ദുബായ്: യു.എ.ഇ. വൈസ് പ്രസിഡണ്ടും, പ്രധാന മന്ത്രിയും, ദുബായ് ഭരണാധി കാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ രക്ഷാ കര്‍തൃത്വത്തില്‍ “സാല്‍വേഷന്‍” എന്ന പേരില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമാധാന പ്രദര്‍ശനം ദുബായില്‍ നടക്കും. ദുബായ് ഇന്റര്‍നാഷനല്‍ പീസ് കണ്‍വെന്‍ഷന്റെ ഭാഗം ആയിട്ടാണ് പ്രസ്തുത സമാധാന പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 18, 19, 20 എന്നീ ദിവസങ്ങളില്‍ ദുബായ് എയര്‍പോര്‍ട്ട് എക്സ്പോ ഹാളില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ പതിനായിര കണക്കിന് ആളുകള്‍ പങ്കെടുക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ശാന്തിയും, സമാധാനവും, സാഹോദര്യവും ലോകത്തുള്ള മുഴുവന്‍ മനുഷ്യരിലും എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ സമാധാന കണ്‍വെന്‍ഷന്‍ ദുബായില്‍ സംഘടിപ്പിക്കപ്പെടുന്നത്.
മലയാളിയായ ഡോ. എം. എം. അക്ബര്‍ ഉള്‍പ്പെടെ അമേരിക്ക, ബ്രിട്ടന്‍, മലേഷ്യ, സൗദി അറേബ്യ, ഈജിപ്ത്, കുവൈറ്റ്, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖ പണ്ഡിതര്‍ വേദിയില്‍ പ്രഭാഷണങ്ങള്‍ നടത്തുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും. ഇവരുമായി ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും അവസരം ഉണ്ടാകും. വിവിധ ഭാഷകളില്‍ കൌണ്സലിംഗ് സൌകര്യവും ഒരുക്കുന്നുണ്ട്.
ദുബായ് ഭരണാധി കാരിയുടെ പത്നി ശൈഖ ഹിന്ദ് ബിന്ത് മഖ്തൂമിന്റെ രക്ഷാ കര്‍തൃത്വത്തിലുള്ള അല ഖൂസിലെ അല്‍ മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററാണ് സമാധാന സമ്മേളനത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്.