പത്താം തരം തുല്യതാ പരീക്ഷ സെപ്തംബര്‍ നാലിന്

August 29th, 2013

educational-personality-development-class-ePathram
അബുദാബി : കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സാക്ഷരതാ മിഷന്റെയും കീഴില്‍ നടക്കുന്ന പത്താം തരം തുല്യതാ പഠന ആദ്യ ബാച്ച് പരീക്ഷ സപ്തംബര്‍ 4 മുതല്‍ 10 വരെ തീയതി കളില്‍ ഗള്‍ഫിലെ കേന്ദ്ര ങ്ങളില്‍ നടക്കും.

രാവിലെ 8 മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് 12.30 മുതല്‍ 2.30 വരെ യുമാണ് പരീക്ഷാ സമയം.

അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററിലെ പഠന കേന്ദ്ര ത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ പഠിതാക്കളുടെയും പരീക്ഷാ കേന്ദ്രം മുസഫ യിലുള്ള മോഡല്‍ സ്‌കൂള്‍ ആയിരിക്കും.

പുതിയ ബാച്ചി ലേക്കുള്ള രജിസ്‌ട്രേഷന്‍ ഈ മാസം 31ന് ശനിയാഴ്ച അവസാനിക്കും.

ഏഴാംക്ലാസ് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കയ്യിലുള്ളവര്‍ക്ക് എല്ലാവര്‍ക്കും എസ്. എസ്. എല്‍. സി. ക്ക് തുല്യമായ സര്‍ട്ടിഫിക്കറ്റ് നേടാന്‍ കഴിയുന്ന ഈ പഠന പദ്ധതി യില്‍ രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : 02 642 44 88, 056 31 77 927.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ പുതിയ സ്കൂളുകള്‍ വരുന്നു

August 23rd, 2013

അബുദാബി : എജുക്കേഷൻ കൗണ്‍സിൽ പുതിയ സ്കൂളുകൾ അനുവദിക്കാന്‍ ഒരുങ്ങുന്നു. നിലവിലുള്ള വിദ്യാര്‍ഥികളുടെ എണ്ണ ക്കൂടുതലും അടുത്ത മാസത്തോടെ സര്‍ക്കാര്‍ ജീവന ക്കാർ അബുദാബി യിലേക്ക് മാറി താമസി ക്കുമ്പോൾ ഉണ്ടാകുന്ന കുട്ടികളുടെ എണ്ണ ക്കൂടുതലും പരിഹരി ക്കുന്നതിന്റെ ഭാഗമായാണ് പുതിയ തിരുമാനം. നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപന ങ്ങൾ തന്നെ മതിയാവാത്ത അവസ്ഥയാണുള്ളത്.

കൂടാതെ 2015 ഓടെ അമ്പതിനായിരത്തോളം കുട്ടികള്‍ അധികം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മുന്നില്‍ കണ്ടു കൊണ്ടാണ് കൌണ്‍സിലിന്റെ തീരുമാനം എന്ന് അബുദാബി എജുക്കേഷൻ കൌണ്‍സില്‍ എക്സിക്യൂട്ടീവ്‌ ഡയരക്ടര്‍ ഹമദ്‌ അല്‍ ദാഹിരി അറിയിച്ചു.

അബുദാബി നഗര ത്തിലെ സ്ഥല പരിമിതി മൂലം മുസഫ, ഖലീഫാ സിറ്റി തുടങ്ങിയ നഗരങ്ങളാണ് പുതിയ സ്കൂളു കള്‍ക്കായി തെരഞ്ഞെടു ത്തിരിക്കുന്നത്. ഇന്ത്യന്‍, ബ്രിട്ടീഷ്‌, അമേരിക്കന്‍ കരിക്കുലമാണ് പുതിയ സ്കൂളുകള്‍ക്ക് അനുവദിച്ചിട്ടുള്ളത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജം സമ്മര്‍ ക്യാമ്പ്‌ വ്യാഴാഴ്ച തുടങ്ങും

August 22nd, 2013

അബുദാബി : മലയാളി സമാജം സംഘടി പ്പിക്കുന്ന സമ്മര്‍ക്യാമ്പ് ‘സമ്മര്‍ സ്പ്ളാഷ്‌ ആഗസ്റ്റ്‌ 22 വ്യാഴാഴ്ച തുടക്കം കുറിക്കും. കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയും ആനിമേഷന്‍ ചിത്രങ്ങളുടെ സംവിധായകന്‍ ജിനേഷ് കുമാറു മാണ് ക്യാമ്പ് നയിക്കുന്നത്. സമ്മര്‍ ക്യാമ്പ്‌ സപ്തംബര്‍ ആറിന് അവസാനിക്കും. വിശദ വിവരങ്ങള്‍ക്ക് : 050 67 26 493.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പത്താം തരം തുല്യതാ കോഴ്സിന്റെ രണ്ടാം ബാച്ചിന് അബുദാബി യില്‍ തുടക്കം

August 20th, 2013

educational-personality-development-class-ePathram
അബുദാബി : പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സാക്ഷരതാ മിഷന്റെയും ആഭിമുഖ്യ ത്തില്‍ നടക്കുന്ന പത്താം തരം തുല്യതാ കോഴ്സിന്റെ രണ്ടാം ബാച്ചി ലേക്കുള്ള റജിസ്റ്റ്ട്റേഷന്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ആരംഭിച്ചു.

17 ​വയസ്സു പൂര്‍ത്തി യായവര്‍ക്കും ഔപചാരിക തല ത്തില്‍ ഏഴാം ക്ലാസ്സ് പാസ്സായ വര്‍ക്കും ഹൈസ്കൂളില്‍ വിദ്യാഭ്യാസം നിര്‍ത്തിയ വര്‍ക്കും എസ്. എസ്. എല്‍. സി. തോറ്റവര്‍ക്കും അപേക്ഷിക്കാം.

ഈ തുല്യതാ പരീക്ഷ പാസ്സാവുന്ന വര്‍ക്ക് പ്ലസ് ടു തുല്യതാ പരീക്ഷ എഴുതാവു ന്നതും ഡിഗ്രീ കോഴ്സിനു തുടര്‍ പഠനം നടത്താ വുന്നതുമാണ്. വിശദ വിവര ങ്ങള്‍ക്കായി വെബ് സൈറ്റ് സന്ദര്‍ശിക്കുക.

ആഗസ്റ്റ് 31​ നു മുന്‍പായി പൂരിപ്പിച്ച അപേക്ഷ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഓഫീസില്‍ ലഭിച്ചിരിക്കണം. രണ്ടാം ബാച്ചിലേക്കുള്ള ക്ലാസ്സുകള്‍ ഒക്ടോബര്‍ ആദ്യ വാരം ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് സെന്റര്‍ ഓഫീസുമായോ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടുക. 02 – 642 44 88, 050 69 26 245​

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. സമ്മര്‍ ക്യാമ്പ് : ‘വേനല്‍തുമ്പികള്‍’

August 12th, 2013

venal-thumbikal-2013-ksc-summer-camp-ePathram അബുദാബി : കുട്ടികള്‍ക്ക് വിനോദ ത്തോനോടൊപ്പം അറിവും പകരുക എന്ന ലക്ഷ്യ ത്തോടെ കേരളാ സോഷ്യല്‍ സെന്റര്‍ എല്ലാ വര്‍ഷവും നടത്തുന്ന സമ്മര്‍ ക്യാമ്പ് ‘വേനല്‍ തുമ്പികള്‍’ ആഗസ്ത് 12 തിങ്കളാഴ്ച തുടക്കമാവും.

പ്രമുഖ നാടക പ്രവര്‍ത്തകന്‍ സുനില്‍ കുന്നെരു വിന്റെ നേതൃത്വ ത്തിലാണ് കെ. എസ്. സി. അങ്കണ ത്തില്‍ സെപ്തംബര്‍ 4 വരെ നീളുന്ന ക്യാമ്പ് നടത്തുക.

കുട്ടികളുടെ അറിവും കഴിവുകളും വികസിപ്പിക്കുന്ന തിനായി തയ്യാറാക്കിയ കരിക്കുലമാണ് സമ്മര്‍ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വിവരങ്ങള്‍ക്ക് : 02 631 44 55 – 02 631 44 56

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പുതു വസ്ത്രങ്ങള്‍ വിതരണം ചെയ്തു
Next »Next Page » ഹാഫിസ് ഹസം ഹംസയെ ആദരിച്ചു »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine