അബുദാബി : ഇന്ത്യന്‍ മുസ്ലിം കള്‍ച്ചറല്‍ സെന്‍റര്‍ അബുദാബി ചാപ്റ്ററി ന്റെ വാര്‍ഷിക ആഘോഷം അബൂദാബി കേരള സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ചു. വിപുല മായ പരിപാടി കളോടെ ‘ഇശല്‍ രാവ്’ എന്ന പേരില്‍ ഒരുക്കിയ ഐ. എം. സി. സി യുടെ ഇരുപത്തി രണ്ടാമത് വാര്‍ഷിക ആഘോഷ ത്തില്‍ എന്‍. എം.അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.
എം. എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഐ. എന്‍. എല്‍. ദേശീയ കൌണ്‍സില്‍ അംഗം കുഞ്ഞാവുട്ടി അബ്ദുള്‍ ഖാദര്‍ മുഖ്യ അതിഥി ആയിരുന്നു. ടി. സി. എ. റഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി. ഐ. എം. സി. സി. പ്രസിഡന്റ് ടി. എസ്. ഗഫൂര്‍ ഹാജി കേരളാ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി മധു പരവൂര്‍, കുഞ്ഞികൃഷ്ണന്‍, കുഞ്ഞി മൊയ്തീന്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നിര്‍വ്വഹിച്ചു.
ഇന്ത്യന്‍ നാഷണല്‍ ലീഗ് സ്ഥാപക നേതാവായ ഇബ്രാഹിം സുലൈ മാന്‍ സേട്ടിന്റെ സ്മരണാര്‍ത്ഥം ഐ. എം. സി. സി. അബുദാബി ചാപ്റ്റർ ഏര്‍പ്പെടുത്തിയ പ്രഥമ മെഹബൂബെ മില്ലത്ത് മാധ്യമ പുരസ്‌ക്കാരം സിറാജ് ദിനപ്പത്രം അബുദാബി ബ്യൂറോ ഇന്‍ ചാര്‍ജ് റാഷിദ് പൂമാട ത്തിനു സമര്‍പ്പിച്ചു.
പ്രവാസി ഭാരതിയ സമ്മാന്‍ പുരസ്കാര ജേതാവ് അഷ്‌റഫ് താമരശേരിയെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് പ്രമുഖ ഗായകര്‍ അണി നിരന്ന ഗാനമേള യും വിവിധ കലാ പരിപാടി കളും അരങ്ങേറി.
നൌഷാദ് ഖാന്‍ പാറയില്‍, അഷ്‌റഫ് വലിയ വളപ്പില്‍, സമീര്‍ ശ്രീകണ്ടാപുരം, റിയാസ് കൊടുവള്ളി, പി. എം. ഫാറൂഖ്, നബീല്‍ അഹമ്മദ് തുടങ്ങിയവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.