ദുബായ് : രാജ്യത്തെ ഗതാഗത നിയമങ്ങൾ, റോഡുകളിലെ അപകട സാദ്ധ്യതകൾ, വാഹന ങ്ങളുടെ സാങ്കേതിക കാര്യങ്ങൾ എന്നിവയെ ക്കുറിച്ച് ഇരു ചക്ര വാഹന യാത്രക്കാര്‍ക്ക് അവബോധം നല്‍കുന്ന ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തും.
ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആർ. ടി. എ) യും പോലീസും ചേർന്നാണ് ബോധവൽക്കരണ ക്യാമ്പയിന്‍ നടത്തുന്നത്. ഇരുചക്ര വാഹനങ്ങളിലെ ഡെലിവറി ജീവനക്കാരാണ് ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് പോലീസ് കണ്ടെത്തിയിരുന്നു.
അമിത വേഗത, ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം, വാഹനങ്ങൾ തമ്മിൽ അകലം പാലിക്കാതെയും സിഗ്നലുകൾ ശ്രദ്ധിക്കാതെയും ഉള്ള ഡ്രൈവിംഗ്, അശ്രദ്ധമായി വാഹനം ഓടിക്കുക തുടങ്ങിയവയാണ് അപകടങ്ങൾക്ക് കാരണം.
നിയമ ലംഘകര്‍ക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും എന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.
- Dubai RTA