മണലൂര്‍ വിന്‍റര്‍ ഫെസ്റ്റ് ദുബായില്‍

December 18th, 2012

manaloor-nri-logo-manalur-fest-2012-ePathram
ദുബായ് : തൃശൂര്‍ ജില്ലയിലെ മണലൂര്‍ നിവാസികളായ പ്രവാസി കളുടെ കൂട്ടായ്മ മണലൂര്‍ യു. എ. ഇ. അസോസിയേഷന്‍ വാര്‍ഷികാഘോഷം ‘മണലൂര്‍ വിന്‍റര്‍ ഫെസ്റ്റ് 2012’ ഡിസംബര്‍ 21 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ദുബായ് ഗിസൈസിലെ മില്ലേനിയം സ്കൂള്‍ ഓഡിറ്റോറിയ ത്തില്‍ നടക്കും.

കുടുംബാംഗങ്ങള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ മല്‍സരങ്ങള്‍, ശിങ്കാരി മേളം, ഗാനമേള, വടം വലി മല്‍സരം, നാടകം, നൃത്യ നൃത്തങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക് : 050 57 67 939

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗുരുവായൂര്‍ എന്‍. ആര്‍. ഐ ഫോറം ദേശീയ ദിന ആഘോഷം

December 7th, 2012

ദുബായ് : ഗുരുവായൂര്‍ എന്‍. ആര്‍. ഐ ഫോറം യു. എ. ഇ. യുടെ ദേശീയ ദിനം ‘സല്യൂട്ട് യു. എ. ഇ. 2012’ എന്ന പേരില്‍ ദുബായ് ഷേയ്ക്ക് റാഷിദ് ഓഡിറ്റോറിയ ത്തില്‍ ആഘോഷിച്ചു.

അഭിലാഷ് വി ചന്ദ്രന്റെ അദ്ധ്യക്ഷത യില്‍ നടന്ന യോഗ ത്തില്‍ ഷംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്‍, ഇയാദ് അലി അബ്ദുള്‍ റഹ്മാന്‍, സക്കീര്‍ ഹുസൈന്‍, ഷൈന്‍, മുഹമ്മദ് യാസിന്‍ എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു.

എലൈറ്റ് അബൂബക്കര്‍ ഹാജി മെമ്മോറിയല്‍ അവാര്‍ഡ് തൃത്താല എം എല്‍.. എ വി. ടി. ബല്‍റാമിന് സമ്മാനിച്ചു.

തുടര്‍ന്ന് പിന്നണി ഗായകന്‍ പി. ജയചന്ദ്രന്‍, ഗായത്രി, കലാഭവന്‍ സതീഷ് എന്നിവര്‍ അവതരിപ്പിച്ച സംഗീത കലാ വിരുന്നും അരങ്ങേറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊയ്ത്തുല്‍​സവം ആഘോഷിച്ചു

December 3rd, 2012

thiruvanjoor-at-marthoma-church-harvest-fest-2012-ePathram
അബുദാബി : മുസഫ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ കൊയ്ത്തുല്‍സവം ആഘോഷിച്ചു. സമാപന സമ്മേളന ത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യാതിഥി ആയിരുന്നു.

വികാരി റവ. ഡോ. ജോണ്‍ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. വി. ടി. ബലറാം എം. എല്‍. എ., സഹ വികാരി റവ. ഷാജി തോമസ്, സെക്രട്ടറി ബോബി ജേക്കബ്, ട്രസ്റ്റിമാരായ ഷിബു വര്‍ഗീസ്, ബിജു ഫിലിപ്പ് എന്നിവര്‍ എന്നിവര്‍ പ്രസംഗിച്ചു.

കേരളത്തനിമയാര്‍ന്ന ഭക്ഷ്യ വിഭവ ങ്ങള്‍ക്കൊപ്പം ചൈനീസ് ഭക്ഷണ ങ്ങളുടെ തട്ടുകടകളും സ്റ്റാളുകള്‍, വിനോദ മല്‍സരങ്ങള്‍, കലാപരിപാടി കള്‍, തട്ടുകടകള്‍ എന്നിവ ആകര്‍ഷകമായി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അക്ഷരം സാംസ്‌കാരിക വേദി വാര്‍ഷിക ആഘോഷം

November 30th, 2012

ദുബായ് : സാമൂഹിക സാംസ്‌കാരിക കലാ രംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അക്ഷരം സാംസ്‌കാരിക വേദി യുടെ 12- ആം വാര്‍ഷിക ആഘോഷവും അക്ഷരം കവിതാ പുരസ്‌കാര ദാനവും ദുബായ് ഖിസൈസ് തുലിപ് ഹോട്ടലില്‍ വെച്ച് നവംബര്‍ 30 നു നടക്കും.

പ്രശസ്ത ചിത്രകാരനും രാജാ രവി വര്‍മ്മ പുരസ്‌കാര ജേതാവു മായ പ്രൊ. സി. എല്‍. പൊറിഞ്ചുകുട്ടി ഉദ്ഘാടനം ചെയ്യും.

വി. ടി. ബല്‍റാം എം. എല്‍. എ. മുഖ്യാതിഥിയും എഷ്യാ നെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്റ്റര്‍ രമേഷ് പയ്യന്നുര്‍ മുഖ്യ പ്രഭാഷണവും നടത്തുന്ന യോഗ ത്തില്‍ എഴുത്തു കാരന്‍ പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ അദ്ധ്യക്ഷത വഹിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സല്യൂട്ട് യു. എ. ഇ.

November 30th, 2012

ദുബായ് : യു. എ. ഇ. യുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഡിസംബര്‍ 2 ന് വൈകീട്ട് 5 മണി മുതല്‍ ബര്‍ ദുബായിലുള്ള ഷെയ്ഖ്‌ റാഷിദ് ഓഡിറ്റോറിയ ത്തില്‍ വെച്ച് സല്യൂട്ട് യു. എ. ഇ. 2012 എന്ന പേരില്‍ ദേശീയ ദിനം ആഘോഷിക്കുന്നു.

അഡ്വ. വൈ. എ. റഹീം, വി. ടി. ബല്‍റാം എം. എല്‍. എ. തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

പി. ജയചന്ദ്രന്‍, ഗായത്രി അശോകന്‍, കലാഭവന്‍ സതീഷ് തുടങ്ങിയര്‍ നേതൃത്വം കൊടുക്കുന്ന സംഗീത ഹാസ്യ വിരുന്നും ഉണ്ടായിരിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സമാജം ഓഡിറ്റോറിയം ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്യും
Next »Next Page » കവിത ക്യാമ്പ് അബുദാബിയില്‍ »



  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine