കുവൈറ്റ് : ‘രക്തദാനം ജീവദാനം’ എന്ന മഹത്തായ സന്ദേശ ത്തോട് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് കുവൈറ്റിലെ എറണാകുളം നിവാസി കളുടെ മതേതര കൂട്ടായ്മയായ ‘കേര’ യുടെ സാമൂഹ്യ ക്ഷേമ വിഭാഗം കുവൈറ്റ് ബ്ലഡ് ബാങ്കു മായി ചേര്‍ന്ന് നടത്തിയ രക്തദാന പരിപാടി ജാബ്രിയ ബ്ലഡ് ബാങ്കില്‍ നടന്നു.
കേരയുടെ വിവിധ യൂണിറ്റു കളില്‍ നിന്നുമുള്ള 65ല്‍ പരം പേര്‍ രക്ത ദാനം നടത്തി. കേരയുടെ ജനറല്‍ കണ്‍വീനര്‍ ജോമി അഗസ്റ്റിന്റെ നേതൃത്വ ത്തിലാണ് പരിപാടി നടന്നത്. ഉച്ചക്ക് ഒരു മണിക്ക് അഡ്വ. തോമസ് വിതയത്തില്‍ തുടക്കം കുറിച്ച രക്തദാനം വൈകിട്ട് അഞ്ചു മണിവരെ നീണ്ടു. കേരയുടെ ഈ ഉദ്യമത്തെ ബ്ലഡ് ബാങ്ക് അധികൃതരും സ്വദേശി സാമൂഹ്യ പ്രവര്‍ത്തകരും പ്രത്യേകം പ്രശംസിച്ചു.
കേര സെക്രട്ടറി സുബൈര്‍ അലമന നന്ദി പറഞ്ഞു.