പ്രവാസി സംഘടനകൾ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃക

May 30th, 2023

rajmohan-unnithan-in-uae-periya-sauhrudha-vedhi-ePathram
അജ്‌മാൻ : ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കു പെരിയ സൗഹൃദ വേദിയെ പോലെയുള്ള പ്രവാസി സംഘടന കൾ മറ്റുള്ളവർക്ക് മാതൃക എന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം. പി.

രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന ഇത്തരം പ്രവാസി സംഘടനകൾ സാഹോദര്യവും മത സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കുന്ന തിൽ മുഖ്യ സ്ഥാനമാണ് വഹിക്കുന്നത് എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു. പെരിയ സൗഹൃദ വേദി യു. എ. ഇ. യുടെ വാർഷിക ജനറൽ ബോഡി യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുപതു വർഷം പിന്നിട്ട പെരിയ സൗഹൃദ വേദി, പെരിയ വില്ലേജിലെ നിർദ്ധനരായ കുടുംബ ങ്ങൾക്ക് സൗജന്യമായി വീടുകൾ നിർമ്മിച്ചു നൽകുക വഴി മറ്റു സംഘടനകൾക്ക് വലിയൊരു മാതൃകയാണ് എന്നും അശരണരുടെ കണ്ണീരൊപ്പാൻ സൗഹൃദ വേദി എന്നും മുന്നിൽ ഉണ്ടാകണം എന്നും ഉണ്ണിത്താൻ പറഞ്ഞു.

പെരിയ സൗഹൃദ വേദി പ്രസിഡണ്ട് ശ്രീധരൻ പുക്കളം അദ്ധ്യക്ഷത വഹിച്ചു. വഖഫ് ബോർഡ് മുൻ സി. ഇ .ഒ അഡ്വക്കേറ്റ് ബി. എം. ജമാൽ, സൗഹൃദ വേദി രക്ഷാധികാരി ബാലകൃഷ്ണൻ മാരാങ്കാവ് എന്നിവർ സംസാരിച്ചു.

സൗഹൃദ വേദി സെക്രട്ടറി കുട്ടികൃഷ്ണൻ പെരിയ സ്വാഗതവും ട്രഷറർ അനൂപ് കൃഷ്ണൻ നന്ദിയും പറഞ്ഞു. പെരിയ ബസാറിൽ നാഷണൽ ഹൈവേക്കു അടിപ്പാത നിർമ്മിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം സൗഹൃദ വേദി ഭാരവാഹികൾ എം. പി. ക്ക് കൈമാറി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വാണിമേൽ സംഗമം : പുരസ്കാരങ്ങൾ സമ്മാനിച്ചു

May 30th, 2023

vanimel-samgamam-2023-scholastic-award-ePathram
അബുദാബി : വാണിമേൽ പഞ്ചായത്ത് കെ. എം. സി. സി. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ സംഘടിപ്പിച്ച വാണിമേൽ സംഗമത്തില്‍ മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി സി. കെ. സുബൈർ മുഖ്യാതിഥിയായി.

rashid-poomadam-vanimel-samgamam-2023-media-award-ePathram

റാഷിദ് പൂമാടം (സിറാജ് ദിനപത്രം) പുരസ്കാരം സ്വീകരിക്കുന്നു

അബുദാബി വാണിമേൽ പഞ്ചായത്ത് കെ. എം. സി. സി. ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പ്രതിഭ പുരസ്‌കാരം മാധ്യ പ്രവർത്തകരായ റാഷിദ് പൂമാടം (സിറാജ് ദിന പത്രം), സമീര്‍ കല്ലറ (അബുദാബി 24/7 ന്യൂസ്) എന്നിവര്‍ക്കു സമ്മാനിച്ചു.

sameer-kallara-receiving-vanimel-kmcc-media-award-2023-ePathram

സമീര്‍ കല്ലറ (അബുദാബി 24 /7) പുരസ്കാരം സ്വീകരിക്കുന്നു

ഷാർജ ഖാസിമിയ സർവ്വ കലാ ശാലയിൽ നിന്നും ബിരുദം നേടിയ റഹീബ മുജീബ് റഹ്മാൻ, എസ്. എസ്. എൽ. സി. പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ ഷജ ഷെറിൻ, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഷിഫ ഷെറിൻ, എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫിദ ഫാത്തിമ എന്നിവർക്ക് സി. കെ. സുബൈർ ഉപഹാരം നൽകി.

പ്രസിഡണ്ട് എ. കെ. മുജീബ് അദ്ധ്യക്ഷത വഹിച്ചു. കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂർ അലി കല്ലിങ്ങൽ ഉൽഘാടനം ചെയ്തു. അബ്ദുൽ ബാസിത്, അബ്ദുല്ല കാക്കുനി, കെ. പി. മുഹമ്മദ് എന്നിവർ സംസാരിച്ചു.

ഷൗക്കത്ത് വാണിമേൽ, സി. പി. അഷ്‌റഫ്, അസ്ഹർ വാണിമേൽ, റഷീദ് വാണിമേൽ, സലിം വാണിമേൽ, ശിഹാബ് തങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി പി. വി. റാഷിദ് സ്വാഗതവും സമീർ തയ്യുള്ളതിൽ നന്ദിയും പറഞ്ഞു.

ഗായകൻ കണ്ണൂർ ശരീഫ്, ഗായിക ഫാസില ബാനു, റാശിദ് ഖാൻ, ഹിഷാന അബൂബക്കർ എന്നിവരുടെ നേതൃത്വത്തിൽ സംഗീത വിരുന്നൊരുക്കി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. യുവജനോത്സവം-2023 തിരശ്ശീല ഉയർന്നു

May 28th, 2023

ksc-youth-fest-2023-inauguration-ePathram

അബുദാബി : കേരള സോഷ്യൽ സെന്‍റര്‍ സംഘടി പ്പിക്കുന്ന ‘കെ. എസ്. സി. യുവ ജനോത്സവം 2023’ നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ തുടക്കമായി. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേടിയ വേദവല്ലി തിരുനാവുക്കരശ്, പ്രശസ്ത ശില്പിയും ചിത്രകലാ സംവിധായകനുമായ ഡാവിഞ്ചി സുരേഷ് എന്നിവർ ചേർന്ന് ‘കെ. എസ്. സി. യുവജനോത്സവം-2023’ ഉല്‍ഘാടനം ചെയ്തു.

പ്രശസ്ത കാഥികൻ ഇടക്കൊച്ചി സലിം കുമാർ, പ്രശസ്ത നർത്തകിമാരായ മൻസിയ, തീർത്ഥ, ബിന്ദു ലക്ഷ്മി പ്രദീപ് എന്നിവരും ഉല്‍ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

കേരള സോഷ്യൽ സെന്‍റർ പ്രസിഡണ്ട് എ. കെ. ബീരാന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു. സെൻറർ ജനറൽ സെക്രട്ടറി കെ. സത്യൻ സ്വാഗതം പറഞ്ഞു. കലാ മത്സരങ്ങൾ മെയ് 26, 27, 28 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കെ. എസ്. സി. യിലെ വിവിധ വേദി കളായിലായി അരങ്ങേറും.

കെ. എസ്. സി. സാഹിത്യ മത്സരങ്ങൾ ജൂൺ 3 ന് രാവിലെ 9 മണി മുതൽ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

സാഹിത്യ മത്സരങ്ങൾക്ക്‌ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയ്യതി 2023 മെയ് 29 വരെയാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 02 631 44 55 എന്ന നമ്പറിലോ കെ. എസ്. സി. യില്‍ നേരിട്ടോ ബന്ധപ്പെടുക.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

റാഷിദ് പൂമാടം, സമീർ കല്ലറ എന്നിവർക്ക് മാധ്യമ പ്രതിഭ പുരസ്കാരം

May 27th, 2023

team-abudhabins-media-award-rashid-poomadam-sameer-kallara-ePathram
അബുദാബി : വാണിമേൽ പഞ്ചായത്ത് കെ. എം. സി. സി. ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പ്രതിഭ പുരസ്‌കാരം പ്രമുഖ മാധ്യ പ്രവർത്തകരായ റാഷിദ് പൂമാടം (സിറാജ് ദിനപത്രം അബുദാബി റിപ്പോർട്ടര്‍), സമീര്‍ കല്ലറ (അബുദാബി 24 സെവൻ ന്യൂസ് ചീഫ് എഡിറ്റർ) എന്നിവര്‍ക്കു സമ്മാനിക്കും. മെയ് 27 ശനിയാഴ്ച വൈകുന്നേരം അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററില്‍ ഒരുക്കുന്ന വാണിമേൽ സംഗമം 2023 എന്ന പ്രോഗ്രാമിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വര്‍ണ്ണാഭമായ പരിപാടികളോടെ കെ. എസ്. സി. പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം

May 23rd, 2023

john-brittas-inaugurate-ksc-committee-activities-2023-ePathram

അബുദാബി : കേരള സോഷ്യൽ സെന്‍റർ (കെ. എ‌സ്‌. സി.) പുതിയ ഭരണ സമിതിയുടെ പ്രവർത്തന ഉദ്ഘാടനം മാധ്യമ പ്രവർത്തകനും രാജ്യ സഭാ അംഗവുമായ ജോൺ ബ്രിട്ടാസ് എം. പി. നിർവ്വഹിച്ചു. കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.

ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പ്രേംചന്ദ്, എഴുത്തുകാരി ദീപ നിശാന്ത്, കേരളാ പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ട് ഗഫൂർ ലില്ലിസ് എന്നിവർ ആശംസകൾ നേർന്നു. വിവിധ സാംസ്‌കാരിക സംഘടന പ്രതിനിധികളും വ്യവസായ രംഗത്തെ പ്രമുഖരും സംബന്ധിച്ചു.

സെന്‍റർ സെക്രട്ടറി കെ. സത്യൻ സ്വാഗതവും ജോയിന്‍റ് സെക്രട്ടറി ശ്രീകാന്ത് നന്ദിയും പറഞ്ഞു. സെന്‍റർ കലാ കാരന്മാരും ബാല വേദി – വനിതാ കമ്മറ്റിയും ചിട്ട പ്പെടുത്തിയ വൈവിധ്യമാര്‍ന്ന കലാ പരിപാടികളും ഉത്ഘാടന സമ്മേളനത്തെ വര്‍ണ്ണാഭമാക്കി.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കരീം വടക്കയിലിനു യാത്രയയപ്പ് നൽകി
Next »Next Page » റിവൈവ് -23 : മലപ്പുറം ജില്ലാ കെ. എം. സി. സി. ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine