കാന്തപുരത്തെ വെല്ലുവിളിക്കാന്‍ എസ്‌. കെ. എസ്. എഫ്. വളര്‍ന്നിട്ടില്ല : ആലൂര്‍

January 21st, 2012

ദുബായ് : ആള്‍ ഇന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരെ വെല്ലു വിളിക്കാന്‍ എസ്. കെ. എസ്. എഫ് വളര്‍ന്നിട്ടില്ല എന്ന് ആലൂര്‍ യു. എ. ഇ. നുസ്രത്തുല്‍ ഇസ്ലാം കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ ആലൂര്‍ ടി. എ. മഹമൂദ് ഹാജി പ്രസ്താവിച്ചു. കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ ഇന്ത്യാ രാജ്യത്ത് 2000 പള്ളികള്‍ നിര്‍മ്മിച്ചപ്പോള്‍ എസ്. കെ. കുട്ടികളും അവരുടെ നേതാക്കളും മുസ്ലിം സമുദായത്തെ തെറ്റി ദ്ധരിപ്പിച്ചു പണ പിരിവ് നടത്തി 105 കോടി രൂപ മുതല്‍ മുടക്കി ദര്‍ശന ടി. വി. എന്ന പേരില്‍ വിനോദ ചാനല്‍ തുടങ്ങുക യായിരുന്നു. ഇത് ഏത് സുന്നത്ത് ജമാഅത്ത് ആണെന്നും, ഇതിനു ഇസ്ലാമില്‍ വല്ല ന്യായീകരണവും ഉണ്ടോ എന്നും എസ്. കെ. വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കണം എന്ന് ആലൂര്‍ ഹാജി ദുബായില്‍ ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആലൂര്‍ യു. എ. ഇ. നുസ്രത്തുല്‍ കേന്ദ്ര കമ്മിറ്റി യോഗം

January 20th, 2012

ദുബായ് : ആലൂര്‍ യു. എ. ഇ. നുസ്രത്തുല്‍ ഇസ്ലാം കേന്ദ്ര കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം ജനുവരി 20 ന് വെള്ളിയാഴ്ച്ച വൈകീട്ട് നാല് മണിക്ക് അബൂദാബി മദീന സായിദിലുള്ള ജാഫര്‍ ഹാളില്‍ ചേരും. വാര്‍ഷിക റിപ്പോര്‍ട്ടും പുതിയ വര്‍ഷ ത്തിലേക്കുള്ള കര്‍മ പദ്ധതി അവതരണവും മുഖ്യ അജണ്ട ആയിരിക്കുമെന്നും യു. എ. ഇ. ലെ എല്ലാ എമിറേറ്റ്‌സിലുള്ള കൗണ്‍സില്‍മാരും യോഗത്തില്‍ സംബന്ധിക്കണമെന്നും ചെയര്‍മാന്‍ ആലൂര്‍ ടി. എ. മഹമൂദ് ഹാജി അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വെള്ളാങ്കല്ലുര്‍ ദുബായ് മഹല്ല് അസോസിയേഷന്‍ ഭാരവാഹികള്‍

January 20th, 2012

ദുബായ് : വെള്ളാങ്കല്ലുര്‍ ദുബായ് മഹല്ല് അസോസിയേഷന്‍ (VEDMA) പുതിയ ഭാരവാഹി കളെ തിഞ്ഞെടുത്തു. ഇ. എ. ഷാജി (പ്രസിഡന്റ്) സി. ബി. സയ്യദ് ഷാഫി (വൈസ് പ്രസിഡന്റ്) എ. എച്ച്. ബാവു ( ജനറല്‍ സെക്രട്ടറി ) എന്‍ . എ. ഹാഷിം, പി. എം. അല്‍താഫ് (ജോയിന്റ് സെക്രട്ടറി) എം. എം. സമീര്‍ ബാബു ( ട്രഷറര്‍ ), ടി. കെ. മുസ്തഫ ( രക്ഷാധികാരി ചെയര്‍മാന്‍ ) ടി. എം. അബ്ദുല്‍ഖാദര്‍ ( വൈസ് ചെയര്‍മാന്‍ ) പി. എസ്. അഷ്‌റഫ്, ടി. എം. സുബൈര്‍ , എം. എ. മുസമ്മില്‍ , സി. കെ. ഇസ്മയില്‍ , പി. കെ. മുജീബ് ( കമ്മിറ്റി അംഗങ്ങള്‍ ) എന്നിവരെ തിരഞ്ഞെടുത്തു. അഷ്‌റഫ് കൊടുങ്ങല്ലൂര്‍ പുതിയ ഭാരവാഹി കള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദല പുതിയ ഭരവാഹികളെ തിരെഞ്ഞെടുത്തു

January 19th, 2012

dala-dubai-managing-committee-2012-ePathram
ദുബായ് : ദല (ദുബായ് ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്‍ ) വാര്‍ഷിക സമ്മേളനം പുതിയ ഭാരവാഹി കളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് : കെ. ജെ. മാത്തുക്കുട്ടി, ജനറല്‍ സെക്രട്ടറി : പി. പി. അഷ്‌റഫ്, ട്രഷറര്‍ : കെ. അബ്ദുള്‍ റഷീദ്, വൈസ് പ്രസിഡന്റ് : അനിത ശ്രീകുമാര്‍ , സെക്രട്ടറിമാര്‍ : എ. എം. ജമാലുദ്ദീന്‍ , എ. ആര്‍ . എസ്. മണി, ജോ.ട്രഷറര്‍ : രമേശന്‍ പി. വി, ലിറ്റററി കണ്‍വീനര്‍ : ഷാജഹാന്‍ കെ. പി, ആര്‍ട്‌സ് കണ്‍വീനര്‍ : മോഹന്‍ മോറാഴ, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ : ഐ. പി. മനോഹര്‍ലാല്‍ , പി. ആര്‍ . ഓ : നാസര്‍ പി. എം, വനിതാ കണ്‍വീനര്‍ : സതിമണി, ബാലവേദി കണ്‍വീനര്‍ : ഇര്‍ഫാന്‍ നസീര്‍ തുടങ്ങി 21 അംഗ പ്രവര്‍ത്തക സമിതിയും തെരഞ്ഞെടുത്തു.

- pma

വായിക്കുക: , ,

1 അഭിപ്രായം »

ദാര്‍ ഒപ്ടിക്സ് പുതിയ ശാഖകള്‍ തുറന്നു

January 17th, 2012

dar-optics-87th-show-room-opening-ePathram
അബുദാബി : യു. എ. ഇ. യിലെ പ്രമുഖ കണ്ണട വ്യാപാരികളായ ദാര്‍ ഒപ്ടിക്സ് തങ്ങളുടെ 86 -ആമത് ശാഖ ദുബായ് ഡൌണ്‍ ടൌണിലും 87 -ആമത് ശാഖ അലൈന്‍ മാളിലും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ദാര്‍ ഒപ്ടിക്സ് ഗ്രൂപ്പിന്റെ പ്രസിഡന്റ്റ് മസൌദ് അബേദി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച ചടങ്ങുകളില്‍ ഗ്ലോബല്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ പായം മാലേക് നെജാദ് , മാനേജിംഗ് ഡയരക്ടര്‍ ഇമാന്‍ തലെബി തുടങ്ങിയവരും വ്യാപാര വാണിജ്യ മേഖലകളിലെ പ്രമുഖരും സന്നിഹിത രായിരുന്നു.

1992 ല്‍ സ്ഥാപിതമായ ദാര്‍ ഒപ്ടിക്സ് യു. എ. ഇ.യിലെ വിവിധ എമിരേറ്റുകളില്‍ മാത്രമല്ല ഖത്തര്‍ , കുവൈറ്റ്‌ , ബഹ്‌റൈന്‍ , ഒമാന്‍ , സൌദി അറേബ്യ എന്നീ ഗള്‍ഫ് രാജ്യ ങ്ങളിലും ഇന്ത്യ യിലും ബ്രാഞ്ചുകള്‍ ആരംഭിക്കുന്നു. കൊച്ചി യിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ അടുത്ത മാസം തന്നെ ദാര്‍ ഒപ്ടിക്സ് ശാഖ തുറന്നു പ്രവര്‍ത്തനം ആരംഭിക്കും എന്ന് പ്രസിഡന്റ്റ് മസൌദ് അബേദി പറഞ്ഞു.

dar-optics-dubai-86th-show-room-ePathram

ദാര്‍ ഒപ്ടിക്സ് 86 -ആമത് ശാഖ ദുബായ് ഡൌണ്‍ ടൌണില്‍ തുറന്നപ്പോള്‍

സണ്‍ ഗ്ലാസ്സുകള്‍ , കണ്ണട ഫ്രെയിമുകള്‍ , കൊണ്ടാക്റ്റ് ലെന്‍സുകള്‍ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെ ലഭ്യമാണ്. ലോകോത്തര നിലവാരമുള്ള പ്രമുഖ ബ്രാന്‍ഡു കളുടെ കണ്ണട ഉല്‍പ്പന്നങ്ങളാണ് ദാര്‍ ഒപ്ടിക്സിന്റെ മുഖ മുദ്ര. സാധാരണ ക്കാരായ കസ്റ്റമര്‍ക്ക് വാങ്ങാവുന്ന ശരാശരി വില നിലവാര ത്തിലും ലഭ്യമാണ്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ഭാരതീയ സംഗീത ത്തിനു പകരം വെക്കാന്‍ മറ്റൊന്നില്ല : ഉമ്പായി
Next »Next Page » ഇസ്ലാമിക്‌ സെന്‍ററില്‍ ‘ വിചാര ദീപ്തി 2012 ‘ »



  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine