ചേറ്റുവോത്സവം ഞായറാഴ്ച

June 16th, 2023

chettuwa-association-chettuwoltavam-2023-ePathram
ഷാർജ : തൃശ്ശൂർ ജില്ലയിലെ ചേറ്റുവ സ്വദേശികളുടെ യു. എ. ഇ. യിലെ സാംസ്കാരിക കൂട്ടായ്മ ചേറ്റുവ അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന 18-ാമത് ‘ചേറ്റുവോത്സവം-2023’ ജൂൺ 18 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ ഷാർജ മുവൈലയിലെ ഡൽഹി പ്രൈവറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

സാംസ്‌കാരിക സമ്മേളനം, ശിങ്കാരി മേളം, സ്റ്റാർ സിംഗേഴ്സ്‌ നൈറ്റ്‌, ‘അപ്പൂപ്പൻ താടി’ മ്യൂസിക്‌ ബാൻഡ് അവതരണം, കുട്ടികളുടെ വിവിധ കലാ പരിപാടികൾ എന്നിവയും ഉണ്ടായിരിക്കും എന്ന് മുഖ്യ രക്ഷാധികാരി പി. ബി. ഹുസൈൻ, പ്രസിഡണ്ട് ബഷീർ കന്നത്ത് പടി, സെക്രട്ടറി നിസാർ, ട്രഷറർ ഇയ്യാസ് എന്നിവർ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മലപ്പുറം ഫെസ്റ്റ് : ‘മഹിതം മലപ്പുറം’ ജൂൺ 17, 18 തിയ്യതികളിൽ ഇസ്ലാമിക് സെന്‍ററിൽ

June 14th, 2023

logo-mahitham-malappuram-kmcc-fest-2023-ePathram

അബുദാബി : മലപ്പുറം ജില്ലാ കെ. എം. സി. സി. ഒരുക്കുന്ന മലപ്പുറം ഫെസ്റ്റ് ‘മഹിതം മലപ്പുറം’ എന്ന പേരില്‍ ജൂൺ 17, 18 ശനി, ഞായര്‍ ദിവസങ്ങളില്‍ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ അരങ്ങേറും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മലപ്പുറം ജില്ലയുടെ മഹിതമായ മത മൈത്രിയും ഊഷ്മളമായ പാരമ്പര്യങ്ങളും സമ്പന്നമായ കലാ കായിക സാഹിത്യ സാംസ്കാരിക പൈതൃകവും മലപ്പുറത്തിന്‍റെ തനതായ രുചി വൈവിധ്യങ്ങളും അനുഭവിച്ചറിയാനുമുള്ള വേദിയായിരിക്കും ‘മഹിതം മലപ്പുറം’ എന്ന് സംഘാടകര്‍ പറഞ്ഞു. പ്രവേശനം സൗജന്യം ആയിരിക്കും.

kmcc-mahitham-malappuram-fest-ePathram

2023 ജൂൺ 17 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ രാത്രി 11 മണി വരെയും ജൂൺ 18 ഞായറാഴ്ച രാവിലെ 9 മണി മുതൽ രാത്രി 11 മണി വരെയും നടക്കുന്ന മലപ്പുറം ഫെസ്റ്റില്‍ പ്രശസ്ത കലാകാരൻ മധുലാൽ കൊയിലാണ്ടിയുടെ കലാ പ്രകടനവും അബുദാബി യിലെ കലാ കൂട്ടായ്മകളുടെ വേറിട്ട പ്രകടനങ്ങളും രണ്ടു ദിവസങ്ങളിലുമായി അരങ്ങേറും.

ഇസ്ലാമിക് സെന്‍ററില്‍ ഒരുക്കുന്ന വിവിധ സ്റ്റാളുകളില്‍ നാടിന്‍റെ തനതു രുചികളില്‍ ഭക്ഷണ പലഹാര പാനീയങ്ങള്‍ ലഭ്യമാകും.

അബുദാബി സംസ്ഥാന കെ. എം. സി. സി.ക്കു കീഴിലുള്ള ഏറ്റവും വലിയ ജില്ലാ കമ്മിറ്റിയാണ് മലപ്പുറം ജില്ലാ കെ. എം. സി. സി. പതിനാറ് മണ്ഡലം കമ്മറ്റികളിൽ നിന്നായി പതിനായിരത്തോളം അംഗങ്ങൾ അബുദാബി മലപ്പുറം ജില്ലാ കെ. എം. സി. സി. ക്ക് കീഴിൽ ഉണ്ട്. അതു കൊണ്ട് തന്നെ ഒരു പ്രവാസി സംഘടനാ അബുദാബിയിൽ നടത്തുന്ന ഏറ്റവും വലിയ ഉത്സവം ആയിരിക്കും മഹിതം മലപ്പുറം എന്ന മലപ്പുറം ഫെസ്റ്റ്.

അബുദാബി കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്കൽ, മഹിതം മലപ്പുറം ഉപദേശക സമിതി അംഗം ടി. കെ. അബ്ദുൽ സലാം, മലപ്പുറം ജില്ലാ കെ. എം. സി. സി. നേതാക്കളായ അസീസ് കാളിയാടൻ, കെ. കെ. ഹംസ ക്കോയ, അഷ്‌റഫ് അലി പുതുക്കുടി, നൗഷാദ് തൃപ്രങ്ങോട്, മഹിതം മലപ്പുറം മുഖ്യ പ്രായോജകരായ ബുർജീൽ ഹോൾഡിംഗ്സ് പ്രതിനിധി ഡോക്ടർ. നവീൻ ഹൂദ് അലി, സഹ പ്രായോജക പ്രതിനിധി മുഹമ്മദ് ശരീഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബലി പെരുന്നാള്‍ : ദുൽ ഹജ്ജ് 9 മുതൽ 12 വരെ ഗവൺമെന്‍റ് ജീവനക്കാര്‍ക്ക് അവധി

June 12th, 2023

kaaba-hajj-eid-ul-adha-ePathram
അബുദാബി : യു. എ. ഇ. യിലെ പൊതു മേഖലാ ജീവനക്കാരുടെ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഫെഡറൽ അഥോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്‌സ് സർക്കുലർ പ്രകാരം 1444 ദുൽ ഹജ്ജ് 9 മുതൽ 12 വരെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പെരുന്നാള്‍ അവധി ലഭിക്കും.

ജൂണ്‍ 18 ഞായറാഴ്ചയോടെ ദുല്‍ ഹജ്ജ് മാസ പ്പിറവി സ്ഥിരീകരിച്ച ശേഷം ഗ്രിഗോറിയൻ കലണ്ടർ തീയ്യതികൾ പ്രഖ്യാപിക്കും.

2023 ജൂലായ് 1 മുതൽ ഫെഡറൽ ഗവൺമെന്‍റ് സ്ഥാപന ങ്ങളിലെ ജോലി സമയം മാറ്റം വരും എന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹ ങ്ങൾ അടിസ്ഥാന രഹിതം എന്നും അധികൃതര്‍ അറിയിച്ചു.

വിവരങ്ങളുടെ കൃത്യത പരിശോധിക്കാനും യു. എ. ഇ. യുടെ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും അത്തരം വാർത്ത കൾ സ്വീകരിക്കണം എന്നും അഥോറിറ്റി അഭ്യർത്ഥിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

യുവജനസഖ്യം സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനം : സന്തോഷ് ജോർജ്ജ് കുളങ്ങര മുഖ്യ പ്രഭാഷണം നടത്തും.

June 11th, 2023

abudhabi-marthoma-yuvajana-sakhyam-valedictory-function-ePathram

അബുദാബി : മാര്‍ത്തോമ സഭയുടെ യുവജന പ്രസ്ഥാനമായ യുവജന സഖ്യത്തിന്‍റെ ഏറ്റവും വലിയ ശാഖയായ അബുദാബി മാർത്തോമ്മാ യുവജനസഖ്യം സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ സന്തോഷ് ജോർജ്ജ് കുളങ്ങര മുഖ്യ പ്രഭാഷണം നടത്തും. ജൂൺ 11 ഞായറാഴ്ച്ച രാവിലെ 11 മണിക്ക് മുസ്സഫ മാർത്തോമാ ദേവാലയത്തിൽ നടക്കുന്ന സമാപന സമ്മേളനം ഡോ. ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസ് ഉദ്ഘാടനം ചെയ്യും.

യുവജനസഖ്യം കേന്ദ്ര ജനറൽ സെക്രട്ടറി റവ. ഫിലിപ്പ് മാത്യു, മാർത്തോമ്മാ ഇടവക വികാരി റവ. ജിജു ജോസഫ്, സഹവികാരി റവ. അജിത് ഈപ്പൻ തോമസ്, ജനറൽ കൺവീനർ ജിനു രാജൻ എന്നിവർ പ്രസംഗിക്കും.

yuvajana-sakhyam-golden-jubilee-valedictory-function-ePathram

ആദിവാസി സമൂഹത്തിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യം നൽകുന്നത് ലക്ഷ്യമിട്ടു മാർത്തോമ്മാ സഭയുടെ കാർഡ് എന്ന വികസന സമിതിയുമായി ചേർന്ന് പ്ലാപ്പള്ളി എന്ന ആദിവാസി മേഖലയിൽ പ്രവർത്തനം ആരംഭിച്ചതായി സഖ്യം പ്രസിഡണ്ട് റവ. ജിജു ജോസഫ് വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

മാനസിക പിരിമുറുക്കം പോലെയുള്ള ആരോഗ്യ – മാനസിക പ്രശ്‍നങ്ങളിൽ തളരുന്നവർക്കു അത്താണി യായി പ്രവർത്തിക്കുന്നതിന് സഹായ കരമായ നടപടികൾക്കായി പുനലൂരിലെ മാർത്തോമ്മാ ദയറയുമായി സഹകരിച്ചുള്ള പദ്ധതിക്കും ധ്യാന കേന്ദ്ര നിർമ്മിതിക്കും ജൂബിലി വർഷത്തിൽ തുടക്കമായി എന്നും അദ്ദേഹം അറിയിച്ചു.

മാർത്തോമ്മാ സഭയിലെ തന്നെ ഏറ്റവും വലിയ യുവ ജന പ്രസ്ഥാനമായ അബുദാബി മാർത്തോമ്മാ യുവ ജനസഖ്യം, 500ല്‍പരം അംഗങ്ങൾ ഉള്ള യുവജന സംഘടനയാണ്. കഴിഞ്ഞ 10 വർഷമായി മാർത്തോമ്മാ സഭയിലെ തന്നെ ഏറ്റവും മികച്ച ശാഖയായി തെരഞ്ഞെടുക്കപ്പെട്ടത് യുവ ജന സഖ്യം നടത്തി വരുന്ന പ്രവർത്തനങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്..

രക്തദാന ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, ലേബർ ക്യാമ്പ്, നിർദ്ധനരായ കുട്ടികളുടെ വിദ്യാഭ്യാസ സഹായം, ക്യാൻസർ കെയർ, മിഷൻ ഫീൽഡ് പ്രവർത്തനങ്ങൾ, ഭവന നിർമ്മാണ സഹായം തുടങ്ങിയ മേഖല കളിലും യുവ ജന സഖ്യം മികവാർന്ന പരി പാടികളാണ് തുടരുന്നത്. ജൂബിലി ആഘോഷ ങ്ങളുടെ ഭാഗമായി നിരവധി കലാ – സാസ്‌കാരിക പരിപാടികളും എക്യൂമിനിക്കൽ പരിപാടിയും സംഘടിപ്പിച്ചിരുന്നു.

റവ.അജിത് ഈപ്പൻ തോമസ്, റവ.ഫിലിപ്പ് മാത്യു, ജനറൽ കൺവീനർ ജിനു രാജൻ, പബ്ലിസിറ്റി കമ്മറ്റി കൺവീനർ ജെറിൻ ജേക്കബ്ബ് കുര്യൻ, വൈസ് പ്രസിഡണ്ട് രെഞ്ചു വർഗ്ഗീസ്, സെക്രട്ടറി അനിൽ ബേബി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. FB PAGE

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. യുവജനോത്സവ കലാ മത്സരങ്ങൾ സമാപിച്ചു

May 31st, 2023

ksc-youth-festival-2023-winners-ePathram
അബുദാബി : കേരള സോഷ്യൽ സെന്‍റർ സംഘടിപ്പിച്ച യു. എ. ഇ. തല യുവജനോത്സവത്തിന്‍റെ കലാ മത്സര ങ്ങൾ സമാപിച്ചു. മൂന്ന് ദിനങ്ങളിലായി നടന്ന മത്സരം പങ്കാളിത്തം കൊണ്ടും സംഘാടന മികവു കൊണ്ടും ശ്രദ്ധേയമായി.

ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം, സംഘ നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മാപ്പിള പ്പാട്ട്, ഉപകരണ സംഗീതം, ചലച്ചിത്ര ഗാനം, നാടൻ പാട്ട്, പ്രഛന്ന വേഷം, മോണോ ആക്‌ട് തുടങ്ങി 24 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. കിഡ്സ് . ജൂനിയർ, സബ് ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ, ജന്‍റ്സ് ആൻഡ് ലേഡീസ് എന്നീ വിഭാഗങ്ങളില്‍ യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 300 ഓളം പേർ പങ്കെടുത്തു.

കിഡ്സ് വിഭാഗത്തിൽ നിതാര വിനേഷ്, സബ് ജൂനിയർ വിഭാഗത്തിൽ ശിവാനി സഞ്ജീവ്, ജൂനിയർ വിഭാഗ ത്തിൽ അനഘ സുജിൽ, സീനിയർ വിഭാഗ ത്തിൽ ഗൗരി ജ്യോതിലാൽ, സൂപ്പർ സീനിയർ വിഭാഗ ത്തിൽ മറിയ സിറിയക് എന്നിവർ കൂടുതൽ പോയിന്‍റുകൾ നേടി ‘ബെസ്റ്റ് പെർഫോർമർ’ അവാർഡ് കരസ്ഥമാക്കി.

വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ഇന്ത്യയുടെ അഭിമാന താരങ്ങള്‍ ഉസ്താദ് ബിസ്മില്ലാ ഖാൻ (ഷെഹനായ്), പണ്ഡിറ്റ് ശിവ കുമാർ ശർമ്മ (സന്തൂർ), മൃണാളിനി സാരാഭായ് (ക്ലാസ്സിക്കല്‍ ഡാൻസ്), എം. എഫ്. ഹുസൈൻ (പെയിന്‍റിംഗ്) എന്നിവരുടെ നാമധേയത്തിലുള്ള നാല് വേദികളിലാണ് മത്സരങ്ങൾ അരങ്ങേറിയത്.

അതാത് മേഖലകളിൽ പ്രാവീണ്യം തെളിയിച്ച, നാട്ടിൽ നിന്നുമെത്തിയ പ്രശസ്തരാണ് മത്സരങ്ങളുടെ വിധി നിർണ്ണയം നടത്തിയത്. ഓരോ മത്സരങ്ങളും അവസാനിച്ച ഉടനെ ഫല പ്രഖ്യാപനം നടത്തി സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തത് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

കെ. എസ്. സി. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിഭാഗം, ബാലവേദി, വളണ്ടിയർ വിഭാഗം എന്നിവർ കലാ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രവാസി സംഘടനകൾ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃക
Next »Next Page » ഖലീജ് അൽ അറബി സ്ട്രീറ്റ് ഭാഗികമായി അടച്ചിടും »



  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine