചു. നിർദ്ധനരായ ക്യാൻസർ രോഗി കൾക്കുള്ള ധന സഹായ വിതരണവും നടന്നു.

അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സാംസ്കാരിക സമ്മേളനത്തെ തുടര്‍ന്ന് സിനിമാ – ടെലിവിഷന്‍ കലാ കാരന്മാര്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടി കള്‍ അരങ്ങേറി.

- pma

വായിക്കുക: , , , ,

Comments Off on പത്മരാജൻ അവാർഡ് നടന്‍ റഹ്മാന് സമ്മാനിച്ചു

സമാജം നാടകമത്സരം വെള്ളിയാഴ്ച

March 13th, 2015

drama-fest-alain-isc-epathram
അബുദാബി : മലയാളി സമാജം അമേച്വര്‍ നാടക മത്സരം മാര്‍ച്ച് 13 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ സമാജം ഓഡിറ്റോറിയ ത്തില്‍ വെച്ച് സംഘടിപ്പിക്കുന്നു.

ഏഴ് നാടക ങ്ങളാണ് മത്സര രംഗത്തുള്ളത്. ഇസ്കന്ദർ മിര്‍സ രചനയും സംവിധാനവും നിര്‍വഹിച്ച് നാടക സൗഹൃദം അവതരി പ്പിക്കുന്ന മരണ ഭയം, മലയാളി സൗഹൃദ വേദി യുടെ ഇരകള്‍, (കെ. വി. ബഷീർ രചനയും വിനോദ് പട്ടുവം സംവിധാനം)

റഫീഖ് പി. ടി. രചനയും സംവിധാനവും നിര്‍വഹിച്ച് സോഷ്യല്‍ ഫോറം അവതരിപ്പിക്കുന്ന രക്ത ബന്ധം, ആസിഫ് കരീം ഭായി യുടെ രചന യില്‍ ശശിധരന്‍ നടുവില്‍ സംവിധാനം ചെയ്ത റിമംബ്രന്‍സ് ദുബായ് അവതരി പ്പിക്കുന്ന മൂക നര്‍ത്തകന്‍, പ്രദീപ് മുണ്ടൂറിന്റെ രചന യില്‍ സുധീര്‍ ബാബുട്ടന്‍ സംവിധാനം ചെയ്ത അല്‍ ഐന്‍ മലയാളി സമാജം ഒരുക്കുന്ന അനന്തം അയനം, ജഗത് കുമാര്‍ പി. കെ.യുടെ രചന യില്‍ റോജിത് കോവൂര്‍ സംവിധാനം ചെയ്തു മാസ് ഷാര്‍ജ, വേദി യിൽ എത്തിക്കുന്ന പന്തല്‍ ഗ്രാമം, പ്രിയ നന്ദന്‍ രചനയും പ്രകാശ് തച്ചങ്ങാട്ട് സംവിധാനവും ചെയ്ത് അബുദാബി ശക്തിയുടെ സമയം എന്നിവ യാണ് നാടക ങ്ങള്‍.

മികച്ച നാടകം, രണ്ടാമത്തെ നാടകം, മികച്ച സംവിധായകന്‍, മികച്ച അഭിനയം എന്നിവയ്ക്ക് പ്രത്യേക സമ്മാനവും ഒന്നും രണ്ടും സ്ഥാന ങ്ങള്‍ കരസ്ഥമാക്കുന്ന നാടക ങ്ങൾക്ക് ക്യാഷ് അവാര്‍ഡും മെമന്റോയും നല്‍കും.

- pma

വായിക്കുക: , , , ,

Comments Off on സമാജം നാടകമത്സരം വെള്ളിയാഴ്ച


« Previous Page« Previous « ശക്തി വാര്‍ഷികാഘോഷം
Next »Next Page » ഗാന്ധിജിക്കെതിരെ പ്രസ്താവനകള്‍ അപലപനീയം »



  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine