പുല്ലുറ്റ് സ്നേഹ സംഗമം വെള്ളിയാഴ്ച

February 19th, 2012

uae-pullut-association-logo-ePathram ദുബായ് : യു. എ. ഇ. പുല്ലുറ്റ് അസോസി യേഷന്‍ സ്നേഹ സംഗമം ഫെബ്രുവരി 24 വെള്ളിയാഴ്ച കാലത്ത് 10 മണി മുതല്‍ ദുബായ് സബീല്‍ പാര്‍ക്കില്‍‍ നടക്കും. യു. എ. ഇ. യിലുള്ള എല്ലാ അംഗ ങ്ങളും കുടുംബ സമേതം പങ്കെടുക്കണം എന്ന് പ്രോഗ്രാം ചീഫ് വി. കെ. മുരളിധരന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 62 49 215 എന്ന നമ്പരില്‍ ബന്ധപ്പെടണം.

അതാതു എമിറേറ്റു കളില്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍ :
ഷാര്‍ജ, അജ്മാന്‍ (സജയന്‍ : 050 80 80 638 ) ഫുജൈറ, റാസ്‌ അല്‍ ഖൈമ, ഉമ്മുല്‍ ഖുവൈന്‍ ( സുനില്‍ : 050 38 20 123 ) ദുബായ് (സുനില്‍ പി. വി. : 050 67 47 206 ) അബുദാബി (ഷാജി : 050 44 69 325 )

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സീതി സാഹിബ് വിചാര വേദി അഞ്ചാം വാര്‍ഷിക പൊതു യോഗം

February 6th, 2012

seethi-sahib-vicharavedhi-general-body-ePathram
ദുബായ് : മുസ്‌ലിം സമുദായ ത്തിന്റെ നവോത്ഥാന ശില്പി സീതി സാഹിബിനെ സമൂഹ ത്തില്‍ സ്മരിക്കുന്ന പരിപാടികള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും നാട്ടില്‍ നടപ്പാക്കുന്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ജന പങ്കാളിത്തം ഉറപ്പു വരു ത്താനും വിപുലമായ സെമിനാര്‍ സംഘടിപ്പിക്കാന്‍ സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ അഞ്ചാമത് വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു.

സീതി പടിയത്ത് യോഗം ഉദ്ഘാടനം ചെയ്തു. ഹനീഫ് കല്‍മട്ട അദ്ധ്യക്ഷത വഹിച്ചു. ഡോ. വി. എ. അഹ്മദ് കബീര്‍, കുട്ടി കൂടല്ലൂര്‍, കെ. എ. ജബ്ബാരി എന്നിവര്‍ സംസാരിച്ചു. ബീരാവുണ്ണി തൃത്താല, ഇസ്മയില്‍ ഏറാമല, ജമാല്‍ മനയത്ത്, കെ. എന്‍. എ. കാദര്‍ , നാസര്‍ കുറുമ്പത്തൂര്‍, ബാവ തോട്ടത്തില്‍, അബ്ദുല്‍ ഹമീദ് വടക്കേകാട്, മൊയ്ദീന്‍ പൊന്നാനി, റസാക്ക് ഒരുമനയൂര്‍, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. അഷ്‌റഫ് കൊടുങ്ങല്ലൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

-അയച്ചു തന്നത് : അഷ്‌റഫ് കൊടുങ്ങല്ലൂര്‍

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സീതി സാഹിബ് വിചാരവേദി വാര്‍ഷിക പൊതുയോഗം

January 29th, 2012

seethisahib-logo-epathramദുബായ് : സീതി സാഹിബ് വിചാരവേദി യു. എ. ഇ. ചാപ്റ്റര്‍ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 3 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ദുബായ് യുനിയന്‍ മെട്രോ സ്റ്റേഷന് സമീപം അല്‍ ദീക് ഇന്സ്റ്റിട്ട്യുറ്റ് ഹാളില്‍ പ്രസിഡന്റ്‌ കെ. എച്. എം അഷ്റഫിന്റെ അദ്ധ്യക്ഷത യില്‍ ചേരുമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു. പൊതുയോഗ ത്തില്‍ പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും ഉണ്ടായിരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുബായില്‍ മലയാളി ആര്‍ക്കിടെക്ട്മാരുടെ മഹാസമ്മേളനം

January 25th, 2012
ദു

ദുബായ്: കേരളത്തില്‍ നിന്നുള്ള ആര്‍ക്കിടെക്ടുകളുടെ മഹാ സമ്മേളനത്തിനു ദുബായ് വേദിയാകുന്നു. ജനുവരി 26 മുതല്‍ 28 വരെ ഷേഖ് സായിദ് റോഡില്‍ ഉള്ള ഹോട്ടല്‍ ജുമൈറ എമിറേറ്റ്സ് ടവേഴ്സില്‍ നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള ഇരുനൂറോളം ആര്‍ക്കിടെക്ടുകള്‍ ചടങ്ങില്‍ സംബന്ധിക്കും.  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സിന്റെ കേരള ചാപ്റ്ററും യു. എ. ഈയിലെ മലയാളി ആര്‍ക്കിടെക്ട്സിന്റെ കൂട്ടായ്മയായ കേരള ആര്‍ക്കിടെക്ട്സ് ഫോറം- എമിറേറ്റ്സ് (കഫേ) എന്ന സംഘടനയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലോകപ്രശസ്ത ആര്‍ക്കിടെക്ടുമാരായ നീല്‍ ഫിഷര്‍, ക്രിസ്റ്റഫര്‍ ബെന്നിന്‍‌ജര്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യയില്‍ നിന്നുള്ള സഞ്ചയ് മോഹെ, ശശികല ഭൂഷന്‍, ദുബായില്‍ നിന്നും മനോജ് ക്ലീറ്റസ് തുടാങ്ങിയവര്‍ ആര്‍ക്കിടെക്ചറുമായി ബന്ധപ്പെട്ട് വ്യത്യസ്ഥ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. ഒപ്പം കേരളത്തിലെ മികച്ച ആര്‍ക്കിടെക്ടുകളെ തിരഞ്ഞെടുക്കുവാന്‍ നടത്തിയ മത്സരത്തിന്റെ ഫലപ്രഖ്യാപനവും അവാര്‍ഡ് വിതരണവും ഉണ്ടായിരിക്കും.
അറിവു പങ്കുവെക്കുന്നതോടൊപ്പം കേരളത്തിലെ ആര്‍ക്കിടെക്ട്ചറിനെ കുറിച്ചും മലയാളി ആര്‍ക്കിടെക്ടുകളെ കുറിച്ചും ലോകത്തിനു പരിചയപ്പെടുത്തുവാന്‍ കൂടെ ആണ് ഈ ചടങ്ങിലൂടെ ഉദ്ദേശിക്കുന്നതെന്ന് സംഘാടക സംഘം അംഗങ്ങളും ആര്‍ക്കിടെക്ടുമാരുമായ സുനില്‍. പി. സ്റ്റാന്‍‌ലിയും, സി. നജീബും, സുധീറും e-പത്രത്തോട് പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാന്തപുരത്തെ വെല്ലുവിളിക്കാന്‍ എസ്‌. കെ. എസ്. എഫ്. വളര്‍ന്നിട്ടില്ല : ആലൂര്‍

January 21st, 2012

ദുബായ് : ആള്‍ ഇന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരെ വെല്ലു വിളിക്കാന്‍ എസ്. കെ. എസ്. എഫ് വളര്‍ന്നിട്ടില്ല എന്ന് ആലൂര്‍ യു. എ. ഇ. നുസ്രത്തുല്‍ ഇസ്ലാം കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ ആലൂര്‍ ടി. എ. മഹമൂദ് ഹാജി പ്രസ്താവിച്ചു. കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ ഇന്ത്യാ രാജ്യത്ത് 2000 പള്ളികള്‍ നിര്‍മ്മിച്ചപ്പോള്‍ എസ്. കെ. കുട്ടികളും അവരുടെ നേതാക്കളും മുസ്ലിം സമുദായത്തെ തെറ്റി ദ്ധരിപ്പിച്ചു പണ പിരിവ് നടത്തി 105 കോടി രൂപ മുതല്‍ മുടക്കി ദര്‍ശന ടി. വി. എന്ന പേരില്‍ വിനോദ ചാനല്‍ തുടങ്ങുക യായിരുന്നു. ഇത് ഏത് സുന്നത്ത് ജമാഅത്ത് ആണെന്നും, ഇതിനു ഇസ്ലാമില്‍ വല്ല ന്യായീകരണവും ഉണ്ടോ എന്നും എസ്. കെ. വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കണം എന്ന് ആലൂര്‍ ഹാജി ദുബായില്‍ ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വെയ്ക് പുതിയ ഭാരവാഹികള്‍
Next »Next Page » അല്‍ഐന്‍ ബ്ലൂസ്റ്റാര്‍ കലാ സാഹിത്യ മേള »



  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine