കെ. എം. സി. സി. മലപ്പുറം ജില്ലാ കൌണ്‍സില്‍ മീറ്റ്‌ ദുബായില്‍

May 30th, 2013

ദുബായ് : മലപ്പുറം ജില്ലാ കെ. എം. സി. സി. സംഘടി പ്പിക്കുന്ന കൌണ്‍സില്‍ മീറ്റ്‌ മെയ് 31 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ദുബായ് കെ. എം. സി. സി. അല്‍ ബറാഹ ആസ്ഥാനത്ത് നടക്കും.

ജില്ലയില്‍ നിന്നുള്ള കൌണ്‍സില്‍ അംഗങ്ങള്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവര്‍ സംബന്ധിക്കുന്ന കൌണ്‍സില്‍ മീറ്റ്‌ എ. പി. ഷംസുദ്ധീന്‍ ബിന്‍ മൊഹിയുദ്ദീന്‍ ഉല്‍ഘാടനം ചെയ്യും. കെ. എം. സി. സി. നേതാക്കളായ പുത്തൂര്‍ റഹ്മാന്‍, പി. കെ. അന്‍വര്‍ നഹ എന്നിവരുമായുള്ള മുഖാമുഖം പരിപാടിയും സംഘടി പ്പിച്ചിട്ടുണ്ട്.

പരിപാടിയില്‍ ഇബ്രാഹിം മുറിച്ചാണ്ടി, മുഹമ്മദ്‌ വെന്നിയൂര്‍, മുസ്തഫ തിരൂര്‍, ഓ. കെ. ഇബ്രാഹിം എന്നിവര്‍ സംബന്ധിക്കും. മലപ്പുറം ജില്ലാ സര്‍ഗധാര സംഘടിപ്പിക്കുന്ന ഇശല്‍ സന്ധ്യ യോടെ കൌണ്‍സില്‍ മീറ്റ്‌ സമാപിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചിറമേല്‍ കുടുംബ യോഗം : പുതിയ ഭാരവാഹികള്‍

May 24th, 2013

chiramel-family-meet-with-imf-elvis-ima-anil-saba-joseph-ePathram
ദുബായ് : ചിറമേല്‍ കുടുംബ യോഗം യു. എ. ഇ . ചാപ്റ്ററിന്റെ ഏഴാമത് വാര്‍ഷിക സമ്മേളം ദുബായ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് എല്‍വിസ് ചുമ്മാര്‍ ഉത്ഘാടനം ചെയ്തു.

കുടുംബ യോഗം  പ്രസിഡന്റ് അില്‍ സി. ഇടിക്കുള അധ്യക്ഷത വഹിച്ചു. സാബാ ജോസഫ് മുഖ്യസന്ദേശം ന ല്‍കി.

പുതിയ ഭാര വാഹികളായി റോയി തോമസ് (പ്രസിഡന്റ്), ഷാബു വര്‍ഗീസ് (വൈസ് പ്രസിഡന്റ്), ബോബി കരിമ്പില്‍ (സെക്രട്ടറി), സാജന്‍ പുത്തന്‍പറമ്പില്‍ (ജോയിന്റ് സെക്രട്ടറി), ഏബ്രഹാം നൈനാന്‍ (ട്രഷറര്‍)), ഷേര്‍ളി ബിനു (ലേഡീസ് വിംഗ്), ബ്ളസന്‍ ജോസഫ് (ടീന്‍സ് വിംഗ്), അശോക് രാജന്‍, റെജി ഫിലിപ്പ്, അില്‍ സി. ഇടിക്കുള, മൈക്കിള്‍ വര്‍ഗീസ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാടക അവതരണവും അവാര്‍ഡ്‌ ജേതാക്കള്‍ക്ക് സ്വീകരണവും

May 22nd, 2013

drama-fest-alain-isc-epathram
ദുബായ് : നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ തീയ്യേറ്റര്‍ ദുബായ് യുടെ ‘ദി ഐയലന്റ്’ എന്ന നാടകം ദുബായ് സംസ്‌കൃതി യുടെ ആഭിമുഖ്യ ത്തില്‍ മെയ് 24 വെള്ളിയാഴ്ച വൈകീട്ട് 7.30 നു അല്‍ ഖിസ്സൈസ് മദീനാ മാളിനു പിറകുവശ ത്തുള്ള ഇന്ത്യന്‍ അക്കാദമി യില്‍ അവതരിപ്പിക്കും.

പ്രമുഖ നാടക പ്രവര്‍ത്തകന്‍ സുവീരന്‍, ഓ. ടി. ഷാജഹാന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ‘ദി ഐയലന്റ്’ എന്ന നാടകം ഇതിനകം യു. എ. ഇ. യില്‍ നിരവധി വേദി കളില്‍ അവതരിപ്പിച്ചു കഴിഞ്ഞു. അവതരണത്തെ തുടര്‍ന്ന് അവാര്‍ഡ്‌ ജേതാക്കള്‍ക്ക് സ്വീകരണം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് – 055 39 63 837

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുബായില്‍ ‘അമ്മയ്‌ക്കൊരുമ്മ’ മെയ് 24 ന്

May 22nd, 2013

e-nest-ammakkorumma-ePathram
ദുബായ് : കൊയിലാണ്ടി പാലിയേറ്റീവ് കെയര്‍ സൊസൈറ്റി യുടെ യു. എ. ഇ. ഘടകമായ ഇ – നെസ്റ്റും കോഴിക്കോട് ഫറൂഖ്‌ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഫോസ യും സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബ സംഗമം ‘അമ്മയ്‌ക്കൊരുമ്മ’ മെയ് 24 വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് ദുബായി ലെ ആപ്പിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് നടക്കും. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ വൈസ് കോണ്‍സല്‍ പി. മോഹന്‍ മുഖ്യാതിഥി ആയി പങ്കെടുക്കും.

പരിപാടി യോട് അനുബന്ധിച്ച് കെ. ജി. മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥി കള്‍ക്കായി ചിത്രരചനാ – കളറിംഗ് മത്സരവും ഹ്രസ്വ സിനിമാ പ്രദര്‍ശനം, വിവിധ കലാപരിപാടി കള്‍ എന്നിവയും ഉണ്ടാവും.

വിവരങ്ങള്‍ക്ക് : 050 30 62 256, 050 55 38 372.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫാതിമ റഹ്മ ക്കു ശൈഖ് ഹംദാന്‍ അവാര്‍ഡ്

May 1st, 2013

dubai-sheikh-hamdan-award-2013-winner-fathma-rahma-ePathram
അബുദാബി : പഠന ത്തോടൊപ്പം പാഠ്യേതര വിഷയ ങ്ങളിലും മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥി കള്‍ക്കു ദുബായ് സര്‍ക്കാര്‍ നല്‍കി വരുന്ന ശൈഖ് ഹംദാന്‍ അവാര്‍ഡ് അബുദാബി യിലെ മുഹമ്മദ് നസീറിന്റെ വീട്ടിലേക്ക് രണ്ടാം വര്‍ഷവും എത്തിച്ചേര്‍ന്നു.

വര്‍ക്കല സ്വദേശി മുഹമ്മദ് നസീര്‍- ലിജി ദമ്പതി കളുടെ മകള്‍ ഫാതിമ റഹ്മ ക്കാണ് ഈ വര്‍ഷം അവാര്‍ഡ് ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം ഇവരുടെ മകന്‍ മുഹമ്മദ് തൗഫീഖിന് അവാര്‍ഡ് ലഭിച്ചിരുന്നു. അബുദാബി സണ്‍റൈസ് ഇംഗ്ളീഷ് പ്രൈവറ്റ് സ്കൂളില്‍ പത്താം തരം വിദ്യാര്‍ത്ഥി നിയാണ് ഫാതിമ റഹ്മ. മുഹമ്മദ് തൗഫീഖ് ഇതേ സ്കൂളില്‍ പതിനൊന്നാം ക്ളാസിലാണ്.

തൗഫീഖ് ഈ വര്‍ഷം ഷാര്‍ജ അവാര്‍ഡ് ഫൊര്‍ എക്സലന്‍സ് ഇന്‍ എജുക്കേഷനും അര്‍ഹ നായിട്ടുണ്ട്. തുടര്‍ച്ച യായി മൂന്ന് വര്‍ഷം 90 ശതമാന ത്തിലധികം മാര്‍ക്ക് വാങ്ങിയതിന് പുറമേ പാഠ്യേതര വിഷയ ങ്ങളിലെ മികവു മാണ് ഇരുവരെയും പുരസ്കാര ത്തിന് അര്‍ഹരാക്കിയത്.

ചെസ്, ക്വിസ്, പ്രസംഗം, മെന്‍റല്‍ അരിത മറ്റിക്സ് തുടങ്ങി വിവിധ മേഖല കളില്‍ ഇരുവരും കഴിവ് തെളിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ യു. എ. ഇ. ധന കാര്യ മന്ത്രിയും ദുബായ് ഉപ ഭരണാധി കാരിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂമില്‍ നിന്ന് ഫാതിമ റഹ്മ ശൈഖ് ഹംദാന്‍ അവാര്‍ഡ് ഏറ്റു വാങ്ങി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാസ്പോർട്ട് ചോദിച്ച മലയാളിക്ക് സ്പോൺസറുടെ കുത്തേറ്റു
Next »Next Page » കെ. എം. മാണി ഇസ്ലാമിക് സെന്ററില്‍ »



  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine