സീതി സാഹിബ് വിചാരവേദി വാര്‍ഷിക പൊതുയോഗം

January 29th, 2012

seethisahib-logo-epathramദുബായ് : സീതി സാഹിബ് വിചാരവേദി യു. എ. ഇ. ചാപ്റ്റര്‍ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 3 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ദുബായ് യുനിയന്‍ മെട്രോ സ്റ്റേഷന് സമീപം അല്‍ ദീക് ഇന്സ്റ്റിട്ട്യുറ്റ് ഹാളില്‍ പ്രസിഡന്റ്‌ കെ. എച്. എം അഷ്റഫിന്റെ അദ്ധ്യക്ഷത യില്‍ ചേരുമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു. പൊതുയോഗ ത്തില്‍ പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും ഉണ്ടായിരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുബായില്‍ മലയാളി ആര്‍ക്കിടെക്ട്മാരുടെ മഹാസമ്മേളനം

January 25th, 2012
ദു

ദുബായ്: കേരളത്തില്‍ നിന്നുള്ള ആര്‍ക്കിടെക്ടുകളുടെ മഹാ സമ്മേളനത്തിനു ദുബായ് വേദിയാകുന്നു. ജനുവരി 26 മുതല്‍ 28 വരെ ഷേഖ് സായിദ് റോഡില്‍ ഉള്ള ഹോട്ടല്‍ ജുമൈറ എമിറേറ്റ്സ് ടവേഴ്സില്‍ നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള ഇരുനൂറോളം ആര്‍ക്കിടെക്ടുകള്‍ ചടങ്ങില്‍ സംബന്ധിക്കും.  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സിന്റെ കേരള ചാപ്റ്ററും യു. എ. ഈയിലെ മലയാളി ആര്‍ക്കിടെക്ട്സിന്റെ കൂട്ടായ്മയായ കേരള ആര്‍ക്കിടെക്ട്സ് ഫോറം- എമിറേറ്റ്സ് (കഫേ) എന്ന സംഘടനയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലോകപ്രശസ്ത ആര്‍ക്കിടെക്ടുമാരായ നീല്‍ ഫിഷര്‍, ക്രിസ്റ്റഫര്‍ ബെന്നിന്‍‌ജര്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യയില്‍ നിന്നുള്ള സഞ്ചയ് മോഹെ, ശശികല ഭൂഷന്‍, ദുബായില്‍ നിന്നും മനോജ് ക്ലീറ്റസ് തുടാങ്ങിയവര്‍ ആര്‍ക്കിടെക്ചറുമായി ബന്ധപ്പെട്ട് വ്യത്യസ്ഥ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. ഒപ്പം കേരളത്തിലെ മികച്ച ആര്‍ക്കിടെക്ടുകളെ തിരഞ്ഞെടുക്കുവാന്‍ നടത്തിയ മത്സരത്തിന്റെ ഫലപ്രഖ്യാപനവും അവാര്‍ഡ് വിതരണവും ഉണ്ടായിരിക്കും.
അറിവു പങ്കുവെക്കുന്നതോടൊപ്പം കേരളത്തിലെ ആര്‍ക്കിടെക്ട്ചറിനെ കുറിച്ചും മലയാളി ആര്‍ക്കിടെക്ടുകളെ കുറിച്ചും ലോകത്തിനു പരിചയപ്പെടുത്തുവാന്‍ കൂടെ ആണ് ഈ ചടങ്ങിലൂടെ ഉദ്ദേശിക്കുന്നതെന്ന് സംഘാടക സംഘം അംഗങ്ങളും ആര്‍ക്കിടെക്ടുമാരുമായ സുനില്‍. പി. സ്റ്റാന്‍‌ലിയും, സി. നജീബും, സുധീറും e-പത്രത്തോട് പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാന്തപുരത്തെ വെല്ലുവിളിക്കാന്‍ എസ്‌. കെ. എസ്. എഫ്. വളര്‍ന്നിട്ടില്ല : ആലൂര്‍

January 21st, 2012

ദുബായ് : ആള്‍ ഇന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരെ വെല്ലു വിളിക്കാന്‍ എസ്. കെ. എസ്. എഫ് വളര്‍ന്നിട്ടില്ല എന്ന് ആലൂര്‍ യു. എ. ഇ. നുസ്രത്തുല്‍ ഇസ്ലാം കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ ആലൂര്‍ ടി. എ. മഹമൂദ് ഹാജി പ്രസ്താവിച്ചു. കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ ഇന്ത്യാ രാജ്യത്ത് 2000 പള്ളികള്‍ നിര്‍മ്മിച്ചപ്പോള്‍ എസ്. കെ. കുട്ടികളും അവരുടെ നേതാക്കളും മുസ്ലിം സമുദായത്തെ തെറ്റി ദ്ധരിപ്പിച്ചു പണ പിരിവ് നടത്തി 105 കോടി രൂപ മുതല്‍ മുടക്കി ദര്‍ശന ടി. വി. എന്ന പേരില്‍ വിനോദ ചാനല്‍ തുടങ്ങുക യായിരുന്നു. ഇത് ഏത് സുന്നത്ത് ജമാഅത്ത് ആണെന്നും, ഇതിനു ഇസ്ലാമില്‍ വല്ല ന്യായീകരണവും ഉണ്ടോ എന്നും എസ്. കെ. വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കണം എന്ന് ആലൂര്‍ ഹാജി ദുബായില്‍ ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആലൂര്‍ യു. എ. ഇ. നുസ്രത്തുല്‍ കേന്ദ്ര കമ്മിറ്റി യോഗം

January 20th, 2012

ദുബായ് : ആലൂര്‍ യു. എ. ഇ. നുസ്രത്തുല്‍ ഇസ്ലാം കേന്ദ്ര കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം ജനുവരി 20 ന് വെള്ളിയാഴ്ച്ച വൈകീട്ട് നാല് മണിക്ക് അബൂദാബി മദീന സായിദിലുള്ള ജാഫര്‍ ഹാളില്‍ ചേരും. വാര്‍ഷിക റിപ്പോര്‍ട്ടും പുതിയ വര്‍ഷ ത്തിലേക്കുള്ള കര്‍മ പദ്ധതി അവതരണവും മുഖ്യ അജണ്ട ആയിരിക്കുമെന്നും യു. എ. ഇ. ലെ എല്ലാ എമിറേറ്റ്‌സിലുള്ള കൗണ്‍സില്‍മാരും യോഗത്തില്‍ സംബന്ധിക്കണമെന്നും ചെയര്‍മാന്‍ ആലൂര്‍ ടി. എ. മഹമൂദ് ഹാജി അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വെള്ളാങ്കല്ലുര്‍ ദുബായ് മഹല്ല് അസോസിയേഷന്‍ ഭാരവാഹികള്‍

January 20th, 2012

ദുബായ് : വെള്ളാങ്കല്ലുര്‍ ദുബായ് മഹല്ല് അസോസിയേഷന്‍ (VEDMA) പുതിയ ഭാരവാഹി കളെ തിഞ്ഞെടുത്തു. ഇ. എ. ഷാജി (പ്രസിഡന്റ്) സി. ബി. സയ്യദ് ഷാഫി (വൈസ് പ്രസിഡന്റ്) എ. എച്ച്. ബാവു ( ജനറല്‍ സെക്രട്ടറി ) എന്‍ . എ. ഹാഷിം, പി. എം. അല്‍താഫ് (ജോയിന്റ് സെക്രട്ടറി) എം. എം. സമീര്‍ ബാബു ( ട്രഷറര്‍ ), ടി. കെ. മുസ്തഫ ( രക്ഷാധികാരി ചെയര്‍മാന്‍ ) ടി. എം. അബ്ദുല്‍ഖാദര്‍ ( വൈസ് ചെയര്‍മാന്‍ ) പി. എസ്. അഷ്‌റഫ്, ടി. എം. സുബൈര്‍ , എം. എ. മുസമ്മില്‍ , സി. കെ. ഇസ്മയില്‍ , പി. കെ. മുജീബ് ( കമ്മിറ്റി അംഗങ്ങള്‍ ) എന്നിവരെ തിരഞ്ഞെടുത്തു. അഷ്‌റഫ് കൊടുങ്ങല്ലൂര്‍ പുതിയ ഭാരവാഹി കള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദല പുതിയ ഭരവാഹികളെ തിരെഞ്ഞെടുത്തു
Next »Next Page » ബൂലോകം ചെറുകഥാ മല്‍സര വിജയികള്‍ »



  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine