
ദുബായ് : തൃശൂര്‍ ജില്ല യിലെ ചാവക്കാട് എടക്കഴിയൂര്‍ നിവാസി കളുടെ യു. എ. ഇ. കൂട്ടായ്മ എനോറ യുടെ കുടുംബ സംഗമം വിവിധ തുറകളിലുള്ള പ്രമുഖരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ദുബായ് ഖിസൈസ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ വെച്ച് നടന്ന ‘എനോറ ഫാമിലി ഫെസ്റ്റ് 2012’ എന്ന കുടുംബ സംഗമം കാര്‍ത്ത്യായനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
റസാഖ് അമ്പലത്ത് എനോറയെ പരിചയപ്പെടുത്തി. മുഹമ്മദ് താഹിര്‍ എനോറ യുടെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്തു സംസാരിച്ചു.

പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ കെ. എ. ജബ്ബാരി (സലഫി ടൈംസ്), ടി. ജമാല്‍ ( കൈരളി ), രാജീവ് കോടമ്പള്ളി (ഏഷ്യാനെറ്റ് റേഡിയോ ), പി. എം. അബ്ദു റഹിമാന്‍ ( ഇ – പത്രം ), കവി സൈനുദ്ദീന്‍ ഖുറൈഷി, സിനി ആര്‍ട്ടിസ് ഫൈസല്‍ കല്ലൂര്‍, വീപീസ് അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ സാംസ്‌കാരിക സംഗമ ത്തില്‍ പ്രസംഗിച്ചു.

മുസ്തഫ, റംസീന്‍ ദാനിഫ്, ഷഹമ റഹിമാന്‍ എന്നിവരുടെ നേതൃത്വ ത്തില്‍ സംഗീത വിരുന്ന്, നജം പാലേരി യുടെ മിമിക്‌സ് പരേഡ്, അംഗങ്ങളുടെ കുട്ടികളുടെ നൃത്ത നൃത്ത്യങ്ങള്‍, വെബ് സൈറ്റ് പ്രകാശനം, മുതിര്‍ന്ന പ്രവാസി കളെ ആദരിക്കല്‍, ഹ്രസ്വ സിനിമാ പ്രദര്‍ശനം തുടങ്ങി നിരവധി പരിപാടികള്‍ ഉണ്ടായിരുന്നു.
കാസിം ചാവക്കാട്, ഓ. എസ്. എ. റഷീദ്, ഫലാല്‍, സലിം മനയത്ത്, അബ്ദുറഹിമാന്‍ ആനക്കോട്ടില്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. എനോറ പ്രസിഡന്റ് അബ്ദു റസാഖ് കളത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജംഷീര്‍ സ്വാഗതവും, എം. കെ. ഷറഫുദ്ദീന്‍ നന്ദിയും പറഞ്ഞു.



അബുദാബി : കല അബുദാബി യുടെ യുവജനോത്സവം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ മെയ് 17, 18, 19 തീയതി കളില്‍ നടക്കും. കല യുടെ ഈ വര്‍ഷത്തെ കഥകളിയരങ്ങ് ജൂണ്‍ ഒന്നിന് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററിലും അരങ്ങേറും.
ദുബായ് : യു. എ. ഇ. യിലെ ഗുരുവായൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്‌മയായ ‘ഗുരുവായൂര്‍ എന്‍ ആര്‍ ഐ ഫോറം’ സംഘടിപ്പിക്കുന്ന കുടുംബ സംഗമം ‘ഫാമിലി ഫെസ്റ്റ് -2012’ മെയ് 4 വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് ദുബായ് ഗിസൈസിലുള്ള ‘ആപ്പിള്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍’ (ലേബര്‍ ഓഫീസിനു സമീപം) വെച്ച് ചേരുന്നു.



























