ഇശല്‍ അറേബ്യ : പോസ്റ്റര്‍ പ്രകാശനം ചെയ്തു

February 7th, 2013

ishal-arabia-poster-release-ePathram
അബുദാബി : ഫാന്റസി എന്റര്‍ ടെയിനേഴ്സ് അവതരിപ്പിക്കുന്ന ‘ഇശല്‍ അറേബ്യ’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം അബുദാബി യില്‍ നടന്നു.

പരിപാടി യുടെ പ്രായോജകരായ എവര്‍ സേഫ് മാജനേജിംഗ് ഡയറക്ടര്‍ സജീവ്, ഫാന്റസി എന്റര്‍ ടെയിനേഴ്സ് പ്രതിനിധി കളായ മുഹമ്മദ് അസ്ലം, ഗഫൂര്‍ ഇടപ്പാള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ever-safe-fantasy-ishal-arabia-poster-ePathram

2013 മാര്‍ച്ച് 1 ന് കേരളാ സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന ഇശല്‍ അറേബ്യ യില്‍ മാപ്പിളപ്പാട്ട് ഗാനശാഖ യിലെ മുന്‍ നിര ഗായകരായ കണ്ണൂര്‍ ഷെരീഫ്, സിന്ധു പ്രേംകുമാര്‍ എന്നിവരും റിയാലിറ്റിഷോ കളിലൂടെ ശ്രദ്ധേയരായ യുവ ഗായകരും അണിനിരക്കും.

ഗാനമേള യോടൊപ്പം സിനിമാറ്റിക് ഡാന്‍സ്, മിമിക്സ്, കോമഡി സ്കിറ്റുകളും അരങ്ങേറും. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും.

വിവരങ്ങള്‍ക്ക് : 050 – 816 68 68, 055 – 269 51 83

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ധ്വനി 2013 : അഡ്വ. വി. ടി. ബല്‍റാം മുഖ്യാതിഥി

February 7th, 2013

thrithala-mla-vt-balram-ePathram
അബുദാബി : തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളെജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യു. എ. ഇ. കൂട്ടായ്മ ട്രേസ് (TRACE) പതിനേഴാം വാര്‍ഷികാഘോഷങ്ങള്‍ ‘ധ്വനി 2013’ ഫെബ്രുവരി 8 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കും.

ധ്വനി 2013 ന്റെ മുഖ്യാതിഥി ആയി അഡ്വ. വി. ടി. ബല്‍റാം എം. എല്‍. എ. പങ്കെടുക്കും. സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും.

തുടര്‍ന്നു നടക്കുന്ന കലാമേള യുടെ അവതാരക യായി പ്രവാസ ലോകത്തെ ശ്രദ്ധേയ ഗായിക യും മോഡലുമായ ലേഖ അജയ് പങ്കെടുക്കും. ട്രേസ് അംഗങ്ങളും കുട്ടികളും വിവിധ കലാ പരിപാടി കളും ഗാനമേള, മാജിക് ഷോ, നൃത്ത നൃത്ത്യങ്ങള്‍, സ്കിറ്റ് തുടങ്ങിയവയും അവതരിപ്പിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗാല സാഹിത്യ പുരസ്കാര ദാനവും സാംസ്‌കാരിക പരിപാടിയും വെള്ളിയാഴ്‌ച

February 5th, 2013

gala-literary-award-winners-ePathram
ദുബായ് : ഗള്‍ഫ്‌ ആര്‍ട്ട്‌ ആന്‍ഡ്‌ ലീഡര്‍ഷിപ്പ് അക്കാദമി (ഗാല) യുടെ ആഭിമുഖ്യ ത്തില്‍ നടക്കുന്ന സാഹിത്യ പുരസ്കാര ദാന വും സാംസ്‌കാരിക പരിപാടിയും ഫെബ്രുവരി എട്ട്‌ വെള്ളിയാഴ്ച ദുബായ് ഇന്ത്യന്‍ ഹൈസ്കൂളിലെ ഷെയ്ഖ്‌ റാഷിദ്‌ ഓഡിറ്റോറിയ ത്തില്‍ നടക്കും.

അറബ് മേഖല യിലെ പ്രശസ്ത സാഹിത്യകാരനായ ശിഹാബ് ഗാനിം, പ്രമുഖ മലയാള സാഹിത്യ കാരന്മാരായ പെരുമ്പടവം ശ്രീധരന്‍, സേതു, ചെമ്മനം ചാക്കോ, പ്രവാസി എഴുത്തുകാരന്‍ ഗഫൂര്‍ പട്ടാമ്പി എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍.

ഉച്ചക്ക് 2.30 ന് “എഴുത്തുകാരന്റെ സാമൂഹിക ഇടപെടല്‍” എന്ന വിഷയ ത്തില്‍ സാഹിത്യ സംവാദം നടക്കും. പെരുമ്പടവം ശ്രീധരന്‍, സേതു, ചെമ്മനം ചാക്കോ, മാധ്യമ പ്രവര്‍ത്തകരായ ജോസ് പനച്ചിപ്പുറം, ജോണ്‍ സാമുവല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

poster-gala-literary-award-cultural-fest-ePathram

സാഹിത്യ സംവാദ ത്തില്‍ സംബന്ധിക്കുവാന്‍ താല്‍പര്യമുളളവര്‍ വിളിക്കുക : 050 621 23 25 (അനില്‍ കുമാര്‍ സി. പി.)

വൈകുന്നേരം 7 മണിക്കാണ് പുരസ്കാര ദാനവും കലാപരിപാടിയും നടക്കുന്നത്. പ്രശസ്ത പിന്നണി ഗായകന്‍ ഉണ്ണി മേനോന്‍ നയിക്കുന്ന ഗാനമേള, പ്രശസ്ത നര്‍ത്തകി ഗോപിക വര്‍മ്മയുടെ ശാസ്ത്രീയ നൃത്തം എന്നിവയുണ്ടാകും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ സ്കൂളില്‍ റിപ്പബ്ലിക് ദിനാഘോഷം

January 26th, 2013

republic-day-celebrations-2013-ePathram

അബുദാബി : അബുദാബി യിലെ റിപ്പബ്ലിക് ദിനാഘോഷ ങ്ങളില്‍ ഇന്ത്യന്‍ അംബാസ്സിഡര്‍ മുഖ്യാതിഥി ആയിരുന്നു. ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ പരിപാടി കളില്‍ ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ് ദേശീയ പതാക ഉയര്‍ത്തി.

indian-flag-hoisting-in-2013-republic-day-ePathram

സ്കൂള്‍ ചെയര്‍മാന്‍ പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി അടക്കം സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍, അദ്ധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍ സംബന്ധിച്ചു. രാഷ്ട്ര പതിയുടെ റിപ്പബ്ലിക് ദിന സന്ദേശം അംബാസഡര്‍ വായിച്ചു.

വിദ്യാര്‍ത്ഥി കളുടെ മാര്‍ച്ച് പാസ്റ്റ്, വിവിധ നൃത്ത നൃത്യങ്ങള്‍ തുടങ്ങി വര്‍ണ്ണാഭമായ കലാ പ്രകടന ങ്ങളും നടന്നു.

-ഫോട്ടോ : അഫ്സല്‍ അഹ്മദ്, ഇമ അബുദാബി

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നബിദിനാഘോഷം ശ്രദ്ധേയമായി

January 26th, 2013

meelade-shereef-2013-islamic-centre-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വിപുലമായ പാരിപാടി കളോടെ നബിദിനം ആഘോഷിച്ചു.

അബുദാബി സുന്നീ സെന്റര്‍ പണ്ഡിതന്മാരായ പല്ലാര്‍ മുഹമ്മദ്‌ കുട്ടി മുസ്ലിയാര്‍, മമ്മിക്കുട്ടി മുസ്ലിയാര്‍ എന്നിവരുടെ നേതൃത്വ ത്തില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങുകളില്‌ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവാ ഹാജി, ഡോക്ടര്‍ അബ്ദുല്‍ റഹിമാന്‍, സയിദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍, അബ്ദുല്‍ അസീസ്‌ മുസ്ലിയാര്‍, കെ വി ഹംസ മുസ്ലിയാര്‍, റഷീദ് ഫൈസി, റാഫി ഹുദവി അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു.

മൌലിദ് പാരായണം, പ്രവാചക പ്രകീര്‍ത്തനം എന്നിവയും നബിദിനാഘോഷ ങ്ങളുടെ ഭാഗമായി നടന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലുലു വില്‍ ‘സെലിബ്രേറ്റിംഗ് ഇന്ത്യ’
Next »Next Page » വിലപ്പെട്ട രേഖകള്‍ കളഞ്ഞു പോയി »



  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine