സല്യൂട്ട് യു. എ. ഇ.

November 30th, 2012

ദുബായ് : യു. എ. ഇ. യുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഡിസംബര്‍ 2 ന് വൈകീട്ട് 5 മണി മുതല്‍ ബര്‍ ദുബായിലുള്ള ഷെയ്ഖ്‌ റാഷിദ് ഓഡിറ്റോറിയ ത്തില്‍ വെച്ച് സല്യൂട്ട് യു. എ. ഇ. 2012 എന്ന പേരില്‍ ദേശീയ ദിനം ആഘോഷിക്കുന്നു.

അഡ്വ. വൈ. എ. റഹീം, വി. ടി. ബല്‍റാം എം. എല്‍. എ. തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

പി. ജയചന്ദ്രന്‍, ഗായത്രി അശോകന്‍, കലാഭവന്‍ സതീഷ് തുടങ്ങിയര്‍ നേതൃത്വം കൊടുക്കുന്ന സംഗീത ഹാസ്യ വിരുന്നും ഉണ്ടായിരിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു എ ഇ ദേശീയ ദിനം : ഇസ്ലാമിക്‌ സെന്ററില്‍ ആഘോഷങ്ങള്‍

November 28th, 2012

uae-41th-national-day-logo-ePathram
അബുദാബി : യു എ ഇ യുടെ നാല്പത്തി ഒന്നാം ദേശിയ ദിന ആഘോഷത്തോട് അനുബന്ധിച്ച് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ നവംബര്‍ 29 നു വിപുലമായ ആഘോഷ പരിപാടികള്‍ ഒരുക്കുന്നു.

കേന്ദ്ര – സംസ്ഥാന കെ എം സി സി കമ്മറ്റി കളുടെ സഹകരണ ത്തോടെ അബുദാബി ഇസ്ലാമിക്‌ സെന്ററില്‍ നടക്കുന്ന പരിപാടി യില്‍ യു എ ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ഷെയ്ക്ക് അലി അല്‍ ഹാശിമി, കേരള അഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പത്മശ്രീ എം എ യുസുഫ് അലി, എം പി അബ്ദു സമദ് സമദാനി, മുനവ്വറലി തങ്ങള്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്ലാമിക്‌ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാരൂപങ്ങള്‍ ആഘോഷ ങ്ങള്‍ക്ക് മറ്റേകും.

കൂടാതെ ഖത്തറില്‍ നിന്നും അറബി പാട്ടിലൂടെ പ്രസിദ്ധനായ 10 വയസ്സു കാരനായ മലയാളി ഗായകന്‍ നാദിര്‍ അബ്ദുസ്സലാമിന്റെ ഗാനമേള യും വിവിധ കലാപരിപാടി കളും ഉണ്ടായിരിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗുരുവായൂര്‍ വിമാനത്താവളം : നിവേദനം നല്‍കി

November 23rd, 2012

memorandum-for-guruvayoor-airport-ePathram
അബുദാബി : കേരളത്തിലെ ടൂറിസം മേഖല യിലെ പ്രധാന കേന്ദ്ര ങ്ങളായ ഗുരുവായൂര്‍ ക്ഷേത്രവും പാലയൂര്‍ ചര്‍ച്ചും ഏതാനും മൈലുകള്‍ക്കപ്പുറം ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി യുമൊക്കെ നില കൊള്ളുന്ന ഗുരുവായൂര്‍ ഭാഗത്ത്‌ ആഭ്യന്തര വിമാന ത്താവളം നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം അബുദാബി മലയാളീ സമാജം പ്രസിഡണ്ട്‌ ഡോ. മനോജ്‌ പുഷ്കര്‍, സമാജം മുന്‍ സാഹിത്യ വിഭാഗം സെക്രട്ടറി അബ്ദുട്ടി കൈതമുക്ക് എന്നിവര്‍ ചേര്‍ന്ന് കേന്ദ്ര വ്യോമയാന സഹ മന്ത്രി കെ. സി. വേണു ഗോപാലിന് നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഓര്‍ത്തോഡോക്സ് പള്ളിയിലെ കൊയ്ത്തുത്സവം വെള്ളിയാഴ്ച

November 23rd, 2012

harvest-fest-2012-ePathram
അബുദാബി : സെന്റ്‌ ജോര്‍ജ് ഓര്‍ത്തോഡോക്സ് പള്ളിയിലെ കൊയ്ത്തുത്സവം നവംബര്‍ 23 വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ ആരംഭിക്കും.

രണ്ടു ഭാഗമായി നടക്കുന്ന ആഘോഷ പരിപാടിയില്‍ വൈകീട്ട് നാല് മണി മുതല്‍ കൊയ്ത്തുത്സവ ത്തിന്റെ തനതു ഭാഗമായ നാടന്‍ ഭക്ഷണ ങ്ങളുടെ വില്പന ശാലകള്‍ ആരംഭിക്കും. പരമ്പരാഗത ക്രിസ്തീയ വിഭവങ്ങള്‍, നസ്രാണി പലഹാരങ്ങള്‍ എന്നിവയെല്ലാം കൊയ്ത്തുത്സവ ത്തിന്റെ മുഖ്യആകര്‍ഷക മായിരിക്കും. വിവിധ കലാ പരിപാടികളും അരങ്ങേറും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മെസ്‌പോ വിനോദ യാത്ര സംഘടിപ്പിച്ചു

November 18th, 2012

mespo-abudhabi-family-tour-2012-ePathram
അബുദാബി : പൊന്നാനി എം. ഇ. എസ്. കോളേജ് അലുംനി (മെസ്‌പോ), ദുബായ് സൂ, മുഷ്‌റിഫ് പാര്‍ക്ക് എന്നിവിട ങ്ങളിലേക്ക് വിനോദ യാത്ര സംഘടിപ്പിച്ചു. പ്രസിഡന്റ് അബൂബക്കര്‍ എ. വി., സെക്രട്ടറി അബൂബക്കര്‍ മേലേതില്‍, ജമാല്‍, നൗഷാദ് യൂസഫ്, ഇസ്മായില്‍, ഡോ. അബ്ദുറഹിമാന്‍കുട്ടി, റാഫി, ലത്തീഫ്, സിദ്ദിക്ക്, സക്കീര്‍ ഹുസൈന്‍, ജംഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വൈ. എം. സി. എ. അബുദാബി കണ്‍വെന്‍ഷന്‍
Next »Next Page » കാനായി കുഞ്ഞിരാമന് സ്വീകരണം »



  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine