അബുദാബി യില്‍ ഇന്ത്യാ ഫെസ്റ്റ്

February 2nd, 2012

isc-india-fest-2012-logo-ePathram
അബുദാബി: ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ഒരുക്കുന്ന ‘ഇന്ത്യാ ഫെസ്റ്റ് 2012’ ഫെബ്രുവരി 2 വ്യാഴാഴ്ച തുടക്കം കുറിക്കും. വൈകിട്ട് 8 ന് ഇന്ത്യ ഫെസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് നിര്‍വ്വഹിക്കും. യു. എ. ഇ. യിലെ സാമൂഹിക, സാംസ്‌കാരിക, വ്യവസായ രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. വ്യാഴം , വെള്ളി , ശനി എന്നീ ദിവസ ങ്ങളിലായിട്ടാണ് ഇന്ത്യാ ഫെസ്റ്റ് നടക്കുക.

അബുദാബി ഇന്ത്യന്‍ എംബസി യുടെ സാംസ്‌കാരിക വിഭാഗ ത്തിന്റെ സഹകരണ ത്തോടെ ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രതിനിധി കളായി ഇന്ത്യ യില്‍ നിന്നും എത്തുന്ന പ്രശസ്തരായ 25 കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാ പരിപാടി കള്‍ ഇന്ത്യാ ഫെസ്റ്റിന്റെ ഇത്തവണത്തെ മുഖ്യ ആകര്‍ഷണമാണ്.

ഗുജറാത്തി നാടോടി നൃത്തം, ഖവാലി, ഷഹനായ് തുടങ്ങിയ പരിപാടി കളാണ് ഈ കലാകാരന്മാര്‍ ഇന്ത്യാ ഫെസ്റ്റിന്റെ വേദിയില്‍ മൂന്ന് ദിവസ ങ്ങളിലായി അവതരി പ്പിക്കുക. ഇവര്‍ക്കൊപ്പം യു. എ. ഇ. യിലെ വിവിധ കലാ സംഘടന കളും നിരവധി കലാ പരിപാടി കള്‍ അവതരിപ്പിക്കും.

isc-india-fest-2012-ePathram

ഇന്ത്യാ സോഷ്യല്‍ സെന്ററിന്റെ നാല് നില കളിലായി പ്രദര്‍ശനങ്ങള്‍ ,നാടന്‍ തട്ടു കടകള്‍ ,ഇന്ത്യന്‍ വിഭവ ങ്ങളുടെ ഭോജന ശാലകള്‍ ,വ്യാപാര വാണിജ്യ പ്രദര്‍ശനങ്ങള്‍ ,വിനോദ മത്സരങ്ങള്‍ എന്നിവയെല്ലാം ഇന്ത്യാ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യക്കാരും ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ പ്രദര്‍ശന ശാലകള്‍ ഒരുക്കും.

പത്ത് ദിര്‍ഹ ത്തിന്റെ റാഫിള്‍ ടിക്കറ്റ് വാങ്ങുന്ന വര്‍ക്ക് മൂന്ന് ദിവസവും ഫെസ്റ്റി വെലി ലേക്ക് പ്രവേശനം അനുവദിക്കും. അവസാന ദിവസം പ്രവേശന കൂപ്പണ്‍ നറുക്കിട്ടെടുത്ത് 50 ഭാഗ്യവാന്മാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. നിസ്സാന്‍ സണ്ണി കാര്‍ , സ്വര്‍ണ ബാറുകള്‍ , ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍ എന്നിവ യാണ് ഭാഗ്യവാന്മാര്‍ക്ക് ലഭിക്കുക.

കഴിഞ്ഞ വര്‍ഷം 25,000-ത്തോളം സന്ദര്‍ശകര്‍ ഇന്ത്യാ ഫെസ്റ്റിന് എത്തി യിരുന്നു. ഈ വര്‍ഷം 50,000 പേരെയാണ് ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ഭാരവാഹി കള്‍ ഇന്ത്യാ ഫെസ്റ്റിലേക്ക് പ്രതീക്ഷിക്കുന്നത്. അബുദാബി യിലെ 10,000- ത്തോളം വിദ്യാര്‍ത്ഥികള്‍ പ്രവേശന പാസുകള്‍ സൗജന്യമായി നല്‍കി യിട്ടുണ്ടെന്ന് ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് രമേഷ് പണിക്കര്‍ പറഞ്ഞു. ഫെസ്റ്റിവലില്‍ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ നിശ്ചിത ശതമാനം ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്കായി നീക്കി വെക്കുമെന്നും പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പയ്യന്നൂര്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

January 16th, 2012

payyanur-collage-alumni-get-together-ePathram
ദുബായ് : യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പയ്യന്നൂര്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കളുടെ സംഗമം ദുബായ് സബീല്‍‍ പാര്‍ക്കില്‍ കെ. ടി. പി. രമേശന്റെ അദ്ധ്യക്ഷത യില്‍ നടന്നു. പയ്യന്നൂര്‍ കോളേജ് സാമ്പത്തിക ശാസ്ത്രം മുന്‍ മേധാവിയും കോളേജ് ഭരണ സമിതി വൈസ് ചെയര്‍മാനുമായ പ്രൊഫ. കെ. രാജഗോപാലന്‍ മുഖ്യാതിഥി ആയിരുന്നു. പത്മനാഭന്‍ വടക്കേന്‍, രമേഷ് പയ്യന്നൂര്‍, വി. ടി. വി. ദാമോദര ന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാവി പ്രവര്‍ത്തന ങ്ങള്‍ക്കായി 16 പേരടങ്ങിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

payyanur-collage-alumni-ePathram
കോളേജ് അലുംനി യുമായി ബന്ധപ്പെടേണ്ട ഫോണ് ‍ : 050 – 788 7 724,  050 – 31 61 475 .

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫേയ്സ് ബുക്ക്‌ കൂട്ടായ്മ വെള്ളിയാഴ്ച അബുദാബി യില്‍

January 13th, 2012

face-book-abudhabi-meet-ePathram
അബുദാബി : യു. എ. ഇ. യിലെ ഫേയ്സ്ബുക്ക് സുഹൃത്തു ക്കളുടെ സൗഹൃദ കൂട്ടായ്മ, ഫേയ്സ് – റ്റു – ഫേയ്സ് എന്ന പേരില്‍ അബുദാബി യില്‍ ഒത്തു ചേരുന്നു. ജനുവരി 13 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അങ്കണ ത്തില്‍ വിവിധ കലാ പരിപാടി കളും ‘ ഫേയ്സ് ബുക്കിന്റെ നല്ല വശങ്ങളും ദൂഷ്യ വശങ്ങളും’ എന്ന വിഷയ ത്തില്‍ ഒരു ചര്‍ച്ചയും സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവര ങ്ങള്‍ക്ക് വിളിക്കുക : 050 61 40 914 ( ജി. രവീന്ദ്രന്‍ നായര്‍ )

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മയ്യില്‍ ഗ്രാമോത്സവം

January 12th, 2012

ദുബായ് : കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ , കൊളച്ചേരി പഞ്ചായത്ത് നിവാസി കളുടെ പ്രവാസി കൂട്ടായ്മയായ ‘മയ്യില്‍ എന്‍ . ആര്‍ . ഐ. ‘യുടെ ആഭിമുഖ്യ ത്തില്‍ ജനുവരി 13 വെള്ളിയാഴ്ച കരാമ അല്‍മദീന വൈഡ് റേഞ്ച് ഹോട്ടല്‍ ഹാളില്‍ വെച്ച് വിവിധ കലാ സാംസ്‌കാരിക പരിപാടി കളോടെ ‘ഗ്രാമോത്സവം’ കൊണ്ടാടും. കൂടുതല്‍ വിവര ങ്ങള്‍ക്ക് വിളിക്കുക 050 54 60 641.

-വാര്‍ത്ത അയച്ചത് : പ്രകാശന്‍ കടന്നപ്പള്ളി

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തണല്‍ സംസ്‌കാരിക വേദി ഡാന്‍സ് ഫെസ്റ്റ് – 2012

January 11th, 2012

alain-thanal-dance-fest-2012-ePathram
അല്‍ഐന്‍ : തണല്‍ സംസ്‌കാരിക വേദി യുടെ ആഭിമുഖ്യ ത്തില്‍ ഇന്ത്യന്‍ സോഷ്യന്‍ സെന്ററില്‍ ‘ഡാന്‍സ് ഫെസ്റ്റ് -2012’ സംഘടിപ്പിക്കുന്നു. ജനുവരി 20, 27 തീയതി കളിലാണ് മത്സരങ്ങള്‍ നടക്കുക. 12 വയസിന് താഴെയുള്ളവര്‍ ജൂനിയര്‍ വിഭാഗ ത്തിലും മുകളി ലുള്ളവര്‍ സീനിയര്‍ വിഭാഗ ത്തിലുമായിരിക്കും മത്സരിക്കുക. ഒരു ടീമില്‍ അഞ്ച് മുതല്‍ പത്ത് വരെ അംഗങ്ങള്‍ ആകാവു ന്നതാണ്. മലയാളം, തമിള്‍, ഹിന്ദി ഭാഷകള്‍ ഉള്‍പ്പെട്ടിട്ടുള്ള ഗാന ങ്ങള്‍ക്ക് ചുവടൊപ്പിച്ച സിനിമാറ്റിക്ക് ഡാന്‍സു കളാണ് ടീമുകള്‍ അവതരി പ്പിക്കേണ്ടത്.

ഡാന്‍സ് ഫെസ്റ്റ്- 2012 വിജയിപ്പി ക്കുവാനായി കാസിം ചാവക്കാട്, സത്താര്‍ നീലേശ്വരം, അമീര്‍ കലാഭവന്‍ എന്നിവര്‍ ഓര്‍ഗനൈസര്‍മാരായുള്ള കമ്മിറ്റിക്കും രൂപം കൊടുത്തിട്ടുണ്ട്. വിജയികള്‍ക്ക് പുരസ്‌കാരങ്ങളും ഒരു ലക്ഷം ഇന്ത്യന്‍ രൂപ യുടെ ക്യാഷ് പ്രൈസു കളുമാണ് സമ്മാനിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 050 722 40 50, 050 753 03 92 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബൈലുക്‌സ് മെസഞ്ചര്‍ ‘പട്ടുറുമാല്‍ സോംഗ് റൂം’ വാര്‍ഷികവും അവാര്‍ഡ് ദാനവും
Next »Next Page » കാരംസ് ടൂര്‍ണമെന്റ് വെള്ളിയാഴ്ച »



  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ
  • മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം
  • സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു
  • ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച
  • പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു
  • കെ. എ. ജബ്ബാരി അന്തരിച്ചു
  • മുജീബ് മൊഗ്രാൽ സ്മാരക ഐ. ഐ. സി. നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റ്
  • ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
  • ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം
  • സീതി സാഹിബ് പുരസ്‌കാരം പി. കെ. ഷാഹുൽ ഹമീദിന്
  • മലയാള രത്ന പുരസ്കാര ജേതാക്കളെ അനോര ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine