മത സൗഹാര്‍ദ്ദത്തിനു യു എ ഇ മലയാളി സമൂഹം മാതൃക : വെള്ളാപ്പള്ളി നടേശന്‍

October 21st, 2012

ma-yousuf-ali-at-sevanolsavam-2012-ePathram
ദുബായ് : ഭൂരിപക്ഷ – ന്യൂനപക്ഷ വ്യത്യാസ മില്ലാതെ സമുദായ സൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്നതിന് യു എ ഇ യിലെ മലയാളി സമൂഹം മാതൃക യാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു.

പദ്മശ്രി. എം എ യൂസുഫലി നേതൃത്വം നല്‍കുന്ന യു എ ഇ യി യിലെ പ്രവാസി സമൂഹത്തെ അദ്ദേഹം അഭിനന്ദിച്ചു. സേവനം ദുബായ് യുണിറ്റിന്റെ ആഭിമുഖ്യ ത്തില്‍ നടന്ന ഓണം – ഈദ്‌ ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു വെള്ളാപ്പള്ളി നടേശന്‍. കേരള ത്തില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന സാമുദായിക പ്രശ്ന ങ്ങളില്‍ സാമൂഹിക നീതി ഉറപ്പാക്കുക എന്ന നിലപാടാണ്‌ എസ് എന്‍ ഡി പി യോഗ ത്തിന്റെത് എന്നു വെള്ളാപ്പള്ളി കൂട്ടി ചേര്‍ത്തു.

പദ്മശ്രി. എം എ യൂസുഫ‌ലി ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. നോര്‍ക്ക റൂട്സ് ഡയറക്ടര്‍ ഇസ്മില്‍ റാവുത്തര്‍, കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ, എം. കെ. രാജന്‍, വാചസ്പതി എന്നിവര്‍ ആശംസ പ്രസംഗം നടത്തി.

സേവനം ദുബായ് യുണിയന്‍ പ്രസിഡന്റ് പി. ജി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സേവനം ദുബായ് യുണിയന്‍ സെക്രട്ടറി കായിക്കര റെജി സ്വാഗതവും വൈസ് പ്രസിഡന്റ് ദിലീപ് കൃതജ്ഞതയും രേഖപ്പെടുത്തി.

sevanam-dubai-sevanolsavam-2012-ePathram

2012 ലെ ഗുരുദേവ ബിസിനസ്‌ എക്സെലന്‍സി അവാര്‍ഡ്‌ നേടിയ നൂര്‍ ആലം ചൌധരി, സാമൂഹിക സേവന ത്തിനുള്ള ഈ വര്‍ഷത്തെ സേവനരത്ന അവാര്‍ഡ്‌ നേടിയ മുരളീധര പണിക്കര്‍, എന്ജിനീയറിംഗില്‍ ഗോള്‍ഡ്‌ മെഡല്‍ നേടിയ യു. എ യി യില്‍ നിന്നുള്ള വിദ്യാര്‍‍ത്ഥി കിരണ്‍ പ്രേം എന്നിവരെ സേവനോത്സവം വേദിയില്‍ ആദരിച്ചു.

പൊതു സമ്മേളന ത്തിന് മുന്നോടിയായി അത്തപൂക്കളം, താലപ്പൊലി, ചെണ്ടമേളം എന്നിവയോടെ യാണ് വിശിഷ്ട അതിഥി കളെ വേദിയിലേക്ക് ആനയിച്ചത്. വിഭവ സമൃദ്ധമായ ഓണസദ്യയും സംഗീത സംവിധായകന്‍ ശരത് നയിച്ച സംഗീത സദ്യയും സേവനോല്‍സവ ത്തെ ആകര്‍ഷകമാക്കി.

ഗാനമേള യില്‍ വിദ്യാശങ്കര്‍, അഭിരാമി, ലേഖ, മിഥുന്‍ എന്നിവര്‍ പങ്കെടുത്തു. രമേശ്‌ പിഷാരടിയും ധര്‍മജനും നടത്തിയ കോമഡി ഷോയും സേവനം കുടുംബംഗങ്ങള്‍ നടത്തിയ വിവിധ കലാപരിപാടി കളും വേറിട്ട അനുഭവമായി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബി ശക്തി അവാര്‍ഡ് സമര്‍പ്പണം വ്യാഴാഴ്ച

October 18th, 2012

26th-shakthi-thayat-award-night-ePathram
അബുദാബി : ശക്തി തിയ്യേറ്റേഴ്‌സിന്റെ ഇരുപത്തിയാറാമത് അവാര്‍ഡ് സമര്‍പ്പണ പരിപാടി ഒക്ടോബര്‍ 18 വ്യാഴാഴ്ച രാത്രി 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.

പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി. കരുണാകരന്‍ എം. പി. അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള അവാര്‍ഡ് കൃതികളെ പരിചയപ്പെടുത്തും.

winners-of-26th-shakthi-thayatt-award-ePathram

ഈ വര്‍ഷത്തെ ജേതാക്കളായ വിപിന്‍ (നോവല്‍), മേലൂര്‍ വാസുദേവന്‍ (കവിത), എ. ശാന്തകുമാര്‍ (നാടകം), ടി. പി. വേണു ഗോപാല്‍ (ചെറുകഥ), ഡോ. ആരിഫ് ആലി കൊളത്തെക്കാട് (വിജ്ഞാന സാഹിത്യം), പ്രൊഫ. എം. കെ. സാനു (ഇതര സാഹിത്യം – സമഗ്ര സംഭാവന), പ്രൊഫ. കെ. പാപ്പുട്ടി, ഡോ. ബി. സന്ധ്യ ഐ. പി. എസ്. (ബാല സാഹിത്യം) എന്നിവര്‍ ശക്തി അവാര്‍ഡുകള്‍ സ്വീകരിക്കും.

തായാട്ട് അവാര്‍ഡ്‌ പി. എസ്. രാധാകൃഷ്ണനും (സാഹിത്യ നിരൂപണം), ടി. കെ. രാമകൃഷ്ണന്‍ പുരസ്‌കാരം കാനായി കുഞ്ഞിരാമനും സമ്മാനിക്കും.

അവാര്‍ഡ് സമര്‍പ്പണ പരിപാടി കളെ കുറിച്ച് വിശദീകരി ക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ പി. കരുണാകരന്‍ എം. പി., പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള, മൂസ്സ മാസ്റ്റര്‍, ശക്തി പ്രസിഡന്റ് പത്മനാഭന്‍, സെക്രട്ടറി കൃഷ്ണകുമാര്‍, ശക്തി അവാര്‍ഡ് ജേതാക്കള്‍ എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചിത്ര രചനാ മത്സരവും പ്രദര്‍ശനവും : കാനായി കുഞ്ഞിരാമന്‍ പങ്കെടുക്കും

October 16th, 2012

logo-shakthi-thaayat-award-2012-ePathram
അബുദാബി : ഇരുപത്തിയാറാമത് അബുദാബി ശക്തി തായാട്ട് അവാര്‍ഡ് ടി കെ രാമകൃഷ്ണന്‍ പുരസ്കാര സമര്‍പ്പണ ത്തിന്റെ ഭാഗമായി നടന്നു വരുന്ന അനുബന്ധ പരിപാടി കളില്‍ ഒക്ടോബര്‍ 20 ശനിയാഴ്ച രാവിലെ 10 മുതല്‍ കേരളാ സോഷ്യല്‍ സെന്ററില്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന യു. എ. ഇ. തല ചിത്ര രചനാ മത്സരവും മുതിര്‍ന്ന വര്‍ക്കായി ഒരുക്കി യിരിക്കുന്ന ചിത്ര പ്രദര്‍ശനവും വിഖ്യാത ശില്‍പി കാനായി കുഞ്ഞിരാമന്‍ നയിക്കും.

9 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ക്രയോണ്‍ ഉപയോഗിച്ചുള്ള കളറിങ്ങും 9 മുതല്‍ 12 വരെയുള്ള കുട്ടികള്‍ക്ക് പെന്‍സില്‍ 12 മുതല്‍ 15 വരെ യുള്ളവര്‍ക്ക് കളര്‍ പെന്‍സില്‍ 15 മുതല്‍ 18 വരെ യുള്ളവര്‍ക്ക് വാട്ടര്‍ പെയിന്റ് എന്നിവ യാണ് മത്സര ത്തിനു ഉപയോഗിക്കേണ്ടത്.

മുതിര്‍ന്ന വര്‍ക്കായി ഒരുക്കിയിരിക്കുന്ന പ്രദര്‍ശന ത്തില്‍ തങ്ങളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പി ക്കുവാനും കാനായി യുടെ സാന്നിദ്ധ്യ ത്തില്‍ ചിത്ര ങ്ങള്‍ വരയ്ക്കുവാനും ആഗ്രഹി ക്കുന്നവര്‍ മുന്‍ കൂട്ടി പേര് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : 050 692 10 18 – 055 422 05 14 – 050 264 75 76

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒരുമ ഒരുമനയൂര്‍ വിനോദയാത്ര

October 12th, 2012

oruma-logo-epathram ദുബായ് : ഒരുമ ഒരുമനയൂര്‍ ദുബായ് കമ്മിറ്റി യുടെ നേതൃത്വ ത്തില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള ഫാമിലി വിനോദ യാത്ര ഒക്ടോബര്‍ 19 വെള്ളിയാഴ്ച നടക്കും. ദുബായ് ക്രീക്കിലൂടെയുള്ള ബോട്ട്‌യാത്ര യാണ് ഈ വര്‍ഷം ഒരുക്കുന്നത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വിളിക്കുക 050 65 000 47, 050 74 462 27, 050 26 397 56

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുബായ് ആനപ്രേമി സംഘം ഓണം ഈദ് ആഘോഷിച്ചു

October 6th, 2012
ദുബായ്: യു.എ.ഈയിലെ ആനപ്രേമികളുടെ സംഘടനയായ ദുബായ് ആനപ്രേമി സംഘത്തിന്റെ ആഭിമുഖ്യത്തില്‍  ഓണം ഈദ് ആഘോഷിച്ചു.  മണ്‍കൂള്‍ മാന്‍‌ഹട്ടന്‍ ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങ് പ്രമുഖ വ്യവസായിയും ആനയുടമയുമായ ശ്രീ സുന്ദര്‍മേനോന്‍ നിര്‍വ്വഹിച്ചു. പ്രമുഖ വ്യവാസായിയും ആനപ്രേമി സംഘത്തിന്റെ മുതിര്‍ന്ന അംഗവുമായ അയ്യപ്പനെ  ചടങ്ങില്‍ മുരളി പറാടത്ത് പൊന്നാടയണിച്ച് ആദരിച്ചു. പൊന്നാടയണിച്ച് ആദരിച്ചു.  യുവ വ്യവസായിയും ആനയുടമയുമായ അര്‍ജ്ജുന്‍ മേനോന്‍ ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. ദുബായ് ആനപ്രേമി സംഘം പ്രസിഡണ്ട് ശിവകുമാര്‍ പോലിയത്ത് അധ്യക്ഷനായിരുന്നു. യോഗത്തിന് സംഘടനയുടെ സെക്രട്ടറി പി.ജി ഗോവിന്ദ് മേനോണ്‍ സ്വാഗതം പറഞ്ഞു. രക്ഷാധികാരി വേണുഗോപാല്‍, ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം കമ്മറ്റി കണ്‍‌വീനര്‍ അനീഷ് തലേക്കര നന്ദി പറഞ്ഞു.
ആനപ്രേമി സംഘം എന്ന പേരില്‍ ചില സംഘടനകള്‍ നാട്ടിലുണ്ടെന്നും എന്നാല്‍ ആനകളുടെയും അവയെ വഴിനടത്തുന്നവരുടേയും കാര്യങ്ങള്‍ മനസ്സിലാക്കുകയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളിത്തം വഹിക്കുന്നത് ദുബായ് ആനപ്രേമി സംഘമാണെന്ന് സുന്ദര്‍ മേനോന്‍ പറഞ്ഞു. തൃശ്ശൂരില്‍ കഴിഞ്ഞ മാസം സംഘടിടിപ്പിച്ച ചടങ്ങില്‍ ആനയുടെ കുത്തേറ്റ് കൊല്ലപ്പെട്ട പാപ്പാന്റെ അമ്മയ്ക്ക് ദുബായ് ആനപ്രേമി സംഘം  സഹായ ധനം നല്‍കിയത് അദ്ദേഹം എടുത്തു പറഞ്ഞു.
വ്യത്യസ്ഥ മേഘലകളില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിരവധി സംഘടനകള്‍ ഉണ്ടെങ്കിലും ദുബായ് ആനപ്രേമി സംഘം നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വേറിട്ടു നില്‍ക്കുന്നതായി അയ്യപ്പന്‍ പറഞ്ഞു.  യദാര്‍ഥ പ്രവര്‍ത്തനങ്ങള്‍ ആനകളെ കാണുന്നതും പാപ്പാന്മാര്‍ക്കൊപ്പം സൌഹൃദം പങ്കിടുന്നതും മാത്രമല്ല അതിനപ്പുറം അവയുടെ നിലനില്പിനും അവയെ പരിചരിക്കുന്ന പാപ്പാന്മാര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കുന്നതിലുമാണ് യദാര്‍ഥ ആനസ്നേഹം ഉള്ളതെന്ന് സംഘടനയുടെ പ്രസിഡണ്ട് ശിവകുമാര്‍ പോലിയത്ത് പറഞ്ഞു.
രാവിലെ പതിനൊന്നു മണിയോടെ ആനകളെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തോടെ ആയിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് അംഗങ്ങള്‍ തങ്ങളുടെ ആനയനുഭവങ്ങള്‍ പങ്കുവെച്ചു. ആനകളുടെ ലക്ഷണങ്ങളെ കുറിച്ച് ഗോവിന്ദ് മേനോന്‍ ക്ലാസെടുത്തു. ആനകള്‍ ഇടഞ്ഞോടി ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ ഫേസ് ബുക്ക് ഉള്‍പ്പെടെ ഉള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും മറ്റും പങ്കുവെക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ സതീഷ് കുമാര്‍ പറഞ്ഞു.  ആനകളെ സംബന്ധിച്ചുള്ള ക്വിസ് പരിപാടിയും ഉണ്ടായിരുന്നു. ഉച്ചക്ക് 2 മണിക്ക് ഷാര്‍ജ ഭരതം കലാകേന്ദ്രത്തിലെ കലാകാരന്മാരുടെ ചെണ്ടമേളം ഉണ്ടായിരുന്നു. തുടര്‍ന്ന് നടന്ന  വൈകീട്ട് വിവിധ കലാപരിപാടികള്‍ക്ക് ശേഷം അഞ്ചു മണിയോടെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിശ്വ മലയാളി മഹോത്സവം 2012
Next »Next Page » തിലകന്റെ നിര്യാണത്തില്‍ അനുശോചിച്ചു »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine