അബുദാബി : അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററിന്‍െറ 2015 – 16 വര്‍ഷ ത്തേക്കുള്ള ഭരണ സമിതി നിലവില്‍ വന്നു
യുനൈറ്റഡ് മൂവ്മെന്‍റ് ബാനറില്‍ മത്സരിച്ച ജോയ് തണങ്ങാടന്‍ പ്രസിഡന്‍റായും റസല്‍ മുഹമ്മദ് സാലി ജനറല്‍ സെക്രട്ടറി യായും ജിതേഷ് പുരുഷോത്തമന്‍ ട്രഷറര്‍ ആയും തെരഞ്ഞെടുക്ക പ്പെട്ടു. വൈസ് പ്രസിഡന്റ് കെ. വി. തസ് വീര്‍, അസിസ്റ്റന്റ് സെക്രട്ടറി അസാലി മുഹമ്മദ്, അസിസ്റ്റന്റ് ട്രഷറര്‍ സാജിദ് കൊടിഞ്ഞി എന്നിവരാണ്.
ഐ. എസ്. സി. യുടെ 39 ആമത് വാര്‍ഷിക തെരഞ്ഞെടുപ്പില്‍ യുനൈറ്റഡ് മൂവ്മെന്‍റും ഡെമോക്രാറ്റിക് ഫ്രണ്ടും ശക്ത മായ പ്രചാരണ വുമായാണ് അംഗ ങ്ങളെ അഭിമുഖീകരിച്ചത്. 17 സീറ്റു കളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും നേടി തുടര്‍ച്ച യായി നാലാം വര്‍ഷവും യുനൈറ്റഡ് മൂവ്മെന്‍റ് അധികാര ത്തില്‍ എത്തുക യായിരുന്നു.
ഇത്തവണ ബാലറ്റ് പേപ്പറില്‍ ചിഹ്ന ത്തിന് പകരം സ്ഥാനാര്‍ത്ഥി കളുടെ ഫോട്ടോ യും പേരും ഉള്‍പ്പെടുത്തി യിരുന്നു. വോട്ടവകാശം ഉണ്ടായിരുന്ന 1393 അംഗ ങ്ങളില്‍ 1028 പേര്‍ വോട്ടു ചെയതു.
ജോയ് തണങ്ങാടന്‍ 128 വോട്ടിന്‍െറയും റസല്‍ മുഹമ്മദ് സാലി 538 വോട്ടിന്‍െറയും ജിതേഷ് പുരുഷോത്തമന്‍ 439 വോട്ടിന്‍െറയും ഭൂരി പക്ഷ ത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്.
മറ്റു വിഭാഗ ങ്ങളിലായി സി. പി. ഹുസൈന്‍ (കലാ വിഭാഗം), മഹേന്ദ്രന്‍ നാരായണന്‍ (അസിസ്റ്റന്റ് കലാ വിഭാഗം), ജി. ശിവദാസന്‍ (കായിക വിഭാഗം), പി. വി. ഹംസ (അസിസ്റ്റന്റ് കായിക വിഭാഗം), എം. ഐ. ഷാഫി (സാഹിത്യ വിഭാഗം), എം. ബി. ദിനേശ് (അസിസ്റ്റന്റ് സാഹിത്യ വിഭാഗം), പി. എന്‍. തുളസിദാസ്, എ. വി. സുരേഷ് ബാബു, നൗഷാദ് വളാഞ്ചേരി, ചരണ്‍ജിത് സിംഗ്, ഹനീഫ കൂറ്റനാട് എന്നിവരെ തെരഞ്ഞെടുത്തു.