അക്കാഫ്‌ ഓണവിരുന്ന് സമാപിച്ചു

September 25th, 2011

onavirunnu-epathram

ദുബായ് : നിത്യ ജീവിതത്തില്‍ വേദനകളും ഉത്ക്കണ്ഠകളും പങ്കിടാന്‍ കൂട്ടില്ലാതെ ഇരിക്കുമ്പോള്‍ കൂട്ടായ്മകള്‍ക്ക് പ്രത്യാശയുടെ പൊന്‍തിരി തെളിയിക്കുവാന്‍ കഴിയുമെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ 55 കോളേജുകളിലെ പൂര്‍വവിദ്യാര്‍ഥി സംഘടനകളുടെ സംഗമ വേദിയായ അക്കാഫ്‌ അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ വെള്ളിയാഴ്ച സംഘടിപ്പിച്ച ഓണവിരുന്ന് 2011 എന്ന വേദിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എം.ടി. പഠിച്ച കോളേജില്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പഠിക്കാന്‍ എത്തുന്ന സുഹൃത്തുക്കളുടെ കഥ പറയുന്ന ”സീനിയേഴ്സ്” എന്ന ചിത്രത്തിലെ താരങ്ങളായ മനോജ്‌.കെ.ജയന്‍, സിന്ദു മേനോന്‍, പത്മപ്രിയ, മീര നന്ദന്‍, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ഓണവിരുന്ന് അവിസ്മരണീയമാക്കാന്‍ സദസ്സിലും വേദിയിലും ആദിയോടന്തം ഉണ്ടായിരുന്നു.

Singarimelam-ladies-epathram
രാവിലെ പതിനൊന്നരയ്ക്ക് മുവ്വായിരത്തിലധികം പേര്‍ക്കുള്ള ഓണസദ്യയോടെ ആരംഭിച്ച ഓണവിരുന്നില്‍ എം.ടി തിരി തെളിച്ചു. വൈകിട്ട് നാലരയ്ക്ക് ആരംഭിച്ച ഘോഷയാത്രയില്‍ അനേകം പേര്‍ പങ്കെടുത്തു. തനത് നാടന്‍ കലാരൂപങ്ങളാല്‍ സമ്പന്നമായ ഘോഷയാത്രയില്‍ ചെണ്ട മേളം, ശിങ്കാരിമേളം, പുലികളി, തെയ്യം, കഥകളി, വിവിധ രൂപത്തിലുള്ള മാവേലിമാര്‍ എന്നിവര്‍ അണി നിരന്നു.

അക്കാഫ്‌ പ്രസിഡന്റ്‌ എം. ഷാഹുല്‍ ഹമീദ്‌ അധ്യക്ഷത വഹിച്ചു. I.C.W.C കണ്‍വീനര്‍ കെ. കുമാര്‍, സിനിമ നിര്‍മാതാവ് വൈശാഖ്‌ രാജന്‍, അക്കാഫ്‌ സ്ഥാപക പ്രസിഡന്റ്‌ ജി.നടരാജന്‍, ബിസിനസ്‌ മേധാവി ഷിബു ചെറിയാന്‍, അക്കാഫ്‌ ജനറല്‍ സെക്രട്ടറി ഷിനോയ് സോമന്‍, ട്രഷറര്‍ സി. ഷൈന്‍ ജെനെറല്‍ കണ്‍വീനര്‍ ദീപു ചാള്‍സ് എന്നിവര്‍ പ്രസംഗിച്ചു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഓര്‍ത്തോഡോക്സ് കത്തീഡ്രല്‍ കുടുംബ സംഗമം

September 21st, 2011

st-thomas-orthodox-cathedral-dubai-epathram

ദുബായ്‌ : ദുബായ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തോഡോക്സ് കത്തീഡ്രല്‍ കുടുംബ സമ്മേളനം നടത്തുന്നു. ഈ വര്‍ഷത്തെ പ്രധാന ചിന്താ വിഷയം “അഗപ്പെ” എന്നതാണ്. അഗാപ്പെ എന്നാല്‍ നിര്‍വ്യാജ സ്നേഹം. സെപ്റ്റംബര്‍ 23, 24 വെള്ളി ശനി എന്നീ രണ്ടു ദിവസങ്ങളിലായി പള്ളി അങ്കണത്തിലാണ് സമ്മേളനം നടത്തുന്നത്. പ്രമുഖ ഗ്രന്ഥ കര്‍ത്താവും ആലുവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫാമിലി കൌണ്‍സിലറും ആയ റവ. ഫാ. ജോണി ജോണ്‍, പ്രാസംഗികനും കൌണ്‍സിലറും ആയ റവ. ഫാ. ടൈറ്റസ്‌ ജോണ്‍ തലവൂര്‍ എന്നിവര്‍ വിഷയത്തെ ആസ്പദം ആക്കിയും ഡോ. അജിത്ത് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും, സാമ്പത്തിക വിദഗ്ദ്ധനായ ബി. മുഹമ്മദ്‌ കുടുംബ സാമ്പത്തിക ഭദ്രത – വിനിയോഗം എന്നിവയെ കുറിച്ചും ക്ലാസുകള്‍ നയിക്കുന്നതാണ് എന്ന് ഫാദര്‍ ടി. ജെ. ജോണ്‍സണ്‍ അറിയിച്ചു. കോണ്‍ഫറന്സിന്റെ നടത്തിപ്പിലേയ്ക്കായി സഹ വികാരി ഫാ. ബിജു ഡാനിയേല്‍ ജനറല്‍ കണ്‍വീനര്‍ ആയി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 2063395 എന്ന നമ്പരില്‍ ബന്ധപ്പെടുക.

അയച്ചു തന്നത് : പോള്‍ ജോര്‍ജ്ജ്

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദുബായില്‍ പ്ലാസ്റ്റിക്‌, കീടനാശിനി ഉപയോഗങ്ങള്‍ക്ക് നിയന്ത്രണം

September 18th, 2011

RASHID-BIN-FAHAD-epathram

ദുബായി: കീടനാശിനികളുടെ അനധികൃത ഉപയോഗം നിയന്ത്രിക്കുമെന്നു പരിസ്ഥിതി ജല മന്ത്രി ഡോ. റാഷിദ് അഹമ്മദ് ബിന്‍ ഫഹദ്‌. കാര്‍ഷിക ആവശ്യങ്ങള്‍ക്കും വീടുകളില്‍ പ്രാണി ശല്യം ഇല്ലാതാക്കുന്നതിനും കീടനാശിനികള്‍ ഉപയോഗിക്കുന്നതിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതോടൊപ്പം എമിറേറ്റില്‍ പ്ലാസ്റ്റിക്‌ സഞ്ചികളുടെ ഉപയോഗം നിയന്ത്രിക്കാനുള്ള നടപടികളും ശക്തമാക്കുമെന്ന് അദ്ധേഹം പറഞ്ഞു. ഈ വിഷയത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് മാധ്യമങ്ങളുടെ പങ്കു വലുതാണ്‌. ദുബായിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്ലാസ്റ്റിക്‌ ഉപയോഗം ഒരു തടസ്സമാണ്. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുവാന്‍ അദ്ധേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എ.ഇ. ഏര്‍പ്പെടുത്തിയിരിക്കുന്ന 10 ലക്ഷം ദിര്‍ഹത്തിന്റെ എമിരേറ്റ്സ് പരിസ്ഥിതി സംരക്ഷണ പ്രോത്സാഹന അവാര്‍ഡ്‌ പ്രഖ്യാപന വേളയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുബായില്‍ പുതിയ പാത ഗതാഗത ത്തിനായി തുറന്നു കൊടുത്തു

September 16th, 2011

dubai-new-road-epathram

ദുബായ് : അല്‍ വാസല്‍ പുതിയ റോഡ്‌ ഇന്ന് (വെള്ളിയാഴ്ച) രാവിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍. ടി. എ.) ഗതാഗത ത്തിനായി തുറന്നു കൊടുത്തു.

ദുബായ്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ മുതല്‍ ഷെയ്ഖ് സായിദ്‌ റോഡിന്റെ വലതു ഭാഗത്ത് കൂടി ഡിഫന്‍സ്‌ റൌണ്ട് അബൌട്ട് സമീപത്തിലൂടെ അണ്ടര്‍ പാസ്സ് വഴി അല്‍ വാസലിലേക്കും അല്‍ സഫയിലേക്കും പോകുന്ന പാതയാണിത്. കൂടാതെ അല്‍ വാസലിലെ ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്ററിന്റെ സമീപത്തിലൂടെ കടന്നു പോകുന്ന സര്‍വീസ്‌ റോഡും ഇതോടൊപ്പം ആര്‍. ടി. എ. തുറന്നു കൊടുത്തിട്ടുണ്ട്.

ദുബായിലേക്ക് ജുമേര, സഫാ പാര്‍ക്ക്‌, വഴി വരുന്ന വാഹനങ്ങള്‍ക്ക് എന്നും തിരക്ക് അനുഭവപ്പെടുന്ന സത്വ റോഡ്‌ പോകാതെ ഇതു വഴി സിഗ്നല്‍ കുറഞ്ഞത് കാരണം വേഗത്തില്‍ ട്രേഡ്‌ സെന്റര്‍ റൌണ്ട് അബൌട്ടിലേക്കും സത്വ അല്‍ ദിയാഫ റൌണ്ട് അബൌട്ടിലേക്കും ചെന്നെത്താന്‍ ഈ പുതിയ പാത വഴി സാധിക്കും.

അയച്ചു തന്നത് : ടി. എ. എം. ആലൂര്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദുബായ്‌ മെട്രോ ഗ്രീന്‍ ലൈന്‍ തുറന്നു

September 10th, 2011

sheikh-mohammed-dubai-metro-epathram

ദുബായ്‌ : ദുബായ്‌ മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടമായ ഗ്രീന്‍ ലൈന്‍ ഇന്നലെ നടന്ന ചടങ്ങില്‍ യു. എ. ഇ. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ്‌ ഭരണാധികാരിയുമായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. ലോകത്തെ ഏറ്റവും നീളമേറിയ പൂര്‍ണ്ണമായും സ്വയം പ്രവര്‍ത്തിക്കുന്ന റെയില്‍ വ്യവസ്ഥ എന്ന ഗിന്നസ്‌ ലോക റെക്കോഡ്‌ പതിപ്പിച്ച ഫലകം ഷെയ്ഖ്‌ മുഹമ്മദ്‌ അനാവരണം ചെയ്തു. ദുബായിയുടെ അസൂയാവഹമായ വളര്‍ച്ചയുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഒരു ഡോക്യുമെന്ററി ചിത്ര പ്രദര്‍ശനവും ഇതോടൊപ്പം നടക്കുകയുണ്ടായി.

ദുബായ്‌ കിരീടാവകാശിയായ ഷെയ്ഖ്‌ ഹംദാന്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം, ദുബായ്‌ ഉപ ഭരണാധികാരി ഷെയ്ഖ്‌ മക്തൂം ബിന്‍ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം, മറ്റ് ഷെയ്ഖുമാര്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ അകമ്പടിയോടെ ഷെയ്ഖ്‌ മുഹമ്മദ്‌ പുതിയ മെട്രോ ലൈനിന്റെ ആദ്യ സ്റ്റേഷനായ ദുബായ്‌ ഹെല്‍ത്ത്‌ കെയര്‍ സിറ്റി സ്റ്റേഷനില്‍ നിന്നും കയറി 16 സ്റ്റേഷനുകള്‍ കടന്ന് അവസാന സ്റ്റേഷനായ ഖിസൈസ്‌ എത്തിസലാത്ത്‌ സ്റ്റേഷന്‍ വരെ കന്നി സഞ്ചാരം നടത്തി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രവാസി മലയാളികള്‍ ഓണ ലഹരിയില്‍
Next »Next Page » ഷാര്‍ജ CSI പാരിഷ് വാര്‍ഷിക കണ്‍വെന്‍ഷന്‍ »



  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine