അജ്മാൻ : മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ മാതൃകാ പഠനോത്സവം സംഘടിപ്പിച്ചു. അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിൽ ഒരുക്കിയ പരിപാടി യില്‍ കണിക്കൊന്ന, സൂര്യകാന്തി എന്നീ കോഴ്സുകളിലെ ഇരുനൂറോളം വിദ്യാർത്ഥികള്‍ പങ്കാളികളായി. ഏപ്രിൽ 30 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വിപുലമായ പരിപാടികളോടെ പഠനോത്സവം അരങ്ങേറും.
മലയാളം മിഷന്‍റെ ആദ്യ രണ്ട് കോഴ്സുകളായ കണിക്കൊന്ന സൂര്യകാന്തി എന്നീ കോഴ്സുകൾ പൂർത്തിയാക്കുന്ന പഠിതാക്കൾക്ക് തൊട്ടടുത്ത കോഴ്സിലേക്ക് പ്രവേശനം നൽകും.
കണിക്കൊന്ന കോഴ്സ് പാസ്സായ വിദ്യാർത്ഥികളെ സൂര്യകാന്തിയിലേക്കും, സൂര്യകാന്തി കോഴ്സ് പാസ്സായ വിദ്യാർത്ഥികളെ ആമ്പല്‍ എന്ന മൂന്നാമത്തെ കോഴ്സിലേക്കും പ്രവേശിപ്പിക്കും. ഇവർക്കായുള്ള പ്രത്യേക ക്ലാസുകൾ തുടർ പഠനത്തിന്‍റെ ഭാഗമായി ഒരുക്കും. പഠനോത്സവത്തിന്‍റെ വിജയത്തിന് ചാപ്റ്റർ ഭാരവാഹികളോടൊപ്പം അദ്ധ്യാപകരും രക്ഷിതാക്കളും ക്ലാസ്സ് കോഡിനേറ്റർമാരും വലിയ പിന്തുണയാണ് നൽകുന്നത്.
മലയാളം മിഷൻ യു. എ. ഇ. കോഡിനേറ്റർ കെ. എൽ. ഗോപി, അജ്മാൻ മലയാളം മിഷൻ ചാപ്റ്റർ പ്രസിഡണ്ട് ഫാമി ഷംസുദ്ദീൻ, സെക്രട്ടറി ജാസിം മുഹമ്മദ്, കൺവീനർ ദീപ്തി ബിനു, വൈസ് പ്രസിഡണ്ട് പ്രജിത്ത്, ജോയിന്‍റ് സെക്രട്ടറി ഷെമിനി സനിൽ, ക്ലാസ്സ് കോഡി നേറ്റർ അഞ്ജു ജോസ് എന്നിവർ പഠനോത്സവ ത്തിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. FB Page