ആര്‍. എസ്. സി. സാഹിത്യോത്സവ് : അബുദാബി സോണിന് കിരീടം

October 30th, 2016

rsc-logo-risala-national-sahithyolsav-2016-ePathram
അല്‍ഐന്‍ : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി ) നാഷണൽ സാഹിത്യോത്സവിന് സമാപനമായി.

സാഹിത്യോത്സവില്‍ 163 പോയിന്‍റ് നേടി അബുദാബി സോണ്‍ ചാമ്പ്യന്മാരായി. ദുബായ് സോണില്‍നിന്നുള്ള തൗബാന്‍ ഖാലിദ് കലാ പ്രതിഭയായി.

152 പോയന്‍റു മായി ദുബായ് രണ്ടാം സ്ഥാനവും 141 പോയന്‍റു മായി അജ്മാന്‍ മൂന്നാം സ്ഥാനവും നേടി. നാലു വിഭാഗ ങ്ങളിലായി 40 കലാ – സാഹിത്യ ഇന ങ്ങളി ലാണ് മത്സരം നടന്നത്.

സമാപന സമ്മേളനം കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു.

ഐ. സി. എഫ്. നാഷണല്‍ പ്രസിഡന്‍റ് മുസ്തഫ ദാരിമി കടങ്കോട് അദ്ധ്യക്ഷത വഹിച്ചു. പി. സി. കെ. അബ്ദുല്‍ ജബ്ബാര്‍ കലാ പ്രതിഭ പ്രഖ്യാപനം നടത്തി. ശരീഫ് കാര ശ്ശേരി കലാപ്രതിഭ സമ്മാനം നല്‍കി.

ഇ. കെ. മുസ്തഫ ചാമ്പ്യന്മാരെ പ്രഖ്യാപിച്ചു. പി. പി. എ. കുട്ടി ദാരിമി, റസല്‍ മുഹമ്മദ്, അഷറഫ്, ശമീം തിരൂര്‍, അബ്ദുല്‍ ഹയ്യ് അഹ്സനി, സി. എം. എ. കബീര്‍ മാസ്റ്റര്‍, ഹമീദ് പരപ്പ, ഹംസ മുസ്ലിയാര്‍ ഇരിങ്ങാവൂര്‍ എന്നിവര്‍ വിജയി കള്‍ക്ക് ട്രോഫികൾ സമ്മാനിച്ചു. ദുബായ് അടുത്ത സാഹിത്യോത്സവ് വേദി യായി പ്രഖ്യാപിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കലാഭവൻ മണിയുടെ സ്മരണാർത്ഥം ‘നിലയ്ക്കാത്ത മണി നാദം’ അബു ദാബി യിൽ

October 30th, 2016

poster-release-maninadham-ePathram
അബുദാബി : നാടൻ പാട്ടു കളി ലൂടെയും അഭിനയ മികവി ലൂടെയും ആസ്വാദ കരുടെ ഹൃദയം കവർന്ന കലാ ഭവൻ മണി യുടെ സ്മരണാർത്ഥം അബു ദാബി യിൽ ഒരുക്കുന്ന സംഗീത നിശ യുടെ ബ്രോഷർ പ്രകാശനം, അബു ദാബി മലയാളി സമാജ ത്തിൽ വെച്ച് നടന്നു.

സമാജം പ്രസിഡന്റ് ബി. യേശു ശീലനിൽ നിന്നും സഹാറ മെഡിക്കൽ ഗ്രൂപ്പ് എം. ഡി. ഡോക്ടർ അബ്ദുൽ കലാം ബ്രോഷർ ഏറ്റു വാങ്ങി.

ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ മനോജ് കാന, ചലച്ചിത്ര താരം അനു മോൾ, അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക കലാ രംഗത്തെ പ്രമു ഖരും സംബന്ധിച്ചു.

shafeel-kannoor-nilakkatha-mani-nadham-ePathram

2016 നവംബർ 17 വ്യാഴാഴ്ച വൈകുന്നേരം 7:30 ന് മുസ്സഫ യിലെ അബു ദാബി മലയാളി സമാജ ത്തിൽ വെച്ച് ‘നിലയ്ക്കാത്ത മണി നാദം’ എന്ന പേരിൽ അരങ്ങേറുന്ന സംഗീത നിശ യിൽ ജൂനിയർ മണി എന്നറി യപ്പെ ടുന്ന രഞ്ചു ചാല ക്കുടി യോടൊപ്പം പ്രമുഖ ഗായക രായ കൊല്ലം ഷാഫി, ഹംദ നൗഷാദ്, ഹർഷ ചന്ദ്രൻ, കാവ്യ നാരായണൻ, ബിജേഷ് ചേളാരി തുടങ്ങിയവരും യു. എ. ഇ. യിലെ ശ്രദ്ധേ യ രായ കലാ കാരന്മാരും പങ്കെടുക്കും. സംവിധാനം ഷഫീൽ കണ്ണൂർ.

വിശദ വിവരങ്ങൾക്ക് : 050 95 98 474, 056 97 29 100

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആര്‍. എസ്. സി. നാഷണല്‍ സാഹിത്യോത്സവ് വെള്ളിയാഴ്ച അല്‍ ഐനില്‍

October 25th, 2016

rsc-logo-risala-national-sahithyolsav-2016-ePathram
അല്‍ ഐന്‍ : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി.) എട്ടാമത് നാഷണല്‍ സാഹിത്യോ ത്സവ്  2016 ഒക്ടോബര്‍ 28 വെള്ളി യാഴ്ച അല്‍ ഐനിൽ വെച്ച് നടക്കും.

കഴിഞ്ഞ രണ്ടു മാസ മായി നടന്ന ഇരു നൂറോളം സാഹിത്യോത്സവ് മത്സര ങ്ങളിൽ നിന്നും തെര ഞ്ഞെടു ക്കപ്പെട്ട 500 മത്സരാർ ത്ഥികൾ 46 ഇന ങ്ങളി ലായി മാറ്റുരക്കും.

വിശദ വിവരങ്ങൾക്ക് 055 884 4829

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഭാവ ത്രയം കഥകളി മഹോൽസവം സമാപിച്ചു

October 23rd, 2016

kala-mandalam-gopi-margi-vijayakumar-bhavathrayam-kadhakali-ePathram
അബുദാബി : മൂന്നു ദിവസ ങ്ങളി ലായി അബുദാബി കേരള സോഷ്യൽ സെന്ററിൽ അരങ്ങേറിയ ‘ഭാവ ത്രയം’ കഥ കളി മഹോൽസവ ത്തിനു തിരശീല വീണു. ആദ്യ രണ്ടു ദിവസ ങ്ങളിൽ ദുര്യോ ധന വധം, കിരാതം, എന്നീ കഥ കളാണ് അരങ്ങിൽ എത്തിയത്. സംഗീത പ്രധാന മായ കുചേല വൃത്തം കഥ കളി യാണ് സമാപന ദിവസം അര ങ്ങേറി യത്.

കലാ മണ്ഡലം ഗോപി യുടെ ശ്രീകൃഷ്‌ണ വേഷവും മാർഗ്ഗി വിജയ കുമാറി ന്റെ കുചേലനും അരങ്ങു നിറ ഞ്ഞാടി. കലാ മണ്ഡലം ഷണ്മുഖന്റെ രുഗ്മിണി യും കലാ മണ്ഡലം വിപിന്റെ കുചേല പത്‌നി യുമാ യിരു ന്നു ശ്രദ്ധേയ മായ മറ്റു വേഷ ങ്ങൾ.

കലാ മണ്ഡലം ഗോപി രണ്ടു കഥ കളി ലെയും കൃഷ്ണ വേഷ ങ്ങള്‍ ചെയ്തതാണ് ഈ വർഷ ത്തെ കഥ കളി മഹോ ത്സവ ത്തിന്റെ സവിശേഷത.

കോട്ട യ്‌ക്കൽ കേശവൻ, കലാ മണ്ഡലം ഷണ്മുഖൻ, കലാ നിലയം വിനോദ് തുടങ്ങിയ ഇരുപതോളം കലാ കാര ന്മാർ വിവിധ കഥാ പാത്ര ങ്ങൾക്കു വേഷ പ്പകർച്ച യേകി. പത്തിയൂർ ശങ്കരൻ കുട്ടി, നെടു മ്പിള്ളി രാമ മോഹന്‍ എന്നിവര്‍ പിന്നണി പാടി. കലാ മണ്ഡലം കൃഷ്‌ണ ദാസ്, കലാ നിലയം മനോജ് എന്നിവര്‍ മേളം ഒരുക്കി. ഡോ. പി.വേണു ഗോപാലൻ അരങ്ങു പരിചയ പ്പെടുത്തി.

കഥകളി കലാ കാരനാ യിരുന്ന കോട്ടക്കല്‍ ശിവ രാമന്‍െറ അരങ്ങും ജീവിതവും അണി യറയും ചിത്രീ കരി ക്കുന്ന ‘ശിവ രാമണീയം’ ഫോട്ടോ പ്രദർശനവും ഭാവ ത്രയ ത്തി ന്റെ ഭാഗ മായി കെ. എസ്. സി. അങ്കണ ത്തിൽ നടന്നു. പ്രശസ്ത ഫോട്ടോ ഗ്രാഫര്‍ രാജന്‍ കാരിമൂല പകര്‍ത്തിയ 65 ഓളം ചിത്രങ്ങളാണ് പ്രദര്‍ശി പ്പിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. ഓണ സദ്യയിൽ മൂവായിരത്തോളം പേർ

October 15th, 2016

അബുദാബി : ഒക്ടോബര്‍ 14 വെള്ളി യാഴ്ച സംഘ ടിപ്പിച്ച കേരളാ സോഷ്യൽ സെന്ററിന്റെ ഓണ സദ്യ യിൽ സമൂഹ ത്തിന്റെ നാനാ തുറ കളിൽ നിന്നു മായി മൂവായിര ത്തോളം പേർ പങ്കെടുത്തു.

കെ. എസ്. സി. അങ്കണ ത്തിൽ ഒരുക്കിയ സദ്യ ക്കായി തലേ ദിവസം തന്നെ വനിതാ വിഭാഗ ത്തിന്റെ നേതൃത്വ ത്തിൽ ഒരുക്ക ങ്ങൾ തുടങ്ങി യിരുന്നു.

നാട്ടിൽ നിന്നെത്തിയ പ്രമോദിന്റെ നേതൃത്വ ത്തിൽ കെ. എസ്. സി. യുടെ നൂറോളം വരുന്ന സന്നദ്ധ പ്രവർത്ത കരുടെ പരിശ്രമ ത്തിലൂടെ വിഭവ സമൃദ്ധ മായ സദ്യ ഒരുക്കി.

ഓണ സദ്യയിൽ പാർലമെന്റ് മെമ്പർ എം. ബി. രാജേഷ് മുഖ്യാതിഥി ആയി രുന്നു. യു. എ. ഇ. യിലെ സാമൂഹ്യ – സാംസ്കാരിക – വാണിജ്യ രംഗ ങ്ങളിലെ പ്രമുഖരും പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബി യിൽ വികസന പദ്ധതികൾക്ക് അംഗീകാരം
Next »Next Page » നമ്മൾ എല്ലാവരും പോലീസുകാർ പദ്ധതി ക്ക് തുടക്കം കുറിച്ചു »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine