ദുബായ് : കേരളാ റീഡേഴ്സ് & റൈറ്റേഴ്സ് സര്ക്കിള് (വായനക്കൂട്ടം) സലഫി ടൈംസ് ഫ്രീ ജേണലി ന്റേയും സംയുക്താഭി മുഖ്യത്തില് നടത്തപ്പെടുന്ന സഹൃദയ – അഴീക്കോട് പുരസ്കാര (2012) സമര്പ്പ ണവും വന ദിനാചരണവും മാര്ച്ച് 20 ചൊവ്വാഴ്ച വൈകീട്ട് 8.30 ന് ദേര ഇത്തി സലാത്തിനു സമീപമുള്ള അല് ദീഖ് ഓഡിറ്റോറിയ ത്തില് ( ദല് മോഖ് ടവര് ) വെച്ച് നടത്തപ്പെടുന്നു.
തദവസര ത്തില് ദുബായ് കൈരളി കലാ കേന്ദ്രം പ്രസിഡന്റ് കരീം വെങ്കിടങ്ങ് സലഫി ടൈംസ് അഴീക്കോട് സ്പെഷ്യലി ന്റെ പ്രകാശനം നിര്വഹിക്കും. മൌലവി അബ്ദു സ്സലാം മോങ്ങം മുഖ്യ പ്രഭാഷണം നടത്തും.
സഹൃദയ പുരസ്കാരം ലോഗോ പ്രകാശനം സുധീര് കുമാര് ഷെട്ടി നിര്വ്വഹിച്ചപ്പോള്
കേരളാ റീഡേഴ്സ് & റൈറ്റേഴ്സ് സര്ക്കിള് ചാപ്റ്റര് ( വായനക്കൂട്ടം ) പ്രസിഡന്റ് അഡ്വ : ജയരാജ് തോമസ്, ഇന്ത്യന് മീഡിയാ ഫോറം പ്രസിഡന്റ് എന്. വിജയ് മോഹന്, കെ. കെ. മൊയ്തീന് കോയ, നിസ്സാര് സെയ്ത്, സബാ ജോസഫ്, എ. പി. അബ്ദു സമദ്, ഡോ. സുധാകരന്, ത്രിനാഥ്, ഷീല പോള്, റീന സലിം, ഉബൈദ് ചേറ്റുവ, കമറുദ്ധീന് ആമയം, അസ്മോ പുത്തന്ചിറ, ടി. പി. ഗംഗാധരന്, ബിജു ആബേല് ജേക്കബ്, എന്. പി. രാമചന്ദ്രന്, പുന്നക്കന് മുഹമ്മദ് അലി, നാസര് ബേപ്പൂര് , ജലീല് പട്ടാമ്പി, ബഷീര് തിക്കൊടി, ഗഫൂര് തളിക്കുളം, പി. എ. ഇബ്രാഹീം ഹാജി, വിനോദ് നമ്പ്യാര്, കെ. എം. അബ്ബാസ്, തുടങ്ങിയവര് സഹൃദയ സ്നേഹ സന്ദേശങ്ങള് നല്കും. ഡോ. ജോര്ജ് രാജ്യാന്തര വന ദിനാ ചരണ പ്രമേയം അവതരിപ്പിക്കും.