അബുദാബി : വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ സ്വകാര്യ സ്‌കൂളു കള്‍ക്ക് അബുദാബി എഡ്യുക്കേഷണല്‍ കൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കി.
സ്‌കൂള്‍ കെട്ടിട ങ്ങളുടെ സുരക്ഷിതത്വം, യാത്രാ സുരക്ഷിതത്വം, ആരോഗ്യ കരമായ ഭക്ഷണ രീതി ഉറപ്പു വരുത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ സ്കൂള്‍ അധികൃതര്‍ പാലിക്കേണ്ട തായ കര്‍ശന നിബന്ധന കളെ ഓര്‍മ്മി പ്പിച്ചു കൊണ്ടാണ് ഏപ്രില്‍ ആദ്യ വാര ത്തില്‍ സ്‌കൂള്‍ തുറക്കു ന്നതിന് മുന്നോടി യായി നടത്തിയ ശില്പ ശാലയില്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ സ്‌കൂളു കള്‍ക്ക്സുരക്ഷാ നിര്‍േദശ ങ്ങള്‍ നല്‍കിയത്.
മിത മായ നിരക്കില്‍ സുരക്ഷിതവും ഉയര്‍ന്ന നിലവാര ത്തിലുള്ള തുമായ യാത്ര വിദ്യാര്‍ഥി കള്‍ക്കായി ലഭ്യമാക്കേണ്ട തുണ്ട്. യാത്ര യിലെ സുരക്ഷി തത്വത്തെ ക്കുറിച്ച് കുട്ടികളില്‍ ബോധ വത്കരണം നടത്തണം.
രക്ഷിതാക്കളുമായി ബസ്സു കളുടെ സമയ ക്രമത്തെ ക്കുറിച്ചും ഫീസ് നിരക്ക്, റൂട്ട് തുടങ്ങിയ കാര്യങ്ങളെ ക്കുറിച്ചും കൃത്യമായ ആശയ വിനിമയം നടക്കണം. വാഹന ങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു വരുത്തേണ്ടതും സ്‌കൂളു കളുടെ ചുമതല യാണെന്ന് ശില്പ ശാല യില്‍ അറിയിച്ചു.
കുട്ടികള്‍ക്കിട യിലും സ്‌കൂള്‍ ജീവന ക്കാര്‍ക്കിട യിലും ആരോഗ്യ കരമായ ഭക്ഷണ ശീലം വളര്‍ത്തേണ്ട തുണ്ട്. ശുചിത്വ ത്തെക്കുറിച്ചും സ്‌കൂളില്‍ ബോധ വത്കരണം നടത്തണം.
സ്‌കൂള്‍ പ്രവര്‍ത്തന സമയ ങ്ങളില്‍ നഴ്‌സിന്റെ സേവനം നിര്‍ബന്ധ മാണ്. നിരീക്ഷണ ക്യാമറ അടക്ക മുള്ള സുരക്ഷാ സംവിധാന ങ്ങള്‍ കുറ്റമറ്റത് ആയിരിക്കണം. എങ്കിലും ക്ലാസ് മുറി കളിലും വാഷ് റൂമു കളിലും ലോക്കറു കളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ പാടില്ല എന്നും കൗണ്‍സില്‍ വ്യക്ത മാക്കി.
കുട്ടി കളുടെ ആരോഗ്യം, സുരക്ഷ, കെട്ടിട ങ്ങളുടെ ഗുണ നില വാരം, വാഹന ങ്ങളുടെ നിലവാരം ഉറപ്പു വരുത്തല്‍, ബസ് സൂപ്പര്‍ വൈസര്‍ മാര്‍ അടക്കമുള്ള ജീവനക്കാരെ നിയോഗിക്കല്‍ തുടങ്ങിയവ ശില്പ ശാലയില്‍ ചര്‍ച്ച ചെയ്തു.