സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ ഇടവക യിൽ ദനഹാ പെരുന്നാള്‍

January 7th, 2017

അബുദാബി : സെന്റ് സ്‌റ്റീഫൻസ് യാക്കോബായ ഇട വക യിൽ സ്തേഫാനോസ് സഹദാ യുടെ ദനഹാ പെരുന്നാള്‍ ആഘോഷിച്ചു.

അബു ദാബി സെന്റ് ആൻഡ്രൂസ് ചർച്ചിലെ പ്രഭാത നമസ്‌കാര ത്തിനു ശേഷം ദനഹാ പെരുന്നാൾ ശുശ്രൂ ഷകളും കുർ ബാനയും നടന്നു.

യാക്കോബായ സഭ ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്ത ഐസക് മാര്‍ ഒസ്താ ത്തി യോസ് മുഖ്യ കാര്‍മ്മി കത്വം വഹിച്ചു.

വികാരി ഫാ. ജോസഫ് വാഴ യില്‍ സഹ കാർമ്മി കനാ യിരുന്നു . പെരുന്നാള്‍ ചടങ്ങു കള്‍ക്കും പ്രദക്ഷി ണ ത്തിനും സെക്രട്ടറി സന്ദീപ് ജോര്‍ജ്, ട്രസ്റ്റി ജോബി പി. കോശി തുടങ്ങി യവർ നേതൃത്വം നല്‍കി. പെരുന്നാള്‍ നേര്‍ച്ച സദ്യയും ഉണ്ടായിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യുടെ കാരുണ്യ വര്‍ഷം : ഫുഡ് ബാങ്ക്

January 5th, 2017

logo-uae-food-bank-ePathram
അബുദാബി : എല്ലാവർക്കും ഭക്ഷണം എത്തി ക്കുവാനും അതിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാ ക്കുവാനും ലക്ഷ്യമിട്ടു കൊണ്ട് യു.എ.ഇ. ഭക്ഷ്യ ബാങ്കിനു തുടക്കമിട്ടു.

യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാ പിച്ച ‘ഇയർ ഓഫ് ഗിവിംഗ് 2017’വര്‍ഷ ത്തിന്‍െറ ഭാഗ മായി യു. എ. ഇ. വൈസ് പ്രസി ഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം തുടക്കമിട്ട ഈ പദ്ധതി പ്രകാരം ഹോട്ടലു കള്‍, ഭക്ഷണ ഫാക്ടറി കള്‍, തോട്ട ങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഭക്ഷണ വിതരണ കമ്പനി കള്‍ എന്നി വ യില്‍ നിന്നും ഭക്ഷണം സ്വരൂപിച്ച് സര്‍ ക്കാര്‍ നിഷ്കര്‍ ഷിക്കുന്ന ചിട്ട കളോടെ പാക്ക് ചെയ്ത് രാജ്യ ത്തും വിദേ ശത്തും ദാരിദ്ര്യം അനുഭവി ക്കുന്ന ജന ങ്ങളിലേക്ക് എത്തി ക്കും.

ശൈഖ് മുഹമ്മദിന്റെ സ്‌ഥാനാരോഹണ വാർഷിക ത്തോട് അനു ബന്ധി ച്ചാണ് പ്രഖ്യാപനം. മറ്റു ആഘോഷ ങ്ങൾ ഒഴിവാക്കി കാരുണ്യ പദ്ധതി കളിൽ ശ്രദ്ധ കേന്ദ്രീ കരി ക്കാൻ അദ്ദേഹം നിർദ്ദേ ശിച്ചു.

ദാരിദ്ര്യവും ദുരിതവും അനുഭവി ക്കുന്ന മേഖല കളി ലാണ് ‘ഭക്ഷ്യ ബാങ്ക്’ സേവനം വ്യാപിപ്പിക്കുക. സന്നദ്ധ സംഘടന കളുടെ സഹാ യ ത്തോടെ ഇവ യെല്ലാം ആവശ്യ ക്കാര്‍ക്ക് എത്തിച്ചു നല്‍കും. സന്നദ്ധ പ്രവര്‍ത്ത കര്‍ക്ക് ഭക്ഷണം സുര ക്ഷിത മായി കൈകാര്യം ചെയ്യു ന്നതിന് പ്രത്യേക പരിശീലനം നല്‍കും.

ഇതിന് ആവശ്യമായ സാങ്കേതിക സഹായ ങ്ങള്‍ ദുബായ് നഗര സഭ നല്‍കും. വന്‍ കിട ഹോട്ടല്‍ ഗ്രൂപ്പുകള്‍, പഴം പച്ചക്കറി തോട്ടങ്ങള്‍, സൂപ്പര്‍ മാര്‍ ക്കറ്റു കള്‍ എന്നിവ യുടെ സാമൂഹിക ഉത്തര വാദിത്ത പ്രവ ര്‍ത്ത ന ങ്ങളും പദ്ധതി യുമായി ഏകോപിപ്പിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

‘ഇയർ ഓഫ് ഗിവിംഗ് 2017’ ലോഗോക്ക് അംഗീകാരം

January 2nd, 2017

logo-year-of-giving-2017-by-uae-government-ePathram.jpg

അബുദാബി : ദാന ധര്‍മ്മ ങ്ങളുടേ യും നന്മ യുടെ വർഷ മായി പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍ പ്രഖ്യാപിച്ച ‘ഇയർ ഓഫ് ഗിവിംഗ് 2017’ ന്റെ ലോഗോ അംഗീ കരിച്ചു.

യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് മക്‌തൂമാണ് ലോഗോ ക്ക് അംഗീ കാരം നൽകി യത്.

ദാന ധർമ്മ ങ്ങൾ നടത്തു വാനും കാരുണ്യ പദ്ധതി കൾ നടപ്പി ലാക്കു വാനും മറ്റു ള്ള വരെ സഹാ യി ക്കു വാനും ഈ വർഷം വിനി യോഗി ക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആഘോഷ തിമിർപ്പിൽ പുതു വര്‍ഷം പിറന്നു

January 2nd, 2017

new-year-celebration-fire-work-ePathram
അബു ദാബി : ലോകമെങ്ങുമുള്ള ജന സമൂഹം പുതു വര്‍ഷ ത്തെ ആഘോഷ പൂര്‍വ്വം വരവേറ്റപ്പോള്‍ പ്രവാസ ലോകവും അതിൽ പങ്കാളി കളായി. വിപുലമായ പരി പാടി കളോടെ യാണ് ഇന്ത്യൻ സമൂഹം നവ വല്‍സര ആഘോഷ ങ്ങളില്‍ പങ്കാളികള്‍ ആയത്.

സർക്കാർ സ്ഥാപന ങ്ങളുടെ വാരാന്ത്യ അവധിയോ ടൊപ്പം പുതു വർഷ അവധി കൂടെ കിട്ടി യതോടെ മൂന്നു ദിവസ ത്തെ ആഘോഷ ങ്ങൾ ക്കായി മലയാളി കൾ അടക്ക മുള്ള പ്രവാസി കൾ കുടുംബ വു മായും കൂട്ടു കാരു മായും വിവിധ കേന്ദ്ര ങ്ങളി ലേക്ക് ചേക്കേറി. എങ്കിലും നഗര ത്തിലെ ആഘോഷ ങ്ങൾക്ക് ഒട്ടും കുറ വു ണ്ടായില്ല.

burj-khalifa-new-year-2012-epathram
ശനിയാഴ്ച വൈകു ന്നേര ത്തോടെ അബുദാബി കോർണീഷ് ജന നിബിഢ മായി മാറി. ക്രിസ്മസ് ആഘോഷ ങ്ങളെ തുടർന്ന് നാടും നഗരവും വർണ്ണ വിളക്കു കളാൽ അലങ്കരി ച്ചിരുന്നു. പാത യോര ങ്ങളും കെട്ടിട ങ്ങളും നവ വല്‍സര ആശംസ കൾ നേർന്നു കൊണ്ടുള്ള ഡിസ്‌പ്ലെ കൾ പ്രദർശി പ്പിച്ചി രുന്നു.

യാസ് മറീന, യാസ് ഐലൻഡ്, അല്‍ മരിയ ഐലന്‍ഡ്, എമിറേറ്റ്സ് പാലസ് ഹോട്ടൽ എന്നിവിട ങ്ങളില്‍ പ്രമുഖ അറബ് സംഗീത ജ്ഞരുടെ സംഗീത പരി പാടി കളും നൃത്ത നൃത്യ ങ്ങളും അര ങ്ങേറി. കരി മരുന്നു പ്രയോഗ വും കലാ പരി പാടി കളും കാണാൻ സ്വദേശി കളും വിദേശി കളും തിങ്ങി നിറഞ്ഞു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിട മായ ദുബാ യിലെ ബുര്‍ജ് ഖലീഫ യില്‍ രാത്രി 12 മണിക്ക് നടന്ന നിറപ്പ കിട്ടാ ര്‍ന്ന വെടി ക്കെട്ട് കാണു വാന്‍ മാത്രം പതി നായിര ങ്ങളാണ് തടിച്ചു കൂടി യത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അല്‍ ദഫ്റ ഒട്ടക സൗന്ദര്യ മത്സരത്തിലെ വിജയി കളെ പ്രഖ്യാപിച്ചു

December 31st, 2016

അബു ദാബി : പത്താമത് അല്‍ ദഫ്റ ഉത്സവ ത്തിന്‍െറ ഭാഗമായി സംഘടി പ്പിച്ച സൗന്ദര്യ മത്സര ത്തില്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ ഉടമസ്ഥത യിലുള്ള ഒട്ടകം വിജയി  യായി. ഒമാനി വംശ ത്തില്‍ പ്പെട്ട സുവര്‍ണ ചുവപ്പ് ഒട്ടക ങ്ങള്‍ ക്കുള്ള ആയേല്‍ വിഭാഗ ത്തിലാണ് ശൈഖ് സുല്‍ത്താന്റെ ഒട്ടകം ഒന്നാമ നായത്.

സൗദി അറേബ്യന്‍ വംശ ത്തിലെ കറുത്ത ഒട്ടക ങ്ങള്‍ ക്കുള്ള സൗന്ദര്യ മത്സര മായ മജാഹിമി’ല്‍ ഖമീസ് അല്‍ മസൂറി യുടെ ഒട്ടകങ്ങള്‍ വിജയികളായി.

അബു ദാബി യുടെ പടിഞ്ഞാറന്‍ മേഖല യായ അല്‍ ഗര്‍ബിയ യിലെ മദീനത്ത്‌ സായിദില്‍ ഡിസംബര്‍ രണ്ടാം വാരം തുടക്കം കുറിച്ച അല്‍ ദഫ്റ ഹെറിറ്റേജ് ഫെസ്റ്റി വലി ന്റെ ഭാഗ മായാണ് ഒട്ടക ങ്ങൾ ക്കായി സൗന്ദര്യ മത്സരം ഒരുക്കി യത്. വിജയികള്‍ക്ക് ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്രോഫി കള്‍ സമ്മാനിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദുബായ് ടാക്‌സി കളില്‍ ‘മകാനി’ സംവിധാനം
Next »Next Page » വ്യവസ്ഥാപിത ചിന്തകളെ ചോദ്യം ചെയ്ത് ‘അരാജക വാദി യുടെ അപകട മരണം’ അരങ്ങില്‍ എത്തി »



  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine