“വ്രതം ആത്മ ഹര്‍ഷ നിലാവ്” പ്രകാശനം ചെയ്തു

June 30th, 2013

ദുബായ് : സാമൂഹ്യ പ്രവര്‍ത്തകനും വാഗ്മിയും എഴുത്തുകാര നുമായ ബഷീര്‍ തിക്കൊടിയുടെ ‘വ്രതം ആത്മ ഹര്‍ഷ നിലാവ്’ എന്ന പുസ്തകം ദുബായ് ഹോളി ഖുറാന്‍ അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ ഇബ്രാഹിം മുഹമ്മദ്‌ ബുമെല്ഹ പ്രകാശനം ചെയ്തു. ബഷീര്‍ തിക്കൊടി യുടെ നാലാ മത്തെ പുസ്തക മാണ് ‘വ്രതം ആത്മ ഹര്‍ഷ നിലാവ്’.

ഡോക്ടര്‍. എം. കെ. ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. എം. സി. എ. നാസര്‍ പുസ്തക പരിചയ പ്പെടുത്തി. ഡോ. പി. എ. ഇബ്രാഹിം ഹാജി, ഖാലിദ്‌ ഇബ്രാഹിം മര്‍സൂഖി, അബ്ദുല്‍ അസീസ്‌ സഖാഫി മമ്പാട്, കെ. കെ. മൊയ്ദീന്‍ കോയ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഡോക്ടര്‍ മുഹമ്മദ് കാസിം സ്വാഗതവും സുബൈര്‍ വെള്ളിയോട് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാചക മത്സരം ‘നടി പാചകത്തിലാണ്”

June 25th, 2013

farook-collage-alumni-cooking-competition-ePathram
ദുബായ് : ഫാറൂഖ് കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഘടന യുടെ (ഫോസ ദുബായ്) വനിതാ വിഭാഗം ജൂണ്‍ 28 വെള്ളിയാഴ്ച കറാമ ഡ്യൂണ്‍സ് അപ്പാര്‍ട്ടു മെന്‍റ്‌സില്‍ തത്സമയ പാചക മത്സരം സംഘടിപ്പിക്കുന്നു.

‘നടി പാചക ത്തിലാണ്’ എന്ന് നാമ കരണം ചെയ്ത ഈ പാചക മത്സരം ആശയം കൊണ്ടും അവതരണം കൊണ്ടും വൈവിധ്യം പുലര്‍ത്തുന്നതായിരിക്കും എന്ന്‍ ഭാരവാഹികള്‍ അറിയിച്ചു.

കോഴിക്കോട് ജില്ല പ്രവാസി അസോസി യേഷന്റെ ആഭിമുഖ്യ ത്തില്‍ ജൂലായ്  5 ന് നടക്കുന്ന ‘കാണാന്‍ ഒരു സിനിമ’ എന്ന പരിപാടി യുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഈ പാചക മല്‍സര ത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക : 050 69 46 112.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വി. എം. സതീഷിന്റെ പുസ്തകം ‘ഡിസ്ട്രസിംഗ് എന്‍കൗണ്ടേഴ്‌സ്’ പ്രകാശനംചെയ്തു

June 22nd, 2013

ദുബായ് : മാധ്യമ പ്രവര്‍ത്തകനായ വി. എം. സതീഷ് തയ്യാറാക്കിയ ‘ഡിസ്ട്രസിംഗ് എന്‍കൗണ്ടേഴ്‌സ്’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഗള്‍ഫിലെ പത്ര പ്രവര്‍ത്തന ത്തിനിട യില്‍ കണ്ടെത്തിയ ജീവിത ഗന്ധി യായ വാര്‍ത്ത കളുടെയും തുടര്‍നടപടി കളുടെയും സമാഹാര മാണ് പുസ്തകം.

distressing-encounters-cover-page-of-vm-sathish-book-ePathram

ഫ്ലോറ ഗ്രാന്‍ഡ്‌ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് പുസ്തകം പ്രകാശനം ചെയ്തു. സിന്ധി ഹസ്സന്‍ ആദ്യപ്രതി ഏറ്റു വാങ്ങി. ഗള്‍ഫ് ടുഡെ പത്രാധിപര്‍ വി. വി. വിവേകാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു.

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഇസ്മയില്‍ റാവുത്തര്‍, സാമൂഹിക പ്രവര്‍ത്തക ഉമാറാണി പത്മനാഭന്‍, പി. കെ. അന്‍വര്‍ നഹ, പി. കെ. സജിത്കുമാര്‍, കെ. കെ. മൊയ്തീന്‍ കോയ, പി. പി. ശശീന്ദ്രന്‍, എ. വി. അനില്‍കുമാര്‍, എം. സി. എ. നാസര്‍, പുന്നക്കന്‍ മുഹമ്മദാലി എന്നിവര്‍ ആശംസ നേര്‍ന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഐ. എം. എഫ്. ലോഗോ പ്രകാശനം ചെയ്തു

June 22nd, 2013

ദുബായ് : മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയാ ഫോറ ത്തിന്റെ പുതിയ ലോഗോ, ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ് പ്രകാശനംചെയ്തു.

ഐ. എം. എഫ്. പ്രസിഡന്‍റ് എല്‍വിസ് ചുമ്മാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റോണി എം. പണിക്കര്‍, ട്രഷറര്‍ ഫൈസല്‍ ബിന്‍ അഹമ്മദ്, ജോയിന്‍റ് ട്രഷറര്‍ ശ്രീജിത്ത് ലാല്‍, പി. വി. വിവേകാനന്ദ്, വി. എം. സതീഷ്, സാദിഖ് കാവില്‍, സുജിത്ത് സുന്ദരേശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജയ്‌ ഹിന്ദ്‌ ടി. വി. ഓഫീസ് ദുബായ് മീഡിയാ സിറ്റിയില്‍

June 11th, 2013

ദുബായ് : ജയ്‌ ഹിന്ദ്‌ ടി. വി. യുടെ മിഡില്‍ ഈസ്റ്റ് ന്യൂസ് ബ്യൂറോ ആസ്ഥാനം ദുബായ് മീഡിയാ സിറ്റി യിലേക്ക് പ്രവര്‍ത്തനം മാറ്റി. മീഡിയാ സിറ്റി യിലെ കെട്ടിട നമ്പര്‍ രണ്ട് എന്നറിയ പ്പെടുന്ന സി എന്‍ എന്‍ ചാനല്‍ കെട്ടിട ത്തിലാണ് ജയ്‌ ഹിന്ദ്‌ ടി. വി. പ്രവര്‍ത്തിക്കുക.

നേരത്തെ, ദുബായ് സ്റ്റുഡിയോ സിറ്റി യിലാണ് ഓഫീസും സ്റ്റുഡിയോയും പ്രവര്‍ത്തിച്ചിരുന്നത്.

യു. എ. ഇ. യിലെ ടെലിവിഷന്‍ കേബിള്‍ ശൃംഖല യായ ഇ – വിഷനില്‍ ഇപ്പോള്‍ ജയ്‌ ഹിന്ദ്‌ ടി. വി. ലഭിക്കുന്നത് 732 ആം നമ്പറിലാണ്

വിവരങ്ങള്‍ക്ക് വിളിക്കുക : 055 – 640 64 14

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി. ഒൻ‌പതാം വാർഷികം ഷാര്‍ജ യില്‍
Next »Next Page » അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സ്‌കൂള്‍ ബാവ ഹാജിയെ ആദരിച്ചു »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine