ദുബായില്‍ മലയാളിക്ക് വധശിക്ഷ

April 28th, 2012

crime-epathram

ദുബായ്: മലയാളി അക്കൗണ്ടന്റ് വേലൂര്‍ ചാരമംഗലം സി. കെ. ശശികുമാറി (47) നെ കൊലപ്പെടുത്തിയ കേസില്‍ മലയാളി ഡ്രൈവര്‍ തൃശ്ശൂര്‍ ചൂണ്ടല്‍ സ്വദേശി നവാസിനു (35) ദുബായ് കോടതി വധശിക്ഷ വിധിച്ചു. ശമ്പളത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ദുബായ് കരാമ ഫയര്‍ ‌സ്റ്റേഷനടുത്തുള്ള താമസ സ്ഥലത്ത് വെച്ചാണ് ശശികുമാറിനെ നവാസ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും കത്തി കൊണ്ട് കുത്തിയും കൊലപ്പെടുത്തിയത്. കഴുത്തിനും ഹൃദയത്തിനുമേറ്റ മാരകമായ മുറിവുകളാണ് മരണ കാരണമെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ നിഗമനം. കൊല നടക്കുന്ന ദിവസം ശശികുമാര്‍ താമസ സ്ഥലത്ത് തനിച്ചായിരുന്നു. കൃത്യത്തിനു ഉപയോഗിച്ച കത്തിയും ചുറ്റികയും പൊലീസ് കണ്ടെടുത്തു. ശശി കുമാര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ ഡ്രൈവറായിരുന്നു നവാസ്. എന്നാല്‍ നവാസ് കോടതിയില്‍ കുറ്റം നിഷേധിച്ചു. സ്വരക്ഷയ്ക്കാണ് കൊല നടത്തിയതെന്ന് അദ്ദേഹം വാദിച്ചു. വിധിക്കെതിരെ 15 ദിവസത്തിനകം നവാസിന് അപ്പീല്‍ പോകാം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒരുമ ഒരുമനയൂര്‍ ദുബായ് കമ്മറ്റി പുതിയ ഭാരവാഹികള്‍

April 25th, 2012

oruma-logo-epathram ദുബായ് : ഒരുമ ഒരുമനയൂര്‍ ദുബായ് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ആര്‍. എം. കബീര്‍ പ്രസിഡന്റും അസ്ഗര്‍ അലി ബനീജ് ജനറല്‍ സെക്രട്ടറി യായും ഷമീര്‍ പി. സി. ട്രഷറര്‍, ആര്‍. വി. കബീര്‍, പി. പി. കബീര്‍ എന്നിവരെ ജോയന്റ് സെക്രട്ടറി മാരായും, അബ്ദുല്‍ ഖനി, ആരിഫ് കെ. എന്നിവരെ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു.

ദുബായില്‍ നടന്ന തെരഞ്ഞെടുപ്പിന് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹസീബ്, ജഹാന്‍ഗീര്‍ പി. പി., അന്‍വര്‍ പി. പി., അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.

-വാര്‍ത്ത അയച്ചത് : രഞ്ജിത്ത് എം. കെ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരള മാപ്പിള കലാ അക്കാദമി ദുബായ് ചാപ്റ്റര്‍

April 21st, 2012

kerala-mappila-kala-academy-logo-ePathram ദുബായ് : കേരള മാപ്പിള കലാ അക്കാദമി ദുബായ് ചാപ്റ്റര്‍ പുതിയ കമ്മിറ്റി തെരഞ്ഞെടുത്തു. പ്രസിഡന്‍റ് : നാസര്‍ പരദേശി, സെക്രട്ടറി : മുനീര്‍ പരപ്പനങ്ങാടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി : നവാസ് കുഞ്ഞിപള്ളി, ട്രഷറര്‍ : യു. പി. സി. ഇബ്രാഹിം, വൈസ് പ്രസിഡണ്ടുമാര്‍ : അബ്ദുറഹിമാന്‍ പടന്ന, ഷംസുദ്ദീന്‍ ബ്രൗണ്‍സ്റ്റാര്‍. ജോയിന്റ്റ്‌ സെക്രട്ടറിമാര്‍ : അബ്ദുള്ളകുട്ടി ചേറ്റുവ, സെയ്ത്മുഹമ്മദ്, ഷംസുദ്ദീന്‍ കണ്ണൂക്കര.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രണാമം ഇന്ന് ദുബായിൽ

April 13th, 2012
pranaamam-soorya-festival-ePathram
ദുബായ് : മുഹമ്മദ് റഫിയുടെ അനശ്വര സംഗീത സപര്യയുടെ സ്മരണാർത്ഥം സൂര്യാ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത സംഗീത നൃത്ത പരിപാടി “പ്രണാമം” ഇന്ന് ദുബായിൽ അരങ്ങേറും. പ്രശസ്ത സംഗീതജ്ഞന്‍ രമേശ് നാരായണന്റെ സംഗീത സംവിധാന ത്തില്‍ സിയാവുല്‍ ഹഖ്, ഷീലാ മണി തുടങ്ങിയ ഗായകരും കഥക് നര്‍ത്ത കരായ രാജേന്ദ്ര ഗംഗാനി, സോണിയ, ഭാരതി, ഭരതനാട്യ നര്‍ത്തകി ദക്ഷിണാ വൈദ്യനാഥന്‍ എന്നിവരും സമുദ്ര യുടെ മധു, സഞ്ജീവ് ദ്വയവും പങ്കെടുക്കുന്ന ബഹുതല സ്പര്‍ശിയായ അവതരണ മാണ് ‘പ്രണാമം’.
യു. എ. ഇ. എക്‌സ്‌ചേഞ്ചും എക്‌സ്പ്രസ് മണിയും ചേർന്ന് ഒരുക്കുന്ന പരിപാടി ഖിസൈസിലെ ദുബായ് വിമെൻസ് കോളജിൽ രാത്രി 8 മണിക്കാണ് ആരംഭിക്കുന്നത്. പ്രവേശനം പാസ് മൂലമാണ്. പാസ് ആവശ്യമുള്ളവർ യു. എ. ഇ. എക്‌സ്‌ചേഞ്ചിന്റെ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗള്‍ഫ് ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി

April 10th, 2012

ദുബൈ: അഞ്ചാമത് ഗള്‍ഫ് ഫിലിം ഫെസ്റ്റിവലിന് (ജി.എഫ്.എഫ്) ഇന്ന് ദുബൈയില്‍ തുടങ്ങി. അറേബ്യന്‍ മേഖലയിലെ നൂതന സിനിമാ പരീക്ഷണങ്ങള്‍ അണിനിരക്കുന്ന ഈ ഫെസ്റ്റിവലില്‍ മല്‍സര വിഭാഗത്തില്‍ അഞ്ച് ലക്ഷം ദിര്‍ഹമാണ് സമ്മാനത്തുക നല്‍കുന്നത്. ഗള്‍ഫ് മത്സര വിഭാഗത്തില്‍ യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, യമന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ അണിനിരക്കുന്നത്. ഒപ്പം ഗള്‍ഫ് മേഖല പശ്ചാത്തലമാക്കി മറ്റ് രാജ്യക്കാര്‍ എടുത്ത സിനിമകളും ഈ വിഭാഗത്തില്‍ മത്സരത്തിനുണ്ട്. കുവൈത്ത് സംവിധായകന്‍ വലീദ് അല്‍ അവാദിയുടെ ‘തോറ ബോറ’ ആയിരിക്കും ഉദ്ഘാടന ചിത്രം. പ്രമുഖ ബഹ്റൈന്‍ ചലച്ചിത്രകാരനും ആദ്യ ബഹ്റൈന്‍ ഫീച്ചര്‍ ഫിലിമായ ‘ദ ബാരിയറി’ന്‍െറ സംവിധായകനുമായ ബസാം അദ്ദവാദിലെ മേളയില്‍ ആദരിക്കും.

നഗ്ഹം അബൂദ്‌ സവിധാനം ചെയ്ത ‘ദേറിഎരെ ല ഫെനിട്രെ’ (BEHIND THE WINDOW) ലബനീസ് ചിത്രം, ഷഹന്‍ അമീന്റെ  സൌദ്യ അറേബ്യന്‍ ചിത്രം ‘ലൈലസ് വിന്‍ഡോസ്‌’ (LEILA’S WINDOW), യന്ഗ് ചി ട്സേങ്ങിന്റെ തൈവാന്‍ ചിത്രമായ ‘ഷെന്‍ ഷെന്‍ഗ് ടെ ചിയ ജൂ’ (DIVINE INTERVENTION), കുവൈറ്റില്‍ നിന്നുള്ള സാദിഖ്‌ ബെഹ്ബെഹനിയുടെ ‘അല്‍ സാല്‍ഹിയ’ (AL SALHIYAH), യു എ ഇ യില്‍ നിന്നും ഫ്രാന്‍സിസ്കോ കാബ്രാസ്‌ – ആല്‍ബര്‍ട്ടോ മോളിനാരി എന്നിവര്‍ ചേര്‍ന്നൊരുക്കിയ   ‘ദി അക്രം ട്രീ’, മുഹമ്മദ്‌ ഘാനം അല്‍ മാരിയുടെ ലഹ്ത (MOMENT), ഈസ സ്വൈന്‍ സംവിധാനം ചെയ്ത ഹസ്സാദ്‌ അല്‍ മൌത്, ലുഅയ് ഫാദിലിന്റെ ‘റെക്കോഡ്’,  ഇറാഖില്‍ നിന്നുള്ള കുര്‍ദ്ദിഷ് ചിത്രമായ ബൈസിക്കിള് (സംവിധാനം: റിസ്ഗര്‍ ഹുസെന്‍)‍, ഇറാഖില്‍ നിന്ന് തന്നെയുള്ള ഹാഷിം അല്‍ എഫാറിയുടെ  ‘സ്മൈല്‍ എഗൈന്‍’   സ്വീഡിഷ്‌ ചിത്രമായ ഐ ആം റൌണ്ട് (സംവിധാനം: മരിയോ അഡാംസന്‍), സാമിര്‍ സൈര്‍യാനിയുടെ  ലബനീസ് ചിത്രമായ ‘ടു ബാല്ബെക് ‘, തുടങ്ങി നിരവധി ചിത്രങ്ങള്‍ മേളയില്‍ ഉണ്ട്.
ദുബൈ കള്‍ചര്‍ ആന്‍ഡ് ആര്‍ട്സ് അതോറിറ്റി ചെയര്‍മാന്‍ ശൈഖ് മാജിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ രക്ഷാകര്‍തൃത്വത്തില്‍ ദുബൈ സ്റ്റുഡിയോ സിറ്റിയുടെ സഹകരണത്തോടെ ദുബൈ കള്‍ചര്‍ ആന്‍ഡ് ആര്‍ട്സ് അതോറിറ്റിയാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.  ഫെസ്റ്റിവല്‍ ഇന്‍റര്‍ കോണ്ടിനന്‍റല്‍ ഹോട്ടല്‍, ക്രൗണ്‍ പ്ളാസ, ദുബൈ ഫെസ്റ്റിവല്‍ സിറ്റിയിലെ ഗ്രാന്‍ഡ് ഫെസ്റ്റിവല്‍ സിനിമാസ് എന്നിവിടങ്ങളിലാണ് അരങ്ങേറുക.ഗള്‍ഫ് ചലച്ചിത്ര മേഖലയില്‍ സ്വന്തമായ സ്ഥാനം നേടിയെടുക്കാന്‍ ജി.എഫ്.എഫിന് കഴിഞ്ഞിട്ടുണ്ടെന്നും, സിനിമാ പ്രവര്‍ത്തകരില്‍ നിന്നും സന്ദര്‍ശകരില്‍ നിന്നും ഗള്‍ഫ് ഫിലിം ഫെസ്റ്റിവലിനുള്ള പിന്തുണ വര്‍ഷം തോറും വര്‍ധിച്ചുവരികയാണെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ മസ്ഊദ് അമറല്ലാഹ് അല്‍ അലി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എയര്‍ ഇന്ത്യ ബാഗേജ് പത്ത് കിലോ കുറച്ചു
Next »Next Page » മൈലാഞ്ചി രാവ്‌ ബ്രോഷര്‍ പ്രകാശനം ചെയ്തു »



  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine