ഭൌമ മണിക്കൂർ ബുർജ് ഖലീഫയിലും

March 24th, 2013

burj-khalifa-earth-hour-2013-epathram

ദുബായ് : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ വൈദ്യുത ദീപങ്ങൾ ഒരു മണിക്കൂർ അണച്ചു കൊണ്ട് 2013ലെ ഭൌമ മണിക്കൂർ ആചരണത്തിൽ പങ്കാളിയായി. കൃത്യം 8:30ന് മിന്നിത്തിളങ്ങുന്ന അലങ്കാര ദീപങ്ങൾ ഒരു വട്ടം മിന്നിമറഞ്ഞതോടെ ബുർജ് ഖലീഫ ഇരുട്ടിലാണ്ടു. വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിലൂടെ കാർബൺ ബഹിർഗ്ഗമനവും അതു വഴി പരിസ്ഥിതി ആഘാതം കൂറയ്ക്കുക എന്ന സന്ദേശവും ആഗോള കാലാവസ്ഥാ വ്യതിയാനം ആഗോള താപനം മുതലായ പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുകയും എന്ന കാലഘട്ടത്തിന്റെ ആവശ്യത്തിൽ തങ്ങളുടെ പ്രതിബദ്ധത പ്രകടമാക്കി കൊണ്ട് ദുബായ് നഗരവും ഇത്തവണത്തെ ഭൌമ മണിക്കൂർ ആചരണത്തിൽ സജീവ പങ്കാളിത്തം വഹിച്ചു.

ബുർജ് ഖലീഫയ്ക്കൊപ്പം ബുർജ് അൽ അറബ്, ദുബായ് മോൾ, ദുബായ് മറീനാ മോൾ, സൂഖ് അൽ ബഹാർ, ഗോൾഡ് ആൻഡ് ഡയമണ്ട് പാർക്ക്, ദി അഡ്രസ് ഹോട്ടൽ, ഹിൽട്ടൺ, റാഫ്ൾസ്, ഫെയർമോണ്ട് ഹോട്ടലുകൾ, സിറ്റി സെന്റർ, മോൾ ഓഫ് ദി എമിറേറ്റ്സ്, മിർദിഫ് സിറ്റി സെന്റർ എന്നിവ അടക്കം ഒട്ടേറെ കെട്ടിടങ്ങൾ വിളക്കുകൾ അണച്ച് ഈ ഉദ്യമത്തിൽ പങ്കെടുത്തു. ദുബായ് മുൻസിപ്പാലിറ്റി തങ്ങളുടെ കെട്ടിടങ്ങൾ എല്ലാം ഇരുട്ടിലാക്കി പിന്തുണ പ്രകടിപ്പിച്ചു. ലോകത്ത് ഏറ്റവും ഉയരം കൂടിയ അവതരണ ജലധാരയായ ദുബായ് ഫൌണ്ടൻ ഭൌമ മണിക്കൂർ സമയത്ത് പ്രവർത്തനരഹിതമായി പിന്തുണ നൽകി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഭരണകൂടം ജനങ്ങളെ അപമാനിച്ചു: എം. വി. ഗോവിന്ദന്‍

March 16th, 2013

ദുബായ് : ഇന്ത്യന്‍ ഭരണകൂടം സ്വന്തം ജനതയെ ലോക ത്തിനു മുന്നില്‍ അപമാനിത രാക്കുകയാണ് എന്ന് സി. പി. എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. വി. ഗോവിന്ദൻ ദുബായിൽ പറഞ്ഞു. ഇറ്റാലിയന്‍ നാവികര്‍ക്കു ഇന്ത്യ യില്‍ നിന്നു തപാല്‍വോട്ട് രേഖപ്പെടുത്താമെന്നിരിക്കെ വസ്തുതകള്‍ കോടതി യില്‍ നിന്നു മറച്ചു വച്ച് അവര്‍ക്കു രാജ്യം വിടാന്‍ കേന്ദ സര്‍ക്കാര്‍ അവസരം ചെയ്തു കൊടുത്തു. സാമ്രാജ്യത്വ ത്തോടുള്ള ദാസ്യ മനോഭാവ മാണ് ഇതെന്നും ദല സ്വീകരണ സമ്മേളന ത്തില്‍ ആരോപിച്ചു.

ജാമ്യം നിന്ന ഇറ്റാലിയന്‍ സ്ഥാനപതിയെ ഏതു വിധേനയും രാജ്യം വിടാന്‍ അനുവദിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുകയാണ്. തുടര്‍ച്ചയായ ജന വിരുദ്ധ സമീപന ങ്ങള്‍ മൂലം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടി വരുന്നു. ജന ങ്ങളെ ജാതി, മത, വര്‍ഗ, ലിംഗ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു പോരടി പ്പിക്കാനുള്ള ഗുഢാലോചന നടക്കുക യാണെന്നും പറഞ്ഞു.

പ്രസിഡന്റ് മാത്തുക്കുട്ടി കടോണ്‍ അധ്യക്ഷത വഹിച്ചു. രാജന്‍ മാഹി, ജനറല്‍ സെക്രട്ടറി പി. പി. അഷ്റഫ് എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭാവനാമൃതം 2013 ആഘോഷിച്ചു

February 23rd, 2013

sugatha-kumari-inbhavana-arts-dubai-28th-anniversary-ePathram
ദുബായ് : ഭാവനാ ആര്‍ട്‌സ് സൊസൈറ്റി യുടെ 28 ആമത് വാര്‍ഷികം വര്‍ണ്ണാഭമായ പരിപാടി കളോടെ ആഘോഷിച്ചു. ഡോ. ടിജു തോമസ് ഉദ്ഘാടനം ചെയ്തു. കവയിത്രി സുഗത കുമാരി മുഖ്യാതിഥി ആയിരുന്നു. സുലൈമാന്‍ തണ്ടിലം അധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി ഷാജി വര്‍ഗീസ് പൊന്നാനി ആമുഖ പ്രസംഗം നടത്തി. ത്രിനാഥ്‌, മോഹന്‍ കുമാര്‍, നൗഷാദ് പുന്നത്തല എന്നിവര്‍ ആശംസാ പ്രസംഗ ങ്ങള്‍ നടത്തി. ലത്തീഫ് മമ്മിയൂര്‍ സ്വാഗതം പറഞ്ഞു. സുലൈമാന്‍ തണ്ടിലും ഉപഹാരം നല്‍കി. വിവിധ കലാപരിപാടി കളും അരങ്ങേറി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പരിസ്ഥിതി സൌഹൃദ പള്ളി വരുന്നു

February 17th, 2013

grohe-eco-friendly-mosque-epathram

ദുബായ്: ഏറ്റവും പുതിയ ഹരിത സാങ്കേതിക വിദ്യകളോടെ ജലം വളരെ കുറച്ചു ഉപയോഗിക്കാവുന്ന തരത്തില്‍ ഖലിഫ അല്‍ തജെര്‍ എന്നു പേരിട്ടിരിക്കുന്ന പള്ളി ദുബായിലെ ദെയ്റയിലാണ് നിര്‍മ്മിക്കുന്നത്. ഒരേ സമയം 3500 പേരെ ഉള്‍ക്കൊള്ളാവുന്ന ‍ ഈ പള്ളിയുടെ വലിപ്പം 1.05 ലക്ഷം ചതുരശ്ര അടിയാണ്. 2014 ൽ തന്നെ ഇതിന്റെ പണി പൂര്‍ത്തിയാക്കി ആരാധനക്കായ്‌ തുറന്നു കൊടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. സൌരോർജ്ജത്തിന്റെ ഉപയോഗം, കുളിമുറിയിൽ നിന്നും ഒഴുക്കിക്കളയുന്ന വെള്ളം ശുദ്ധീകരിച്ച് തോട്ടം നനയ്ക്കുന്നതിനും കുളിമുറിയിലെ ആവശ്യത്തിനും വീണ്ടും ഉപയോഗിക്കുക എന്നിങ്ങനെ ഒട്ടേറെ പരിസ്ഥിതി സൌഹൃദ മാർഗ്ഗങ്ങൾ ഈ പള്ളിയിൽ ലക്ഷ്യമിടുന്നു.

പ്രമുഖ കുളിമുറി ഉപകരണ നിർമ്മാതാക്കളായ ഗ്രോഹെയുടെ ആശയമാണ് ഈ പരിസ്ഥിതി സൌഹൃദ പള്ളി.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചിരന്തന സാംസ്കാരിക വേദി അഴീക്കോട് അനുസ്മരണം നടത്തി

February 5th, 2013

chiranthana-remembering-azheekkodu-ePathram
ദുബായ് : പാവപ്പെട്ട വരുടെയും നീതിക്ക് വേണ്ടി പോരുതുന്ന വരുടെയും നിലക്കാത്ത സാഗര ഗര്‌ജ്ജനമാണു പ്രൊ. സുകുമാര്‍ അഴീക്കോടിന്റെ വിയോഗം മൂലം കേരള ത്തിനു നഷ്ടമായത്. അതു കൊണ്ടു തന്നെ പല മുഖ്യധാരാ പ്രശ്നങ്ങളും സമൂഹ ത്തിനു മുന്നില്‍ എത്തിയില്ല എന്ന് ചിരന്തന സാംസ്കാരിക വേദി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

അബ്ദുള്ളകുട്ടി ചേറ്റുവ യോഗം ഉദ്ഘാടനം ചെയ്തു. പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.

നാട്ടില്‍ നിന്നും എത്തിയ സാമൂഹ്യ പ്രവര്‍ത്തകന്‍ എ . കെ. വി. ഹമീദ്, സി. പി. ജലീല്‍, ഫിലിപ്പ്, ജിജോ ജേകബ്, എ. കെ. ജനാര്‍ദ്ദനന്‍, കെ. വി. ഫൈസല്‍, എസ്. കെ. പി. ഷംസുദ്ദീന്‍, സി. പി. മുസ്തഫ, സലാം കോഴിക്കോട്, നാസര്‍ പരദേശി, സി. വി. ശിഹാബുദ്ദീന്‍ എഴോം എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗാല സാഹിത്യ പുരസ്കാര ദാനവും സാംസ്‌കാരിക പരിപാടിയും വെള്ളിയാഴ്‌ച
Next »Next Page » മുഗള്‍ ഗഫൂര്‍ അനുസ്മരണം »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine