ഷാര്‍ജ : ഊഷ്മളമായ സ്‌നേഹ ബന്ധത്തിലൂടെ സമൂഹത്തിന് പുണ്യ കര്‍മങ്ങള്‍ ചെയ്യാന്‍ ഈദ് സംഗമം ഉപകരിക്കട്ടെ എന്ന് മുന്‍മന്ത്രി മോന്‍സ് ജോസഫ് എം. എല്‍. എ. ആശംസിച്ചു.
കേരള പ്രവാസി കള്‍ച്ചറല്‍ ഫോറം ഉമല്‍ഖ്വയില്‍ യൂണിറ്റിന്റെ ആഭിമുഖ്യ ത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച ഈദ് സംഗമവും പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിക്കുക യായിരുന്നു അദ്ദേഹം.
കേരള സര്‍ക്കാര്‍ ജന പക്ഷത്തു നിന്നു കൊണ്ട് നടപ്പാക്കുന്ന വികസന പ്രവര്‍ത്തന ങ്ങള്‍ക്ക് ഗള്‍ഫ് മലയാളികള്‍ നല്കുന്ന പ്രോത്സാഹനം അങ്ങേയറ്റം ശ്ലാഘനീയമാണ്. ഇതിലേറ്റവും പ്രാധാന്യം കൊടുക്കുന്ന എയര്‍ കേരള പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന പൂര്‍ണ വിശ്വാസമാണ് ഏവര്‍ക്കുമുള്ളത്. വ്യോമ ഗതാഗത രംഗത്തെ പ്രവാസികളായ കേരളീയരുടെ പ്രശ്‌ന ങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകാന്‍ ഈ പദ്ധതി ഉപകരിക്കപ്പെടും.
എയര്‍ ഇന്ത്യ ഗള്‍ഫ് യാത്രക്കാരോട് കാട്ടുന്ന ധിക്കാര ശൈലി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. കേരള ത്തിന്റെ ഭാവി വികസന ത്തിന് സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തന ങ്ങള്‍ക്ക് ഗള്‍ഫ് മലയാളി കളുടെ കൂടുതല്‍ പിന്തുണ തുടര്‍ന്നും അനിവാര്യമാണെന്നും മോന്‍സ് അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് സ്‌കറിയ തോമസിന്റെ അധ്യക്ഷത യില്‍ കൂടിയ യോഗ ത്തില്‍ യു. എ. ഇ. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് എബ്രഹാം പി. സണ്ണി, കെ. എഫ്. എല്‍. ഡി. സി. ചെയര്‍മാന്‍ ബെന്നി കക്കാട്, സിന്‍ഡിക്കേറ്റംഗം വറുഗീസ് പേരയില്‍, വര്‍ഗീസ് രാജന്‍ ഏഴംകുളം, നാഗരൂര്‍ സെയ്ഫുദീന്‍, എം. എന്‍. ബി. മുതലാളി, ടോമി ജോസ്, നിക്‌സണ്‍ ബേബി, ഡയസ് ഇടിക്കുള, ജോസ് ചാക്കോ, പി. സി. ജേക്കബ്, ബേബി കുരുവിള, ജോര്‍ജ് കണച്ചിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.