അബുദാബി : വടകര എന്‍ ആര് ഐ ഫോറം ഒരുക്കുന്ന ‘വടകര മഹോല്‍സവ’ ത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
വടകര എന്‍ ആര് ഐ ഫോറം അബുദാബി യുടെ പത്താം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗ്രാമീണ മേളക്ക് ഏപ്രില്‍ 27 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് കൊടിയേറും.
അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ഗ്രാമീണ മേള യില്‍ ഇരുപത്തി അഞ്ചോളം നാടന്‍ തട്ടുകട കളിലായി മലബാറിന്റെ നൂറോളം തനതു ഭക്ഷ്യ വിഭവങ്ങള്‍ ലഭിക്കും. വടകര എന്‍ ആര് ഐ ഫോറം വനിതാ വിഭാഗ മാണ് പാരമ്പര്യ മലബാര്‍ പലഹാര ങ്ങള് അതേ തട്ടുകട കളില്‍ സന്ദര്‍ശകര്‍ ക്കായി പാകം ചെയ്യുക. വടകരയുടെ ‘പലഹാര പ്പെരുമ’ രുചിച്ചരിയാന് ഒരു അസുലഭ അവസരം ആയിരിക്കും ഈ മേള. കൂടാതെ സ്ത്രീകള്‍ക്കായി മൈലാഞ്ചി സ്റ്റാളുകളും ഒരുക്കുന്നതാണ്.
മേളയിലെ മറ്റൊരു പ്രത്യേകത, വടകര യിലെ നാട്ടിന് പുറങ്ങളില്‍ ഉപയോഗി ച്ചിരുന്ന പാരമ്പര്യ ഗാര്‍ഹിക കാര്‍ഷിക ഉപകരണ ങ്ങളുടെ പ്രദര്‍ശനമാണ്.
മേളയില്‍ പ്രത്യേകം ഒരുക്കിയ അങ്കത്തട്ടില്‍ കടത്തനാടിന്റെ ആയോധന കലയായ കളരിപ്പയറ്റ് അവതരിപ്പിക്കും. കൂടാതെ കോല്‍ക്കളി, ദഫ്മുട്ട്, ഒപ്പന, ശാസ്ത്രീയ നൃത്തങ്ങള്‍, സിനിമാറ്റിക് ഡാന്‍സ് എന്നിവയും അരങ്ങിലെത്തും.
മെയ് 4 വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതല്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി നയിക്കുന്ന ഗാനമേളയും വടക്കന്‍ പാട്ടു രചയിതാവും ഗായകനുമായ പ്രഭാകരന് മാസ്റ്റര്‍ നയിക്കുന്ന ‘കുഞ്ഞിത്താലു’ എന്ന വടക്കന്‍ പാട്ടും അവതരിപ്പിക്കും.
മെയ് 11 വെള്ളിയാഴ്ച കേരളാ സോഷ്യല്‍ സെന്ററില്‍ ഏകദിന വോളിബോള്‍ മല്‍സരങ്ങളും നടക്കും.
വാര്‍ത്താ സമ്മേളന ത്തില്‍ വടകര എന്‍ ആര് ഐ ഫോറം പ്രസിഡന്റ് ഇബ്രാഹിം ബഷീര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ബാബു വടകര, ജനറല്‍ കണ്‍വീനര്‍ എന്‍ കുഞ്ഞഹമ്മദ്, ജനറല്‍ സെക്രട്ടറി വി. പി. കെ. അബ്ദുള്ള, ട്രഷറര്‍ പി. മനോജ്, രജബ് കാര്‍ഗോ എം. ഡി. ഫൈസല്‍, പി. പി. അനസ് എന്നിവര്‍ പങ്കെടുത്തു.