മൈൽ സെവൻ ഓണം – ഈദ്‌ ആഘോഷം സംഘടിപ്പിച്ചു

September 29th, 2019

mile-seven-uae-ezhaam-mile-ePathram

ഷാര്‍ജ : യു. എ. ഇ. യിലെ തളിപ്പറമ്പ ഏഴാം മൈലു കാരുടെ കൂട്ടായ്മ മൈൽ സെവൻ, വൈവിധ്യ മാർന്ന പരിപാടി കളോടെ ഓണം – ഈദ്‌ ആഘോഷം സംഘടി പ്പിച്ചു. വിവിധ കലാ കായിക മല്‍സര ങ്ങളും അത്ത പ്പൂക്കള വും ഓണ സദ്യയും ആഘോഷ ങ്ങള്‍ ക്കു മാറ്റു കൂട്ടി.

talipparamba-ezham-mile-uae-pravasi-mile-7-ePathram

ഗ്രാമങ്ങളിലെ ഓണാ ഘോഷ ങ്ങളെ ഓര്‍മ്മിപ്പിക്കും വിധം ഒരുക്കിയ പരി പാടി യില്‍ മൈൽ സെവൻ അംഗ ങ്ങൾ ആറു ടീമു കളായി തിരിഞ്ഞ്‌ ക്രിക്കറ്റ്‌ ടൂർണ്ണ മെന്റും ഒരുക്കി.

സുബൈർ തളിപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. കെ. പി. റഷീദ്‌ പരിപാടി ‌ഉദ്ഘാ ടനം ചെയ്തു. കെ. വി. നൗഷാദ്‌, റഫീഖ്‌, അമീർ എം. പി., അൻവർ, നിസാം, ഷമീർ, ഷിഹാബ്‌ കോവ, മൻസൂർ, അബ്ദുള്ള തുടങ്ങി യവർ പരിപാടിക്ക്‌ നേതൃത്വം നൽകി. കെ. എൻ. ഇബ്രാഹിം സ്വാഗതവും ഷിഹാബ്‌ വി. നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മലയാളീ സമാജം ഓണാഘോഷ ങ്ങൾക്ക് പരിസമാപ്തി

September 21st, 2019

logo-abu-dhabi-malayalee-samajam-ePathram
അബുദാബി : മുസ്സഫ യിലെ മലയാളി സമാജ ത്തിൽ രണ്ടാഴ്ചക്കാല മായി നടന്നു വന്നി രുന്ന ഓണാഘോഷ ങ്ങൾക്ക് വിഭവ സമൃദ്ധമായ ഓണ സദ്യ യോടെ പരി സമാപ്തിയായി. സമാജം അംഗ ങ്ങളും കുടുംബാംഗ ങ്ങളും വിശിഷ്ട അതിഥി കളും ഉൾപ്പെടെ മൂവായിര ത്തോളം പേരാണ് ഓണ സദ്യ യിൽ സംബന്ധിച്ചത്.

നാട്ടിൽ നിന്നെത്തിയ പാചക വിദഗ്ധൻ കോങ്ങാട് വിനോദ് അയ്യരുടെ നേതൃത്വ ത്തി ലുള്ള സംഘം തയ്യാറാക്കിയ 31 തരം വിഭവ ങ്ങളാ യി രുന്നു സദ്യക്ക് വിളമ്പിയത്.

മുൻ വാരാന്ത്യങ്ങളിലായി കലാകായിക മത്സര ങ്ങൾ അരങ്ങേറി യിരുന്നു. പൂക്കള മത്സര ത്തോടെ യാണ് ആഘോഷ ങ്ങൾ സമാപിച്ചത്. പരിപാടി കൾക്ക് സമാജം പ്രസിഡണ്ട് ഷിബു വർഗ്ഗീസ്, ജനറൽ സെക്രട്ടറി പി. കെ. ജയരാജ്, വൈസ് പ്രസിഡണ്ട് സലിം ചിറക്കൽ, ട്രഷറർ അബ്ദുൽ ഖാദർ തിരു വത്ര, മറ്റു കമ്മിറ്റി അംഗങ്ങൾ തുടങ്ങി യവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. ചുറ്റു വട്ടം സംഘടിപ്പിച്ചു

September 16th, 2019

saleem-cholamukhath-talk-ksc-chuttuvattam-ePathram
അബുദാബി : കേരള സോഷ്യൽ സെന്റർ പ്രതി മാസ ചർച്ചാ വേദിയായ ‘ചുറ്റു വട്ടം’ പരി പാടി യിൽ ഇന്ത്യൻ ഭരണ ഘടന അവകാശ ങ്ങൾ (Present and Future) എന്ന വിഷയ ത്തെ അധി കരിച്ച് അഡ്വ ക്കേറ്റ് സലീം ചോല മുഖത്ത് മുഖ്യ പ്രഭാഷണം നടത്തി.

ജനാധിപത്യത്തിൽ അനു കൂലി ക്കുന്ന വരുടെ പോലെ തന്നെ എതിർക്കുന്ന വരുടെ സ്വര ത്തിനും കഴിഞ്ഞ കാല ങ്ങളിൽ പ്രാധാന്യം കിട്ടിയിരുന്നു. എന്നാൽ ഈ പാർല മെന്റിലെ വിവിധ സമ്മേളന ങ്ങൾ പരിശോധിക്കു മ്പോൾ എതിർ ക്ക പ്പെടുന്ന യാളു കളെ അധി കാര ത്തിന്റെ അല്ലെങ്കിൽ ആൾ ക്കൂട്ട ത്തിന്റെ ബല ത്തിൽ അടിച്ചിരുത്തുന്ന അല്ലെങ്കിൽ ഒച്ച വെച്ചു കൂവി യിരുത്തുന്ന അങ്ങേ യറ്റം മ്ലേച്ഛ മായ കാഴ്ച യാണ് കാണാൻ കഴിയുന്നതെന്ന് അദ്ദേഹം അഭി പ്രായ പ്പെട്ടു.

സി. എസ്. ചന്ദ്ര ശേഖരൻ, ബിജിത്ത് കുമാർ, ഫൈസൽ വാടാന പ്പള്ളി, എ. പി. ഗഫൂർ തുടങ്ങി യവർ സംബന്ധിച്ചു .

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൗഹൃദ സന്ദേശ വുമായി യു. എ. ഇ. എക്സ്‌ ചേഞ്ച് ഓണാഘോഷം

September 15th, 2019

uae-exchange-center-onam-2019-ePathram

അബുദാബി : യു. എ. ഇ. എക്സ്‌ ചേഞ്ച്, യൂനിമണി, ഫിനാബ്ലർ എന്നീ സ്ഥാപ നങ്ങ ളിലെ ജീവനക്കാര്‍ ഒരുക്കിയ വിപുലമായ ഓണാഘോഷം വിവിധ രാജ്യ ക്കാരുടെ സൗഹൃദം പങ്കിടുന്ന വേദിയായി.

flooral-decoration-onam-2019-uae-exchange-ePathram

‘ഓണം – യു. എ. ഇ. യുടെ സഹിഷ്ണുതാ വർഷത്തിന്ന് ഒരു സമർപ്പണം’ എന്ന ആശയ ത്തില്‍ ഒരുക്കിയ ആഘോഷ പരിപാടി കളില്‍ വിവിധ രാജ്യക്കാരായ ജീവനക്കാർ മൂന്നു ടീമു കളായി പൂക്കള മത്സരം, വടം വലി മത്സരം, കൈ കൊട്ടിക്കളി എന്നിവ സംഘടി പ്പിച്ചു. വിഭവ സമൃദ്ധ മായ ഓണ സദ്യയും ഉണ്ടായിരുന്നു

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഓണാഘോഷം സംഘടിപ്പിച്ചു

September 15th, 2019

onam-celebration-india-social-center-ePathram

അബുദാബി : ഐ. എസ്‌. സി. യുടെ ഓണാ ഘോഷം വൈവിധ്യമാര്‍ന്ന പരി പാടി കളോ ടെ സംഘടി പ്പിച്ചു. മഹാബലി എഴുന്നെള്ളത്ത്, താലപ്പൊലി, ചെണ്ട മേള ത്തോടെ യുള്ള ഘോഷ യാത്ര, ഓണ സദ്യ എന്നിവ യായി രുന്നു ഓണാ ഘോഷത്തിനെ ആകര്‍ഷക മാക്കി യത്.

isc-onam-2019-india-social-center-ePathram
ഐ. എസ്. സി. പ്രസിഡണ്ട് ഡി. നടരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്ഥാന പതി നവ്ദീപ് സിംഗ് സൂരി, ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ സ്മിത പന്ഥ് തുടങ്ങിയവര്‍ മുഖ്യ അതിഥി കളായി സംബന്ധിച്ചു. ജനറൽ സെക്രട്ടറി കെ. സത്യബാബു, വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ വല്യത്താൻ തുടങ്ങി യവർ സംസാരിച്ചു.

ഓണാഘോഷ ത്തിന്റെ ഭാഗമായി ഞായര്‍, തിങ്കള്‍, ചൊവ്വ (സെപ്റ്റം ബര്‍ 15, 16, 17) എന്നീ ദിവസ ങ്ങളില്‍ വിവിധ മത്സര ങ്ങൾ അരങ്ങേറും. വ്യാഴാഴ്ച (19 ന്‌ രാത്രി 8 മണിക്ക് കലാ സാംസ്കാരിക പരി പാടി കളും സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച രാത്രി 8 മണിക്ക് തിരു വാതിര ക്കളി മത്സരവും നടക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രേക്ഷക ശ്രദ്ധ നേടി ‘പെരുന്നാൾ ചേല്’ ഹിറ്റ് ചാര്‍ട്ടി ലേക്ക്
Next »Next Page » സൗഹൃദ സന്ദേശ വുമായി യു. എ. ഇ. എക്സ്‌ ചേഞ്ച് ഓണാഘോഷം »



  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine