ഇന്ത്യൻ എംബസ്സിയിൽ റിപ്പബ്ലിക് ദിനാഘോഷം

January 26th, 2017

indian-embassy-pavan-kumar-rai-flag-hosting-ePathram
അബുദാബി : രാജ്യത്തിന്റെ 68 ആമത് റിപ്പബ്ലിക് ദിന ആഘോഷ ങ്ങളുടെ ഭാഗ മായി എംബസ്സി യിൽ ഇന്നു രാവിലെ എട്ടു മണിക്ക് ഇന്ത്യൻ എംബസ്സി ചാർജ്ജ് ഡി അഫയേഴ്സ് പവൻ കുമാർ റായ് ദേശീയ പതാക ഉയർത്തി.

യു. എ. ഇ. യുടെ ആശയ ങ്ങളെ വളരെ ബഹുമാന ത്തോട് കൂടി യാണ് ഇന്ത്യ നോക്കി ക്കാണുന്നത് എന്നും അബു ദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഉപ സര്‍വ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സന്ദർശന ത്തോടെ ഇന്ത്യാ – യു. എ. ഇ വ്യവസായ – വാണിജ്യ ബന്ധം കൂടുതൽ ശക്തി പ്പെടു മെന്നും ഇന്ത്യൻ എംബസ്സി ചാർജ്ജ് ഡി അഫയേഴ്സ് പവൻ കുമാർ റായ് പറഞ്ഞു. തുടർന്ന് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു.

68th-republic-day-at-indian-embassy-ePathram.jpg

അബുദാബി യിലെ വിവിധ ഇന്ത്യൻ സ്‌കൂളു കളിലെ വിദ്യാർത്ഥി കൾ അവത രിപ്പിച്ച ദേശ ഭക്തി ഗാന ങ്ങളും വർണ്ണാഭ മായ വിവിധ കലാ പരിപാടി കളും ആഘോഷ ങ്ങളുടെ ഭാഗമായി അരങ്ങേറി.

അബു ദാബി യിലെ സാമൂഹ്യ – സാംസ്കാരിക – ബിസിനസ് രംഗ ങ്ങളിലെ പ്രമുഖരും സാധാരണ ക്കാരായ തൊഴി ലാളികളും വിദ്യാർത്ഥി കളും അദ്ധ്യാ പകരും അടക്കം നിരവധി പേര്‍ ചടങ്ങു കളിൽ സംബ ന്ധിച്ചു.

എംബസ്സി സെക്കൻഡ് സെക്രട്ടറി കപിൽ രാജ്, മറ്റു എംബസ്സി ഉദ്യോഗസ്ഥരും പരിപാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യയോട് ഐക്യ ദാർഢ്യം : ബുർജ് ഖലീഫ യില്‍ ത്രിവര്‍ണ്ണ പതാക

January 25th, 2017

burj-khalifa-colored-indian-national-flag-ePathram.jpg
ദുബായ് : ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ‘ബുർജ് ഖലീഫ’ യില്‍ ഇന്ത്യൻ ദേശീയ പതാക യുടെ നിറ ങ്ങൾ ചാലിച്ച് ശ്രദ്ധേയ മായി.

ഭാരത ത്തിന്റെ അറുപത്തി എട്ടാം റിപ്പബ്ലിക് ദിന ആഘോഷ ങ്ങളോട് ഐക്യ ദാർഢ്യം പ്രകടി പ്പിച്ചു കൊണ്ടാണ് ബുർജ് ഖലീഫ യില്‍ എൽ. ഇ‍. ഡി ലൈറ്റു കളുടെ സഹായ ത്തോടെ ത്രിവര്‍ണ്ണ പതാക ഡിസൈന്‍ ചെയ്തി രിക്കുന്നത്.

റിപ്പബ്ലിക് ദിന ആഘോഷ ങ്ങളില്‍ മുഖ്യ അതിഥി യായി പങ്കെടു ക്കു വാന്‍ അബു ദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ ഡറു മായ ജനറല്‍ ശൈഖ് മുഹ മ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യയിൽ എത്തിയ വേള യിലാണ് ബുർജ് ഖലീഫ യിൽ നിറപ്പകിട്ടാർന്ന ഈ ആദരം.

ജനുവരി 25, 26 ബുധൻ, വ്യാഴം ദിവസ ങ്ങളിൽ വൈകു ന്നേരം 6.15, 7.15, 8.15 എന്നീ സമയ ങ്ങളി ലാണ് ഇന്ത്യൻ ദേശീയ പതാക യുടെ വർണ്ണ ങ്ങൾ ബുർജ് ഖലീഫ യിൽ ദൃശ്യ വൽ ക്കരി ക്കുന്നത്.

ബുർജ് ഖലീഫ യുടെ ദൃശ്യാ നുഭവ ങ്ങൾ ഇരു രാജ്യ ങ്ങളും തമ്മി ലുള്ള വ്യാപാരവും കലാ പര വു മായ ബന്ധ ങ്ങളെ യാണ് എടുത്തു കാണി ക്കുന്നത്.

വിനോദ സഞ്ചാരി കളുടെ ആകർഷണ കേന്ദ്ര മായ ബുർജ് ഖലീഫ, ദുബായ് ശൈഖ് സായിദ് റോഡിനു സമീപം ഡൗൺ ടൗണിൽ 828 മീറ്റർ (2,716.5 അടി) ഉയര ത്തിൽ ആണ്‌ സ്ഥിതി ചെയ്യുന്നത്. ഡൗൺ ടൗണിലെ ദുബായ് ഫൗണ്ടൈ നിലുംഎൽ. ഇ. ഡി. ഷോയും അരങ്ങേറും. ഇമാർ പ്രോപ്പർട്ടീസ് ഇതിനു നേതൃത്വം നൽകുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സന്ദര്‍ശനം ഇന്ത്യ സ്വാഗതം ചെയ്യുന്നു : അംബാസ്സിഡര്‍

January 24th, 2017

indian-ambassedor-to-uae-navdeep-singh-suri-ePathram
അബുദാബി : റിപ്പബ്ലിക് ദിന ആഘോഷ ങ്ങളു ടെ മുഖ്യ അതിഥി യായി ഇന്ത്യ സന്ദർശി ക്കുന്ന അബു ദാബി കിരീട അവ കാശിയും യു. എ. ഇ. സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡ റു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വാഗതം ചെയ്യുന്ന തായി യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാ സ്സി ഡര്‍ നവ്ദീപ് സിംഗ് സൂരി.

ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സന്തുലിത മായ ദര്‍ശനവും സഹി ഷ്ണുതാ മൂല്യ ങ്ങളും സ്ഥിരതാ നയ ങ്ങളും ഇന്ത്യാ ഗവ ന്മെന്റ് ബഹു മാനി ക്കുകയും വില മതിക്കു കയും ചെയ്യുന്നു.

യു. എ. ഇ. യും ഇന്ത്യയും തമ്മി ലുള്ള അസാധാരണ മായ ബന്ധം നിക്ഷേപ വ്യാപാര മേഖല കളില്‍ അഭൂത പൂര്‍വ്വ മായ വികസന ത്തിനു സാക്ഷി യായി ട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ചൈന, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കു പുറമെ ഇന്ത്യയുടെ തന്ത്ര പ്രധാന പങ്കാളി കളില്‍ മുഖ്യ സ്ഥാനമാണ് യു. എ. ഇ. ക്കുള്ളത് എന്നും അംബാസ്സിഡര്‍ വ്യക്ത മാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പയ്യന്നൂർ കോൽക്കളിപ്പെരുമ അറേബ്യൻ മണ്ണിലേക്ക്

January 24th, 2017

vtv-damodaran-payyannur-kolkali-ePathram അബുദാബി : നൂറ്റാണ്ടു കളുടെ പാരമ്പര്യം അവകാശ പ്പെടുന്ന ‘പയ്യന്നൂർ കോൽ ക്കളി’ എന്ന പയ്യന്നൂ രിന്റെ പൈതൃക സമ്പത്തായ കലാ രൂപ വുമായി പയ്യന്നൂ രിലെ ‘ഗ്രാമം പ്രതിഭ’ എന്ന സംഘടന യുടെ 25 ഓളം കലാ കാര ന്മാർ യു. എ. ഇ യിലേക്ക് വരുന്നു. പയ്യന്നൂർ കൊൽക്കളി യോളം പഴക്ക മുള്ള ഇൻഡോ – അറബ് സാംസ്കാരിക വിനിമ യത്തിന്റെ പുതിയ അദ്ധ്യായം തുറക്കുന്ന ഈ ഉദ്യമത്തിന്റെ അരങ്ങേറ്റം ജനുവരി 26 ന് അബു ദാബി ഇന്ത്യ സോഷ്യൽ സെന്റർ സംഘടി പ്പിക്കുന്ന  യു. എ. ഇ. – ഇന്ത്യാ ഫെസ്റ്റി ന്റെ ഉദ്‌ഘാടന വേദി യിലാണ് നടക്കുക.

ഉത്തര മലബാറിന്റെ സാംസ്കാരിക തലസ്ഥാന മായ പയ്യന്നൂ രിന്റെ തനതു കലാ രൂപ മായ പയ്യന്നൂർ കൊൽ ക്കളി യെ വിദേശ രാജ്യത്തു അവ തരി പ്പിക്കു കയും നിരവധി പേർക്ക് പരിശീലനം നൽകു കയും ചെയ്ത തിനു കേരള ഫോക്‌ ലോർ അക്കാദമി യുടെ ബഹു മതി നേടിയ വി. ടി. വി. ദാമോ ദര നാണ് ഈ കലാ കാര ന്മാരെ യു. എ. ഇ യിലേക്ക് കൊണ്ട് വരുന്നത്.

ഈ വർഷം സുവർണ്ണ ജൂബിലി ആഘോഷി ക്കുന്ന, മികച്ച പ്രവാസി സംഘടന ക്കുള്ള പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം  നേടിയ ഇന്ത്യ സോഷ്യൽ സെന്ററി ന്റെ വേദി യിൽ പയ്യന്നൂർ കോൽ ക്കളി അവ തരി പ്പിക്കു വാനുള്ള ക്ഷണം ലഭി ച്ചതിൽ ഏറെ അഭി മാനി ക്കുന്നു എന്നും ഗ്രാമം പ്രതിഭ യുടെ കലാ കാര ന്മാർ പയ്യന്നൂർ കോൽക്കളി, ചരടു കുത്തി ക്കളി, കളരി പ്പയറ്റ് എന്നിവ യു ടെ സമന്വയം ആയി രിക്കും ഇവിടെ അവത രിപ്പി ക്കുക എന്നും സാമൂഹ്യ പ്രവർത്തകൻ കൂടിയായ വി. ടി. വി. ദാമോദരൻ പറഞ്ഞു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ആന്‍റിയ ‘സ്‌പാർക്കിൾ-2017’ ശ്രദ്ധേയമായി

January 24th, 2017

logo-angamaly-nri-association-ePathram
അബുദാബി : പ്രവാസി കൂട്ടായ്മ അങ്കമാലി എന്‍. ആര്‍. ഐ. അസ്സോസ്സി യേഷന്‍ (ആന്‍റിയ) അബുദാബി ചാപ്റ്ററിന്‍െറ ക്രിസ്മസ് പുതുവത്സര ആഘോഷം ‘സ്പാര്‍ക്കിള്‍ 2017’ നിറ പ്പകി ട്ടാര്‍ന്ന പരിപാ ടിക ളോടെ ഐ. എസ്. സി യില്‍ വെച്ച് നടന്നു.

ആഘോഷ ങ്ങളുടെ ഭാഗ മായി സംഘ ടിപ്പിച്ച പൊതു സമ്മേളനം ചല ച്ചിത്ര താരവും എം. പി. യുമായ ഇന്നസെന്‍റ് ഉദ്ഘാടനം ചെയ്തു.

അങ്ക മാലി എം. എല്‍. എ. റോജി എം. ജോണ്‍, പ്രവാസി ഭാരതി എം. ഡി. കെ. ചന്ദ്ര സേനൻ, ഐ. എസ്‌. സി. പ്രസിഡന്റ് തോമസ് വർഗീസ്, സമാജം പ്രസിഡന്റ് ബി. യേശു ശീലൻ, ഔസേപ്പച്ചൻ തെക്കേടത്ത്, ഷൈൻ പോൾ, സാജു മൂലൻ, ഷിബു രാഘവൻ എന്നിവർ സംബന്ധിച്ചു. വിവിധ മേഖല കളിൽ മികവ് തെളി യിച്ച അങ്ക മാലി നിവാസി കളെ ചടങ്ങിൽ ആദരിച്ചു.

ക്രിസ്മസ് കരോള്‍, ക്രിസ്‌മസ് ട്രീ അലങ്കാരം, കുട്ടി കൾക്കായി ചിത്ര രചനാ മൽസരം, വിവിധ കലാ പരി പാടികൾ എന്നിവയും നടന്നു.

ആൻറിയ പ്രസിഡന്റ് രൂപേഷ് അനന്ത കൃഷ്‌ണൻ, ജനറൽ സെക്ര ട്ടറി തോമസ് പോൽ കോഡിനേറ്റർ സ്വരാജ് എന്നിവർ പരി പാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാം പുസ്തക പ്പുരയുടെ കഥാ ചർച്ച
Next »Next Page » സമാജം – യു. എ. ഇ. എക്സ് ചേഞ്ച് ഓപ്പൺ അത്‌ലറ്റിക് മീറ്റ് »



  • സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു
  • ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച
  • പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു
  • കെ. എ. ജബ്ബാരി അന്തരിച്ചു
  • മുജീബ് മൊഗ്രാൽ സ്മാരക ഐ. ഐ. സി. നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റ്
  • ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
  • ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം
  • സീതി സാഹിബ് പുരസ്‌കാരം പി. കെ. ഷാഹുൽ ഹമീദിന്
  • മലയാള രത്ന പുരസ്കാര ജേതാക്കളെ അനോര ആദരിച്ചു
  • ടാക്‌സികളിൽ സുരക്ഷാ പരിശോധന
  • വാഹന അപകടം : ഡ്രൈവറെയും ഗ്യാരേജ് ഉടമയെയും പോലീസ് പിടികൂടി
  • വി. എസ്. : പുതിയ അറിവുകള്‍ തേടാന്‍ പ്രായം തടസ്സമല്ല എന്ന് ഓര്‍മ്മിപ്പിച്ച നേതാവ്
  • ഡോക്ടർ ധനലക്ഷ്മി അന്തരിച്ചു
  • മുഹമ്മദ് റഫി നൈറ്റ് : സംഗീത മത്സരം ഒരുക്കുന്നു
  • തൂലികാ ഫോറം ലേഖന മത്സരം ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’
  • അസ്‌മോ പുത്തൻചിറ സ്മാരക കഥ-കവിത രചനാ മത്സരം
  • ലുലുവിയിൽ ഇന്ത്യൻ മാംഗോ മാനിയ
  • ഇ. കെ. നായനാർ അനുസ്മരണം
  • ഐ. ഐ. സി. ഇൻസൈറ്റ് സമ്മർ ക്യാമ്പ് ജൂലായ് 10 മുതല്‍
  • ഗുരുവായൂരപ്പൻ കോളേജ് അലുംനി പുതിയ ഭാരവാഹികൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine