ഇഫ്താര്‍ പലഹാരം : ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്ക് മുനിസിപ്പാലിറ്റി നിര്‍ദേശങ്ങള്‍

July 5th, 2013

ദുബായ് : പരിശുദ്ധ റമദാനില്‍ ഇഫ്താറിനായി ലഘു ഭക്ഷണ ങ്ങള്‍ വില്‍പ്പന നടത്തുന്ന റെസ്റ്റോറന്റുകള്‍, കഫറ്റേരിയകള്‍, ബേക്കറികള്‍, മധുരപലഹാര വില്‍പന കേന്ദ്ര ങ്ങള്‍, തുടങ്ങിയ സ്ഥാപന ങ്ങള്‍ വ്രതം അനുഷ്ടിക്കുന്ന വിശ്വാസി കളുടെ ആരോഗ്യ സംരക്ഷണ ത്തിനായി ഭക്ഷ്യ ശുചിത്വ സംബന്ധമായ കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ചിരിക്കണം എന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

ലഘു ഭക്ഷ പദാര്‍ഥങ്ങള്‍ കടകള്‍ക്ക് പുറത്ത് വെച്ച് വില്ക്കുന്ന സ്ഥാപനങ്ങള്‍ വില്‍പ്പനയ്ക്കുള്ള പ്രത്യേക അനുമതിക്കായി ദുബായ് മുനിസി പ്പാലിറ്റി യുടെ അല്‍തവാര്‍ ഓഫീസില്‍ 210 ദിര്‍ഹം അടച്ചു പ്രത്യേക അനുമതി വാങ്ങിയിരിക്കണം. അനുമതി വാങ്ങുമ്പോള്‍ തന്നെ വില്‍പ്പന നടത്തുന്ന വരുടെ പേരു വിവര ങ്ങള്‍ അപേക്ഷ യില്‍ വ്യക്തമാക്കി യിരിക്കണം.

ലഘു ഭക്ഷണങ്ങള്‍ സൂക്ഷിക്കുന്ന കാബിനു കള്‍ വൃത്തി യുള്ളതും അന്തരീക്ഷ ഊഷ്മാവിനു അനുസൃതമായി ചൂടും തണുപ്പും ഒരേ പോലെ ക്രമീകരിച്ചതും ആയിരിക്കണം. പൊടി പടല ങ്ങള്‍ ഉള്ള സ്ഥല ങ്ങളില്‍ വില്‍പ്പന നടത്തരുത്. ഇഫ്താര്‍ സമയ ത്തിനും രണ്ടു മണിക്കൂര്‍ മുന്‍പു മാത്രം വില്‍പ്പന ആരംഭിക്കുകയും ഇഫ്താര്‍ തുടങ്ങി ക്കഴിഞ്ഞാല്‍ വില്‍പ്പന അവസാനിപ്പി ക്കുകയും വേണം. അതു പോലെ വില്‍പ്പന നടത്തുന്ന പരമാവധി രണ്ടു മണിക്കൂറിനു മുന്‍പു മാത്രം പാചകം ആരംഭിച്ചിരിക്കണം എന്നും നിബന്ധനകളില്‍ പറയുന്നു.

ലഘു ഭക്ഷണ ങ്ങള്‍ വാങ്ങുന്ന വരും ഈ കാര്യങ്ങളില്‍ പൂര്‍ണ്ണ ശ്രദ്ധ ചെലുത്തണം. ശുചിത്വം ഇല്ലാത്ത സ്ഥാപന ങ്ങളില്‍നിന്ന് സാധനങ്ങള്‍ വാങ്ങരുത് എന്നും വില്പന ശാലകള്‍ അനുമതി വാങ്ങിയിട്ടുണ്ടോ എന്നും ഉപഭോക്താക്കള്‍ പരിശോധിക്കണം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി. ഒൻ‌പതാം വാർഷികം ഷാര്‍ജ യില്‍

June 11th, 2013

logo-friends-of-kssp-uae-ePathram
ഷാര്‍ജ : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍കാല പ്രവര്‍ത്ത കരുടെ യു. എ. ഇ. യിലെ കൂട്ടായ്മ യായ ഫ്രണ്ട്‌സ് ഓഫ് കെ. എസ്. എസ്. പി. യുടെ ഒന്‍പതാം വാര്‍ഷികം ജൂണ്‍ 14 വെള്ളിയാഴ്ച ഷാര്‍ജ എമിറേറ്റ്‌സ് നാഷണല്‍ സ്‌കൂളില്‍ നടക്കും.

അനൗപചാരിക വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി എന്നീ വിഷയ ങ്ങൾ കേന്ദ്രീകരിച്ചാണ് ഇവിടെ പ്രവർത്തന ങ്ങൾ നടത്തി വരുന്നത്.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനുള്ളിൽ പരിഷത്ത് കേരള ത്തിലെ ശ്രദ്ധേയ മായ ഒരു സാന്നിദ്ധ്യമായി മാറി ക്കഴിഞ്ഞിട്ടുണ്ട്. പുറം‌ലോകം ശ്രദ്ധിച്ച നിരവധി ആശയ ങ്ങളും പ്രവർത്തന ങ്ങളും കേരള ത്തിനു സംഭാവന ചെയ്യാൻ പരിഷ ത്തിന്റെ ഇട പെടലു കൾക്ക് കഴിഞ്ഞിട്ടുണ്ട്.

സൈലന്റ്‌വാലി പ്രക്ഷോഭം, ചാലിയാറിലെ സമരം തുടങ്ങിയവ പാരിസ്ഥിതിക രംഗത്തെ ഇട പെടലുകൾക്ക് ആധി കാരികതയും സാമൂഹിക അംഗീകാരവും നൽകി. പുകയില്ലാത്ത അടുപ്പ്, ചൂടാറാപ്പെട്ടി, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയ ഊർജ സംരക്ഷണ ഉപാധികൾ, പതിനായിര ക്കണക്കിനു ശാസ്ത്ര പുസ്തകങ്ങൾ, ബദൽ വിദ്യാഭ്യാസ മാതൃക, ഇവയൊക്കെ പരിഷത്ത് കേരള സമൂഹത്തിനു നൽകിയ സംഭാവന കളാണ്. സമ്പൂർണ സാക്ഷരത, ജനകീയാസൂത്രണം എന്നിവ യുടെ നിർവഹണ ത്തിന് പരിഷത്ത് നേതൃ പരമായ ഇട പെടലുകൾ നടത്തിയിട്ടുണ്ട്.

ജൂണ്‍ 14 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി റ്റി. കെ. ദേവരാജന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 14 24 900.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പരിസ്ഥിതി ചിന്ത കളുണര്‍ത്തി കുട്ടികളുടെ ക്യാമ്പ്

June 10th, 2013

അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ ബാലവേദി യുടെ പ്രവര്‍ത്തനോദ്ഘാടനവും ഏക ദിന പരിസ്ഥിതി ക്യാമ്പിന്റെ ഉദ്ഘാടനവും ‘കൂട്’ എന്ന പരിസ്ഥിതി മാസികയുടെ യു. എ. ഇ. യിലെ പ്രചരണോ ദ്ഘാടനവും കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു നിര്‍വഹിച്ചു.

സ്‌കിറ്റ്, കൊളാഷ്, പോസ്റ്റര്‍ നിര്‍മാണം, നാടന്‍ പാട്ട്, ചര്‍ച്ച, സംഘ ചിത്ര രചന തുടങ്ങിയ പരിപാടികള്‍ കുട്ടികള്‍ക്ക് പുതിയ അനുഭവമായി. ക്യാമ്പിനോട് അനുബന്ധിച്ച് കുട്ടികള്‍ തയ്യാറാക്കിയ ‘ഉറവ’ എന്ന പത്രം പ്രകാശനം ചെയ്തു. നൂറോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

കൂട് മാസികയെ ഫൈസല്‍ ബാവ പരിചയപ്പെടുത്തി. ബാലവേദി പ്രസിഡന്റ് അറഫ താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെ. എസ്. സി. വൈസ് പ്രസിഡന്റ് എം. സുനീര്‍, വനിതാ വിഭാഗം കണ്‍വീനര്‍ സിന്ധു ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. കലാ വിഭാഗം സെക്രട്ടറി രമേശ് രവി ക്യാമ്പിനെപ്പറ്റിയും കൊളാഷ് പോസ്റ്റര്‍ നിര്‍മാണത്തെ പ്പറ്റി ഒമര്‍ ഷരീഫും ക്ലാസ്സെടുത്തു. ഐശ്വര്യ ഗൗരി നാരായണന്‍ സ്വാഗതവും അഭിഷേക് ജോളി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയു മായി യു. എ. ഇ. കരാര്‍ ഒപ്പു വെച്ചു

June 7th, 2013

logo-international-atomic-energy-agency-ePathram
അബുദാബി : പരിസ്ഥിതി സംരക്ഷണം, റേഡിയേഷന്‍ കുറക്കല്‍, അടിയന്തര സാഹചര്യം നേരിടല്‍, സുരക്ഷ, ചട്ടങ്ങള്‍ രൂപീകരിക്കല്‍ തുടങ്ങി 19 അടിസ്ഥാന മേഖല കള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര കര്‍മ പരിപാടി സംബന്ധിച്ച് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി യുമായി (ഐ. എ. ഇ. എ) യു. എ. ഇ. കരാര്‍ ഒപ്പു വെച്ചു.

സമാധാന പരമായ ആണവോര്‍ജ ദൗത്യ ത്തിലേക്കുള്ള പുതിയ ചുവടു വെപ്പിന്‍െറ ഭാഗമായിട്ടാണ് സമഗ്ര കര്‍മ പരിപാടി തയ്യാറാക്കുന്നത്. രാജ്യ ത്തിന്റെ ആണവോര്‍ജ വികസന പരിപാടി കള്‍ക്ക് ഐ. എ. ഇ. എ. യുടെ എല്ലാവിധ സഹകരണ ങ്ങളും ഉറപ്പാക്കുന്നതാണ് കരാര്‍. ഏജന്‍സിയുടെ സാങ്കേതിക സഹകരണ വിഭാഗം, ആണവോര്‍ജ വിഭാഗം, ആണവ സുരക്ഷാ വിഭാഗം, നിയമ കാര്യ ഓഫീസ് എന്നിവയുടെ സേവനം യു. എ. ഇ. ക്ക് ലഭ്യമാകും.

ആണവോര്‍ജ പദ്ധതി യിലെ നാഴിക ക്കല്ലായിട്ടാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി യുമായി ട്ടുള്ള യു. എ. ഇ. യുടെ ഈ സഹകരണത്തെ വിലയിരുത്തുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോക പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി

June 6th, 2013

nahtam-group-efia-world-environmental-day-ePathram
അബുദാബി : നാഹ്ഥം സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റീസ് ഗ്രൂപ്പ്, അബുദാബി മുനിസിപ്പാലിറ്റിയും ലുലു ഗ്രൂപ്പുമായി സഹകരിച്ചു സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി.

എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍ നാഷണല്‍ അക്കാദമി യിലെ അമ്പതോളം വരുന്ന വിദ്യാര്‍ത്ഥികള്‍ അബുദാബിയിലെ വിവിധ മാളുകളില്‍ പരിസ്ഥിതി ദിന സന്ദേശം ഉയര്‍ത്തിയ പ്ലക്കാര്‍ഡുകളും UNDP പ്രഖ്യാപിച്ച THINK Before You EAT and Help SAVE Our Environment എന്ന മുദ്രാവാക്യത്തോടെ റാലിയും നടത്തി.

efia-world-environmental-day-with-nahtam-ePathram

ഖാലിദിയ മാളില്‍ നടന്ന കുട്ടികളുടെ കൂട്ടായ്മയും പരിസ്ഥിതി പരിപാലിക്കപ്പെടേണ്ടതിന്റെ ആവശ്യകതാ ബോധ വത്കരണ ത്തിനുള്ള വിവിധ പരിപാടികളും ഭക്ഷണവും വെള്ളവും പാഴാക്കാതെ ആവശ്യാനുസരണം മാത്രം ഉപയോഗിക്കേ ണ്ടതിന്റെ ആവശ്യകതയും മര ങ്ങളുടെ പ്രാധാന്യവും കൊച്ചു കുട്ടികളി ലൂടെ സമൂഹത്തിലേക്ക് എത്തി ക്കാനായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

ഇന്ന് ലോക ത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷണ ത്തിന്റെ ദുരുപയോഗം ചെയ്യപ്പെടുന്ന മൂന്നില്‍ ഒരു ഭാഗം സംരക്ഷിക്കാന്‍ നമ്മെക്കൊണ്ടായാല്‍ ലോക ത്തില്‍ ഒരാള്‍പോലും ഭക്ഷണം കിട്ടാതെ ഉറങ്ങേണ്ടി വരില്ല എന്ന്‍ നാഹ്ഥം ഗ്രൂപ്പ് സി. ഇ. ഒ. ജോര്‍ജ്ജ് വി. ഇട്ടി പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രജത നിലാവ് ദോഹ യിൽ
Next »Next Page » ലോനപ്പന്‍ നമ്പാടന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി »



  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine