സമാജം യുവജനോത്സവം : ഐശ്വര്യ ഷൈജിത് കലാ തിലകം

February 8th, 2023

samajam-kala-thilakam-2023-aishwarya-shyjith-ePathramഅബുദാബി : മലയാളി സമാജം സംഘടിപ്പിച്ച യുവജനോത്സവത്തിൽ ഐശ്വര്യ ഷൈജിത് കലാ തിലകം കരസ്ഥമാക്കി. ഭരതനാട്യം കുച്ചുപ്പുടി, നാടോടി നൃത്തം, മോണോ ആക്ട്, എന്നിവയിൽ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ രണ്ടാം സ്ഥാനവും ഉൾപ്പെടെ 23 പോയിന്‍റുകള്‍ നേടിയാണ് ഐശ്വര്യ ഷൈജിത് സമാജം കലാതിലക പട്ടം സ്വന്തമാക്കിയത്. ശിവാനി സജീവ് (6-9), ജേനാലിയ ആൻ (9-12), നന്ദകൃഷ്ണ (15-18) എന്നിവരാണ് മറ്റു ഗ്രൂപ്പ് ജേതാക്കൾ.

samajam-youth-festival-2023-kala-thilakam-trophy-ePathram

സമാജം പ്രസിഡണ്ട് റഫീഖ് കയനയില്‍, ഡോ. ജസ്‌ലിൻ ജോസ് എന്നിവര്‍ ചേർന്ന് കലാ തിലകം ട്രോഫി സമ്മാനിച്ചു. എൽ. എൽ. എച്ച്. ആശുപത്രി മാർക്കറ്റിംഗ് മാനേജർ നിവിൻ വർഗ്ഗീസ്‌, എമിറേറ്റ്സ് ഫ്യൂച്ചർ അക്കാദമി പ്രിൻസിപ്പൽ സജി ഉമ്മൻ, സമാജം ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, കലാ വിഭാഗം സെക്രട്ടറി പി. ടി. റിയാസുദ്ദീൻ തുടങ്ങി സമാജം മാനേജിംഗ് കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു. കലാമണ്ഡലം ഡോ. ധനുഷാ സന്യാൽ, കലാമണ്ഡലം പി. ലതിക എന്നിവര്‍ വിധി കർത്താക്കൾ ആയിരുന്നു.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

ചാ​ര്‍ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്​​സ് അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ര്‍ ഫെബ്രുവരി നാലു മുതല്‍

February 1st, 2023

logo-the-institute-of-chartered-accountant-of-india-ePathram
അബുദാബി : ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ (ഐ. സി. എ. ഐ.) അബുദാബി ചാപ്റ്ററിന്‍റെ 34 ആമത് അന്താ രാഷ്ട്ര വാർഷിക സെമിനാർ രണ്ടു ദിവസങ്ങളിലായി അബുദാബിയില്‍ വെച്ച് നടക്കും എന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അബുദാബി ബാബ് അൽ ബഹ്ർ ഫയർ മോണ്ട് ഹോട്ടലിൽ 2023 ഫെബ്രുവരി 4, 5 (ശനി, ഞായർ) തിയ്യതികളില്‍ ഒരുക്കുന്ന സെമിനാറില്‍ സാമ്പത്തിക, ആരോഗ്യ, നിക്ഷേപ, കായിക, മാധ്യമ, സാഹിത്യ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

institute-of-chartered-accountant-of-india-icai-34-st-annual-seminar-in-abudhabi-ePathram

2023 ഫെബ്രുവരി നാല്, ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ നടക്കുന്ന സമ്മേളനത്തിൽ യു. എ. ഇ. യിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, ധന മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഹാജി അല്‍ ഖൂരി, ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസുഫലി, ആസ്റ്റർ എം. ഡി. ഡോക്ടർ ആസാദ് മൂപ്പൻ, ന്യൂസിലാൻഡ് ക്രിക്കറ്റര്‍ ജെയിംസ് ഫ്രാങ്ക്‌ളിൻ, ഇന്ത്യൻ ക്രിക്കറ്റര്‍ റോബിൻ ഉത്തപ്പ, ബുർജീൽ ഹോൾഡിംഗ്സ് ചെയർമാൻ ഡോക്ടർ ഷംഷീർ വയലിൽ കൂടാതെ ഇന്ത്യയിൽ നിന്നും യു. എ. ഇ. യിൽ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും.

ശനിയാഴ്ച വൈകുന്നേരം 7 മണി മുതൽ ബോളിവുഡ് ഗായിക കനിക കപൂര്‍ നയിക്കുന്ന സംഗീത നിശയും അരങ്ങേറും.

press-meet-icai-34-st-international-annual-seminar-ePathram

ഫെബ്രുവരി അഞ്ച്, ഞായറാഴ്ച രാവിലെ 9 മണി മുതല്‍ മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്ന സമ്മേളന ത്തിൽ ‘പരിവർത്തന ത്തിന്‍റെ പുനർനിർവ്വചനം : അനന്ത സാദ്ധ്യതകൾ’ എന്ന പ്രമേയത്തില്‍ പ്രമുഖ സാഹിത്യകാരൻ ചേതൻ ഭഗത് സംവദിക്കും. എണ്ണൂറോളം പ്രതിനിധികൾ സെമിനാറില്‍ ഭാഗമാകും എന്നും സംഘാടകർ അറിയിച്ചു.

institute-of-chartered-accountant-of-india-34-th-annual-seminar-press-meet-ePathram

ഐ. സി. എ. ഐ. ചെയർമാൻ സി. എ. ജോൺ ജോർജ്, വൈസ് ചെയർമാൻ കൃഷ്ണൻ, ജനറൽ സെക്രട്ടറി എൻ. വി. രോഹിത് ദയ്മ, ട്രഷറർ പ്രിയങ്ക ബിർള, അജയ് സിംഗ്വി, ഷഫീഖ് നീലയിൽ, അനു തോമസ്, മുഹമ്മദ് ഷഫീഖ്, രമേഷ് ദവെ, അങ്കിത് കോത്താരി എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. Twitter

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മോഡൽ സ്‌കൂളിൽ കരിയർ ഫെസ്റ്റ്

January 6th, 2023

model-school-career-fest-2023-ePathram

അബുദാബി : ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികള്‍ നല്‍കുന്ന സംഭാവനകള്‍, ഭാവിയിലെ മികച്ച ജോലി സാദ്ധ്യതകള്‍ എന്നിവയെ കുറിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മനസ്സിലാക്കുവാന്‍ കഴിയും വിധം അബുദാബി മോഡല്‍ സ്കൂള്‍ കരിയർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

2023 ജനുവരി 6, 7, വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെ മുസ്സഫയിലെ മോഡൽ സ്കൂളിൽ നടക്കുന്ന കരിയർ ഫെസ്റ്റിനോടൊപ്പം ബുക്ക് ഫെയര്‍ കൂടെ ഒരുക്കും എന്നു സ്കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

യു. എ. ഇ., ഇന്ത്യ, യു. എസ്. എ., കാനഡ, യു. കെ., ജര്‍മ്മനി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ അന്താരാഷ്ട്ര നിലവാരമുള്ള മുപ്പതോളം യൂണി വേഴ്സിറ്റികള്‍ കരിയര്‍ ഫെസ്റ്റില്‍ പങ്കാളികളാവും.

തുടര്‍ പഠനത്തിനു താല്‍പ്പര്യമുള്ള കോളജ്, യൂണിവേഴ്സിറ്റി അധികൃതരുമായി നേരിട്ട് ആശയ വിനിമയം നടത്തി ഫീസ്, സ്കോളര്‍ ഷിപ്പ് അടക്കം വിവിധ കോഴ്സുകളുടെ വിശദാംശങ്ങള്‍, വിസാ നടപടി ക്രമങ്ങള്‍ തുടങ്ങിയവയും മനസ്സിലാക്കുവാനും ഇതിലൂടെ സാധിക്കും.

ഫെസ്റ്റിൻ്റെ ഭാഗമായി ഒരുക്കുന്ന ബുക്ക് ഫെയറില്‍ നിന്ന് ആവശ്യമായ പുസ്തകങ്ങള്‍ വാങ്ങാം. വിവിധ സ്കൂളുകളേയും വിദ്യാര്‍ത്ഥി കളെയും ഫെസ്റ്റിലേക്ക് ക്ഷണിച്ചിട്ടുണ്ട് എന്നും അധികൃതര്‍ അറിയിച്ചു. കരിയർ ഫെസ്റ്റിൽ പങ്കെടുക്കുവാൻ ഓൺ ലൈനിൽ രജിസ്റ്റർ ചെയ്യാം.

വാര്‍ത്താ സമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി. വി. അബ്ദുല്‍ ഖാദര്‍, വൈസ് പ്രിന്‍സിപ്പല്‍ എ. എം. ഷരീഫ്, മാനേജര്‍ ഐ. ജെ. നസാരി, ബോയ്‌സ് സെക്ഷന്‍ ഹെഡ് ഡോ. കെ. വി. അബ്ദുല്‍ റഷീദ്, കൗണ്‍സിലര്‍ ദിബ്യേന്ദു കര്‍ഫ എന്നിവര്‍ സംബന്ധിച്ചു. വിശദ വിവരങ്ങള്‍ക്ക് : 050 552 8726.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ സ്നേഹ സംഗമം സംഘടിപ്പിച്ചു

December 27th, 2022

ajman-malayalam-mission-family-meet-ePathram
അജ്മാൻ : മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ സംഘടിപ്പിച്ച സ്നേഹ സംഗമം ശ്രദ്ധേയമായി. അജ്മാനിലെ ഇന്ത്യൻ സോഷ്യൽ സെന്‍റർ കമ്യൂണിറ്റി ഹാളിൽ വെച്ച്‌ നടന്ന പരിപാടിയില്‍ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട മുഖ്യ അതിഥി ആയിരുന്നു. അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. പ്രസിഡണ്ട് ഫാമി ഷംസുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജാസിം മുഹമ്മദ്‌ സ്വാഗതവും ജോയിന്‍റ് സെക്രട്ടറി ഷെമിനി സനിൽ നന്ദിയും പറഞ്ഞു. മലയാളം മിഷൻ യു. എ. ഇ. കോഡിനേറ്റർ കെ. എൽ. ഗോപി സംബന്ധിച്ചു

malayalam-mission-ajman-sneha-samgamam-ePathram

അജ്മാൻ എമിറേറ്റിലെ മലയാളികളായ പ്രവാസി കുട്ടികൾക്ക്‌ ഭാഷാ പഠനം സാദ്ധ്യമാക്കുന്ന അജ്മാൻ ചാപ്റ്റർ പ്രവർത്ത കരെ മുരുകൻ കാട്ടാക്കട പ്രത്യേകം അഭിനന്ദിച്ചു. കേരളത്തിൽ നിന്നുള്ള മലയാളം മിഷൻ സുവനീർ ഷോപ്പിലെ ഉൽപ്പന്ന ങ്ങളുടെ പ്രദർശനവും വിൽപനയും നടന്നു.

അജ്മാൻ ചാപ്റ്റർ രൂപീകരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ഒക്ടോബർ മാസത്തിൽ സംഘടിപ്പിച്ച അമ്മ മലയാളം പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചാപ്റ്റർ കൺവീനർ ദീപ്തി ബിനു, വൈസ്‌ പ്രസിഡണ്ട് പ്രജിത്ത്‌ വി. വി. എന്നിവർ നേതൃത്വം നൽകി.  FB Page

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഫഹീമയെ ആദരിച്ചു

December 27th, 2022

uae-paloor-mahallu-committee-felicitate-ugc-winner-faheema-ePathram
ദുബായ് : യു. ജി. സി. പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ തിക്കോടി സ്വദേശിനി ഫഹീമയെ യു. എ. ഇ. പാലൂർ മഹല്ല് കമ്മിറ്റി ആദരിച്ചു. ദുബായിൽ നടന്ന ചടങ്ങിൽ യു. എ. ഇ. പാലൂർ മഹല്ല് കമ്മിറ്റി പ്രസിഡണ്ട്‌ എ. കെ. അബ്ദുൽ റസാഖ് ഹാജി മെമെന്‍റോ സമ്മാനിച്ചു. ഗഫൂർ ടി. കെ. അദ്ധ്യക്ഷത വഹിച്ചു. ഷഹനാസ് തിക്കോടി, നിസാർ കുനിയിൽ, ഫാരിസ് തിക്കോടി, റമീസ്‌, ഫസൽ കാട്ടിൽ, പി. വി. നിസാർ, എൻ. കെ. ഇസ്മായിൽ, സമീർ എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആഘോഷ നാളുകള്‍ : സിറ്റി ചെക്ക് ഇൻ നിരക്കിൽ ഇളവ്
Next »Next Page » മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ സ്നേഹ സംഗമം സംഘടിപ്പിച്ചു »



  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine