ഒമാന്‍ : സലാല യിലെ മഴക്കാല ഉല്‍സവമായ ഖരീഫ് ഫെസ്റ്റിവല്‍ ബുധനാഴ്ച സമാപിക്കും . ജൂണ്‍ 21 മുതല്‍ ആരംഭിച്ച ഫെസ്റ്റിവെല്‍ 28 ദിവസമാണ് നീണ്ടു നിന്നത്.
ഒമാനി കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പാരമ്പര്യ നൃത്തങ്ങളും വര്‍ണ ശബളമായ വെടിക്കെട്ടും ചടങ്ങിന് പൊലിമയേകും. ഒമാനി ബാലവേദി യുടെ ‘ഒമാന്‍ : സുരക്ഷിത ബാല്യം, ഭാസുര ഭാവി’ എന്ന തലക്കെട്ടില്‍ അരങ്ങേറിയ കുട്ടികള്‍ ക്കായുള്ള വിവിധ പരിപാടികളായിരുന്നു ഈ വര്‍ഷത്തെ ഖരീഫ് ഉത്സവത്തിന്റെ മുഖ്യ ആകര്‍ഷണം. വിവിധ വിഭാഗ ങ്ങള്‍ക്കായി വൈവിധ്യ മാര്‍ന്ന കലാ സാംസ്കാരിക കരകൗശല മല്‍സര ങ്ങളും ഈ വര്‍ഷത്തെ ഉത്സവ ത്തിന്റെ ഭാഗമായിരുന്നു.
കുട്ടികള്‍ക്കായി ഈ വര്‍ഷം നൂറിലധികം മല്‍സര ങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരുന്നത്. റമദാന്‍ മാസം സമാഗത മാവുന്നതിനാലാണ് ഫെസ്റ്റിവെല്‍ ഈ വര്‍ഷം നേരത്തെ അവസാനിച്ചത്.
ഔദ്യാഗികമായി ഖരീഫ് സീസണ്‍ അവസാനിക്കുന്നു വെങ്കിലും റമദാനിലും തുടര്‍ന്ന് വരുന്ന ഈദ് അവധിക്കാലത്തും സലാല യിലേക്ക് സഞ്ചാരികള്‍ ഒഴുകും. കാരണം അപ്പോഴാണ് സലാല യിലെ മലനിരകള്‍ പച്ചപ്പണിഞ്ഞ് കൂടുതല്‍ സുന്ദരിയാവുക.
-അയച്ചു തന്നത് : ബിജു