ആന്‍റിയ രക്ത ദാന ക്യാമ്പ്‌ വെള്ളിയാഴ്ച

July 14th, 2016

logo-angamaly-nri-association-ePathram
അബുദാബി : അങ്കമാലി നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ ‘അങ്കമാലി എന്‍. ആര്‍. ഐ.അസ്സോസ്സിയേഷന്‍’ (ANRIA) അബുദാബി ചാപ്റ്ററി ന്റെ ആഭിമുഖ്യത്തില്‍ ‘രക്ത ദാന ക്യാമ്പ്’ സംഘടി പ്പിക്കുന്നു.

ജൂലായ് 15 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 4 മണി വരെ അബു ദാബി ഖാലിദിയ മാളിനു സമീപ ത്തുള്ള ബ്ലഡ് ബാങ്കില്‍ വെച്ച് നടക്കുന്ന രക്ത ദാന ക്യാമ്പി ലൂടെ രക്തം ദാനം ചെയ്യാന്‍ താല്പര്യ മുള്ളവര്‍ സംഘാട കരു മായി ബന്ധപ്പെടണം.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : സ്വരാജ് 055 84 69 171

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ലേബർ ക്യാമ്പുകളിൽ ഇഫ്താര്‍ സംഗമവും മെഡിക്കല്‍ ക്യാമ്പും ഒരുക്കി യു. എ. ഇ. എക്സ്ചേഞ്ച്

July 3rd, 2016

logo-uae-exchange-ePathram
ദുബായ് : റമദാൻ വ്രത ദിനങ്ങളിൽ യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളിൽ ഈ വർഷ വും തൊഴിലാളി കൾക്കു വേണ്ടി ഇഫ്താർ വിരുന്നും മെഡിക്കൽ പരിശോ ധന യും ബോധ വത്ക രണ പരിപാടി കളും സംഘടി പ്പിച്ചു കൊണ്ട് യു. എ. ഇ. എക്സ് ചേഞ്ചും എക്സ്പ്രസ് മണിയും മാതൃക യാവുന്നു.

പുകയില, മദ്യം, മയക്കു മരുന്ന് എന്നിവ യുടെ ഉപയോഗം സൃഷ്ടി ക്കുന്ന ദൂഷ്യ ങ്ങളെ കുറിച്ച് ദുബായ് അൽഖൂസിലെ അൽ ഷാഫർ ജനറൽ കോൺട്രാ ക്റ്റിംഗ് കമ്പനി യുടെ ക്യാമ്പിൽ അറുനൂറോളം തൊഴി ലാളി കൾക്ക് ക്ലാസ്സ് ഏർപ്പെ ടുത്തി. എമിറേറ്റ്സ് നഴ്‌സസ് അസോസി യേഷന്റെ പിന്തുണ യോടെ ഇവർക്ക് ആരോഗ്യ പരിശോധനയും നടത്തി.

യു. എ. ഇ. എക്സ്ചേഞ്ചിന്റെയും എക്സ്പ്രസ് മണി യുടെയും ഉന്നത ഉദ്യോഗസ്ഥര്‍പരിപാടിക്ക് നേതൃത്വം നല്കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗ്രീൻ വോയ്സ് ‘സ്നേഹ പുരം-2016’ ബ്രോഷർ പ്രകാശനം ചെയ്തു

February 20th, 2016

brochure-release-green-voice-snehapuram-2016-ePathram
അബുദാബി : സാമൂഹിക – സാംസ്‌കാരിക കൂട്ടായ്മ ഗ്രീൻ വോയ്സ് അബുദാബി ചാപ്ടർ പതിനൊന്നാം വാർഷിക ആഘോഷ ങ്ങ ളുടെ പ്രഖ്യാപനം, ഗ്രീൻ വോയ്സ് മുഖ്യ രക്ഷാധികാരിയും യു. എ. ഇ. എക്സ്ചേഞ്ച് സെന്റർ വൈസ് പ്രസിഡണ്ടു മായ വൈ. സുധീർ കുമാർ ഷെട്ടി നിർവ്വഹിച്ചു.

green-voice-sneha-puram-family-meet-2016-ePathram

ഗൾഫിലും കേരള ത്തിലും ജീവ കാരുണ്യ പ്രവർത്തന രംഗത്ത്‌ മാതൃക യായി മാറിയ ഗ്രീൻ വോയ്സ് അബു ദാബി യിൽ നട ത്തിയ കുടുംബ സംഗമ ത്തിലാണ് വാർഷിക ആഘോഷ ങ്ങളുടെ പ്രഖ്യാപനം നടന്നത്.

മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി സി. കെ. സുബൈർ ചടങ്ങിൽ മുഖ്യാഥിതി ആയിരുന്നു.

ഏപ്രിൽ ആദ്യവാരം അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വിപുല മായ പരിപാടി കളോടെ സംഘടി പ്പിക്കുന്ന ‘സ്നേഹ പുരം’ ഷോ യിൽ ഈ വർഷ ത്തെ ജീവ കാരുണ്യ പ്രവർത്ത ന ങ്ങളുടെ പ്രഖ്യാപനം നടക്കും. പ്രമുഖ കലാ കാര ന്മാർ പങ്കെടുക്കുന്ന ‘സ്നേഹ പുരം’ പരിപാടി യുടെ ബ്രോഷർ പ്രകാശ നവും ചടങ്ങിൽ നടന്നു.

ഗ്രീൻ വോയ്സ് ചെയർമാൻ സി. എച്ച്. ജാഫർ തങ്ങൾ, അഷ്‌റഫ്‌ ഹാജി നരിക്കോൾ തുടങ്ങിയർ നേതൃത്വം നല്കി. സാമൂഹ്യ സാം സ്കാ രിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

ബി. എസ്. നിസാമുദ്ദീന് ഗ്രീന്‍ വോയ്സ് മാധ്യമ പുരസ്കാരം സമ്മാനിച്ചു

*  ഗ്രീന്‍ വോയ്സ് ‘ഹരിതാക്ഷര പുരസ്‌കാരം’ കവി വീരാന്‍ കുട്ടിക്ക്

**  ഗ്രീന്‍ വോയ്‌സ് മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

***  ഗ്രീന്‍ വോയ്‌സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

**** ഗ്രീന്‍ വോയ്സ് സ്നേഹപുരം 2015 : പുരസ്കാരങ്ങള്‍ സമ്മാനിച്ചു

- pma

വായിക്കുക: , , , , ,

Comments Off on ഗ്രീൻ വോയ്സ് ‘സ്നേഹ പുരം-2016’ ബ്രോഷർ പ്രകാശനം ചെയ്തു

മാർത്തോമ്മാ യുവ ജന സഖ്യം തൊഴിലാളി സൗഹൃദ സംഗമം

January 22nd, 2016

abudhabi-marthoma-church-ePathram
അബുദാബി : കുടുംബ ങ്ങളിൽ നിന്നും അകന്ന് ലേബർ ക്യാമ്പു കളിൽ കഴിയുന്ന തൊഴിലാളി കൾക്കായി അബു ദാബി മാർത്തോമ്മാ യുവ ജന സഖ്യം ഒരുക്കുന്ന എട്ടാ മത് സുഹൃത്ത് സംഗമം ജനുവരി 22 വെള്ളിയാഴ്ച 5 മണി മുതൽ മുസ്സഫ മാർത്തോമ്മാ ദേവാലയ അങ്കണ ത്തിൽ നടക്കും.

ഇന്ത്യാ ക്കാരെ കൂടാതെ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, വിവിധ അറബ് രാജ്യ ങ്ങൾ എന്നിവിട ങ്ങളിൽ നിന്നുള്ള ആയിരത്തി അഞ്ഞൂറോളം തൊഴിലാളി കൾ സംഗമ ത്തിൽ പങ്കെടുക്കും.

വിവിധ രാജ്യ ങ്ങളിൽ നിന്നുള്ള കലാ രൂപങ്ങ ളുടെ അവതരണം, വിനോദ മത്സര ങ്ങൾ, സ്നേഹ സദ്യ എന്നിവയും ഒരുക്കി യിട്ടുണ്ട്. നിർദ്ധന തൊഴി ലാളി കൾക്ക് വിമാന ടിക്കറ്റ് സൗജന്യ മായി വിതരണം ചെയ്യുന്ന പദ്ധതി യുടെ ഭാഗ മായുള്ള ടിക്കറ്റു കളുടെ വിതരണവും ചടങ്ങിൽ നടക്കും.

ഇടവക വികാരി റവ. പ്രകാശ്‌ എബ്രഹാം, സഹ വികാരി റവ. ഐസ്സക്ക് മാത്യു, സഖ്യം സെക്രട്ടറി സുജിത് വർഗീസ്, കൺവീനർ മാരായ ജിലു ജോസഫ്‌, ദിപിൻ പണിക്കർ എന്നിവർ അടങ്ങുന്ന 25 അംഗ കമ്മറ്റി പ്രവർത്ത നങ്ങ ൾക്ക് നേതൃത്വം നൽകും.

- pma

വായിക്കുക: , , ,

Comments Off on മാർത്തോമ്മാ യുവ ജന സഖ്യം തൊഴിലാളി സൗഹൃദ സംഗമം

മാറുന്ന പ്രവാസം ; മറക്കുന്ന ആരോഗ്യം – ബോധ വൽകരണ ക്യാമ്പ്

January 9th, 2016

അൽ ഐൻ : ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐ. സി. എഫ്.) അലൈൻ സെൻട്രൽ കമ്മിറ്റി സംഘടി പ്പിക്കുന്ന ആരോഗ്യ ബോധ വൽകരണ ക്യാമ്പ് ജനുവരി 9 ശനി യാഴ്ച വൈകുന്നേരം 6.30 ന് അലൈൻ യൂണി വേഴ്സിറ്റി സോഷ്യൽ ക്ലബ്ബ് ഓഡിറ്റോ റിയ ത്തിൽ വെച്ച് നടക്കും.

‘മാറുന്ന പ്രവാസം ; മറക്കുന്ന ആരോഗ്യം’ എന്ന വിഷയം ചർച്ച ചെയ്യുന്ന ബോധ വൽകരണ ക്യാമ്പിൽ, കോഴി ക്കോട് മെഡിക്കൽ കോളേജ് ജീവ കാരുണ്യ പ്രവർത്തന വിഭാഗം ‘സഹായി’ യുടെ ഡയരക്ടർ അബ്ദുള്ള സഅദി ചെറുവാടി മുഖ്യ പ്രഭാഷണം നടത്തും.

വിശദ വിവരങ്ങൾക്ക് : 050 59 32 326

- pma

വായിക്കുക: , ,

Comments Off on മാറുന്ന പ്രവാസം ; മറക്കുന്ന ആരോഗ്യം – ബോധ വൽകരണ ക്യാമ്പ്


« Previous Page« Previous « ഉത്തര്‍ പ്രദേശില്‍ ആയിരം കോടി രൂപ ലുലു ഗ്രൂപ്പ് നിക്ഷേപിക്കും
Next »Next Page » കായിക താര ങ്ങള്‍ക്ക് ഇന്ത്യന്‍ സ്കൂളില്‍ വരവേല്‍പ്പ് നല്‍കി »



  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine