സീതാ സ്വയംവരം അബുദാബിയില്‍ അരങ്ങേറി

June 3rd, 2012

seetha-swayam-varam-kadha-kali-in-abudhabi-ePathram
അബുദാബി : കല അബുദാബി യുടെ ആഭിമുഖ്യത്തില്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടന്ന ‘സീതാ സ്വയംവരം’ കഥകളിയില്‍ പരശുരാമന്റെ തീക്ഷ്ണ ഭാവങ്ങള്‍ക്ക് അസാധാരണമായ ചാരുത പകര്‍ന്ന് കലാനിലയം ഗോപിയാശാന്‍ നിറഞ്ഞാടി.

പരശുരാമനൊപ്പം ശ്രീരാമനായി കലാനിലയം രാജീവ്, ദശരഥനായി ഇ. കെ. വിനോദ് വാര്യര്‍ എന്നിവര്‍ വേഷമിട്ടു. കല അബുദാബിയിലെ ഗോപികാ ദിനേശ്ബാബു സീതയായും മഹേഷ് ശുകപുരം ലക്ഷ്മണനായും രംഗത്ത്‌ എത്തി.

ചുട്ടികുത്തിയത് പ്രശസ്ത കഥകളി കലാകാരനും ശില്പിയുമായ കലാനിലയം ജനാര്‍ദ്ദനന്‍. സീതാ സ്വയംവര ത്തിന്റെ കഥ ജനാര്‍ദ്ദനന്‍ ലളിതമായി അവതരിപ്പിച്ചു കൊണ്ടാണ് അബുദാബിയില്‍ കഥകളി അരങ്ങേറിയത്‌. രാജീവ്, കൂടല്ലൂര്‍ നാരായണന്‍ എന്നിവര്‍ സംഗീത വിഭാഗവും കലാമണ്ഡലം ശിവദാസ് (ചെണ്ട),കലാനിലയം ഓമനക്കുട്ടന്‍ (മദ്ദളം)ആസ്തികാലയം ഗോപന്‍, പ്രദീപ്‌വര്‍മ, സുരേഷ് നമ്പൂതിരി എന്നിവരും തിരശ്ശീലയ്ക്ക് പിന്നിലുണ്ടായിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആശംസകളുമായി ലൈക്‌ & ഷെയര്‍

June 3rd, 2012

nalla-scrap-3rd-birth-day-ePathram
അബുദാബി : ഇന്റര്‍നെറ്റ് സൗഹൃദ കൂട്ടായ്മ കളിലെ നിറസാന്നിദ്ധ്യമായ മലയാള ത്തിന്റെ സ്വന്തം നല്ലസ്ക്രാപ്പ് ഡോട്ട് കോം മൂന്നാം വാര്‍ഷിക ആഘോഷ ത്തില്‍ മറ്റു ഭാഷക്കാര്‍ക്കു കൂടി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ വിശിഷ്യാ, ഫേയ്സ് ബുക്ക് – ട്വിറ്റര്‍ എന്നിവയെ ലക്‌ഷ്യം വെച്ചു കൊണ്ട് ലൈക്‌ & ഷെയര്‍ ഡോട്ട് കോം എന്ന പുതിയ വെബ്‌ സൈറ്റിനു തുടക്കം കുറിച്ചു.

nalla-scrap-like-and-share-opening-ePathram

ലൈക്‌ & ഷെയര്‍ വെബ്സൈറ്റ്‌ ലോഞ്ചിംഗ്

അബുദാബി യില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) യുടെ പ്രസിഡന്റ് ടി. പി. ഗംഗാധരന്‍ ലൈക്‌ & ഷെയര്‍ ഡോട്ട് കോം ഉദ്ഘാടനം ചെയ്തു. ഇമ വൈസ്‌ പ്രസിഡന്‍റ് ജലീല്‍ രാമന്തളി സന്നിഹിതനായിരുന്നു.

നല്ലസ്ക്രാപ്പ്‌ സ്ഥാപക അംഗങ്ങളായ മനു കല്ലറ, നിഖില്‍ ഹുസൈന്‍, ഷെറിന്‍ ഭരതന്നൂര്‍, ക്രിയേറ്റീവ് ഡിസൈനര്‍ ദുല്‍ക്കത്ത് എന്നിവര്‍ സൈറ്റിന്റെ പ്രത്യേകതകള്‍ വിവരിച്ചു.

തുടര്‍ന്ന് നടന്ന ആഘോഷ പരിപാടി കളില്‍ നല്ലസ്ക്രാപ്പ്‌ ഡോട്ട് കോം ഫേയ്സ് ബുക്ക് കൂട്ടായ്മ യിലെ യു. എ. ഇ. യില്‍ നിന്നുള്ള നിരവധി അംഗങ്ങള്‍ പങ്കെടുത്തു.

സാമൂഹിക പ്രതിബദ്ധത യുള്ള വിഷയങ്ങള്‍ പ്രചരിപ്പിക്കാന്‍ നല്ലസ്ക്രാപ്പ്‌ എന്നും ശ്രദ്ധിക്കാറുണ്ട് എന്നും, പുതിയ വെബ്സൈറ്റില്‍ നിന്നുള്ള ലാഭം ആതുര സേവന ത്തിനായി ഉപയോഗിക്കും എന്നും നല്ലസ്ക്രാപ്പ് പ്രവര്‍ത്തകര്‍ അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

അബുദാബി യില്‍ ‘സീതാ സ്വയംവരം’

May 31st, 2012

kala-abudhabi-logo-epathram അബുദാബി : കല അബുദാബി യുടെ ആഭിമുഖ്യ ത്തില്‍ ജൂണ്‍ ഒന്ന് വെള്ളിയാഴ്ച വൈകുന്നേരം 8 മണിക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ‘സീതാ സ്വയംവരം’ കഥകളി അരങ്ങേറും.

കല അബുദാബി തുടര്‍ച്ചയായി ആറാം വര്‍ഷമാണ് അബുദാബി യിലെ അരങ്ങില്‍ കഥകളി അവതരിപ്പിക്കുന്നത്. ‘കേരളീയം – 2012’ എന്ന പേരില്‍ നടക്കുന്ന പരിപാടി യില്‍ കലാനിലയം ഗോപി യുടെ നേതൃത്വ ത്തില്‍ കേരള ത്തിലെ പ്രശസ്തരായ കഥകളി കലാ കാരന്മാരാണ് അരങ്ങിലെത്തുന്നത്.

കലാമണ്ഡലം ശിവദാസ്, ഡോ. രാജീവ്, കലാ നിലയം ഓമനക്കുട്ടന്‍, കലാ നിലയം ജനാര്‍ദനന്‍, കലാ നിലയം വിനോദ് വാര്യര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ‘സീതാസ്വയംവരം’ ദൃശ്യ വത്കരിക്കുന്നത്.

കലാനിലയം രാജീവനും കൂടല്ലൂര്‍ നാരായണനും ചേര്‍ന്ന് കഥകളി പ്പദങ്ങള്‍ ചൊല്ലും. കലാമണ്ഡലം ശിവദാസും ആസ്തി കാലയം ഗോപ കുമാറും ചെണ്ടയില്‍ അകമ്പടി നല്‍കും. കലാനിലയം ഓമന ക്കുട്ടനാണ് മദ്ദള ത്തില്‍ നാദ വിസ്മയം ഒരുക്കുക.

അബുദാബി മലയാളി സമാജം കലാ തിലകമായി തിരഞ്ഞെടുക്കപ്പെട്ട ഗോപികാ ദിനേശ് സീത യുടെ വേഷത്തില്‍ ആദ്യമായി അരങ്ങിലെത്തും.

കല അബുദാബി യുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ടാണ് ‘കേരളീയം 2012’ ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ആരംഭിക്കുക.

വൈകുന്നേരം 7.30ന് ആരംഭി ക്കുന്ന ചടങ്ങില്‍ കല യുവജനോത്സവ ത്തിലെ വിജയി കള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും. യുവജനോത്സവ ത്തിലെ കാലതിലകത്തെയും ചടങ്ങില്‍ പ്രഖ്യാപിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നല്ലസ്ക്രാപ്പ് ഡോട്ട് കോം മൂന്നാം വാര്‍ഷികാഘോഷം അബുദാബിയില്‍

May 29th, 2012

nalla-srap-dot-com-logo-ePathram
അബുദാബി : ഇന്റര്‍നെറ്റ് സൗഹൃദ കൂട്ടായ്മകളിലെ നിറസാന്നിദ്ധ്യമായ മലയാള ത്തിന്റെ സ്വന്തം നല്ലസ്ക്രാപ്പ് ഡോട്ട് കോം മൂന്നാം വാര്‍ഷികം അബുദാബി യില്‍ ആഘോഷിക്കുന്നു.

മനസ്സിലെ വികാരങ്ങള്‍ പൂര്‍ണ്ണമായും പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന തര ത്തിലുള്ള നല്ല സ്ക്രാപ്പിന്റെ ആശംസാ കാര്‍ഡുകളും വിശേഷ ദിവസങ്ങള്‍ ക്കായുള്ള പ്രത്യേക ഡിസൈനുകളും മലയാളികള്‍ക്കിടയില്‍ ഇതിനോടകം തന്നെ ചര്‍ച്ചാ വിഷയമായി കഴിഞ്ഞിട്ടുണ്ട്.

നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഓര്‍ക്കൂട്ടിലൂടെ പരിചയപ്പെട്ട നാല് സുഹൃത്തുക്കള്‍ തങ്ങളുടെ സര്‍ഗ്ഗ സൃഷ്ടികള്‍ പങ്കു വെക്കുകയും അത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുവാനും വേണ്ടി രൂപം നല്‍കിയതായിരുന്നു നല്ലസ്ക്രാപ്പ്‌ ഡോട്ട് കോം.

അബുദാബിയില്‍ നടക്കുന്ന മൂന്നാം വാര്‍ഷികാഘോഷ ങ്ങളുടെ ഭാഗമായി പുതിയ ഒരു സംരംഭത്തിനു കൂടി തുടക്കം കുറിക്കുകയാണ്.
fb-like-and-share-dot-com-logo-ePathram

മറ്റു ഭാഷക്കാര്‍ക്കു കൂടി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ വിശിഷ്യാ ഫേയ്സ് ബുക്ക് – ട്വിറ്റര്‍ എന്നിവയെ ലക്‌ഷ്യം വെച്ചു കൊണ്ട് ലൈക്‌ & ഷെയര്‍ ഡോട്ട് കോം എന്ന പുതിയ വെബ്‌ സൈറ്റിനു തുടക്കം കുറിക്കും. ഈ സൈറ്റിലെ ആശംസാ കാര്‍ഡുകള്‍ എല്ലാം തന്നെ ഇംഗ്ലീഷ്‌ ഭാഷയില്‍ ആയിരിക്കും എന്ന താണ് ഇതിന്റെ പ്രത്യേകത.

മെയ്‌ 31 നു നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) യുടെ പ്രസിഡന്റ് ടി. പി. ഗംഗാധരന്‍ ലൈക്‌ & ഷെയര്‍ ഡോട്ട് കോം ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് നടക്കുന്ന ആഘോഷ പരിപാടികളില്‍ നല്ലസ്ക്രാപ്പ്‌ ഡോട്ട് കോം ഫേയ്സ് ബുക്ക് കൂട്ടായ്മ യിലെ യു. എ. ഇ. യില്‍ നിന്നുള്ള നിരവധി അംഗങ്ങള്‍ പങ്കെടുക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കല യുവജനോത്സവം : നൃത്ത മത്സരങ്ങള്‍ സമാപിച്ചു

May 21st, 2012

1-kala-youth-fest-2012-ePathram
അബുദാബി : കല യുവജനോത്സവ ത്തിന്റെ നൃത്ത മത്സരങ്ങള്‍ സമാപിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, സംഘനൃത്തം എന്നിവയിലൂടെ യു. എ. ഇ. യിലെ കൊച്ചു കലാകാരികള്‍ അരങ്ങു തകര്‍ത്ത മൂന്നു രാവുകള്‍ക്കും പകലു കള്‍ക്കും ശേഷം അബുദാബി യില്‍ കല യുടെ യുവജനോത്സവ ത്തിന് താത്ക്കാലിക വിരാമമായി.

2-kala-youth-fest-2012-ePathram
മാപ്പിളപ്പാട്ട്, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, കരോക്കെ, സിനിമാ ഗാനങ്ങള്‍ എന്നിവയിലും കുട്ടികള്‍ ആവേശ ത്തോടെ മത്സരിച്ചു. റിഗാട്ടാ ഗിരിജ ടീച്ചറുടെ നേതൃത്വ ത്തിലുള്ള വിധി കര്‍ത്താക്കള്‍ കുട്ടികളുടെ കഴിവുകള്‍ വിലയിരുത്തിയാണ് വിധി പ്രഖ്യാപനം നടത്തിയത്.

3-kala-youth-fest-2012-ePathram
യു. എ. ഇ. യിലെ നൃത്ത വിദ്യാര്‍ത്ഥി കളുടെ അര്‍പ്പണ ബോധവും കലാ താത്പര്യവും തന്നെ അത്ഭുത പ്പെടുത്തിയതായി ഗിരിജ ടീച്ചര്‍ പറഞ്ഞു. ഗള്‍ഫിലെ പ്രതികൂലമായ സാഹചര്യത്തിലും ഇത്രയധികം വിദ്യാര്‍ത്ഥികള്‍ നൃത്താഭ്യാസം തുടരുന്നത് കൗതുക കരമാണ്. അതേസമയം ഗള്‍ഫിലെ നൃത്താദ്ധ്യാപകര്‍ നൃത്ത ത്തിന്റെ ബാല പാഠങ്ങള്‍ കുട്ടികളെ പഠിപ്പിക്കാന്‍ മറന്നു പോകുന്നതായും ഗിരിജ ടീച്ചര്‍ പറഞ്ഞു.

4-kala-youth-fest-2012-ePathram
യുവജനോത്സവ ത്തിന്റെ രണ്ടാം ഭാഗം മെയ് 24, 25 വ്യാഴം, വെള്ളി ദിവസ ങ്ങളിലായി അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ നടക്കും. നാടന്‍ പാട്ട്, മോണോ ആക്ട്, പ്രച്ഛന്ന വേഷ മത്സരം എന്നീ വിഭാഗ ങ്ങളാണ് ഐ. എസ്. സി. യിലെ മിനി ഓഡിറ്റോറിയ ത്തില്‍ നടക്കുക.

വിജയി കള്‍ക്കുള്ള സമ്മാന ങ്ങള്‍ ജൂണ്‍ 1ന് ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ‘കഥകളി’യരങ്ങില്‍ സമ്മാനിക്കും.

കല അബുദാബിയുടെ ‘കേരളീയം 2012’ ന്റെ ഭാഗമായി നടക്കുന്ന കഥകളി യില്‍ കലാനിലയം ഗോപിയാശാന്റെ നേതൃത്വ ത്തില്‍ ‘സീതാ സ്വയംവരം’ കഥയാണ് അരങ്ങേറുക.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സിനിമാറ്റിക്ക് ഡാന്‍സ് അരങ്ങേറ്റം ശനിയാഴ്ച ഐ. എസ്. സി. യില്‍
Next »Next Page » രാജ്യാന്തര രക്താതി സമ്മര്‍ദ്ദ ദിന സംഗമം സംഘടിപ്പിച്ചു »



  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine